comscore

Malayalam News Highlights: 9 ജില്ലകളില്‍ തീവ്ര മഴമുന്നറിയിപ്പ്, ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ

Malayalam News Live Updates 18 October 2022

സംസ്ഥാനത്ത് കനത്ത മഴ. 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . തിരുവനന്തപുരത്ത് രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. പലയിടത്തും വെളളക്കെട്ടും രൂപപ്പെട്ടു . തിരുവനന്തപുരം - ചെങ്കോട്ട ദേശീയ പാതയിൽ മണ്ണിടിഞ്ഞ് വീണ് തടസപ്പെട്ട ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചിട്ടുണ്ട് 

4:23 PM IST

ഉമർ ഖാലിദിന് ജാമ്യമില്ല

ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസിൽ ജെഎൻയു മുൻ വിദ്യാർത്ഥി നേതാവും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ച് ദില്ലി ഹൈക്കോടതി. കഴിഞ്ഞ 764 ദിവസമായി ജയിലിൽ കഴിയുകയാണ് ഉമർ ഖാലിദ്. Read More

4:22 PM IST

ഡി രാജ തുടരും

സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും. വിജയവാഡയിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ചേർന്ന ദേശീയ കൗണ്‍സില്‍ യോഗം ഒറ്റക്കെട്ടായാണ് രാജയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. അതേസമയം, സി പി ഐ ദേശീയ കൗൺസിലേക്ക് കേരളത്തിൽ നിന്ന് കാനം രാജേന്ദ്രൻ ഉള്‍പ്പെടെ പതിനാറ് പേര്‍ പുതിയ ദേശീയ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. Read More

4:21 PM IST

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത. ആൻഡമാൻ കടലിൽ നിലനിൽക്കുന്ന ചക്രവതച്ചുഴി ചുഴലിക്കാറ്റായി മാറിയേക്കും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. അടുത്ത 48 മണിക്കൂറിൽ ഈ ചക്രവതച്ചുഴി ന്യൂനമർദ്ദമായി മാറും. Read More

3:03 PM IST

ഗവർണ്ണറുടെ തീരുമാനം തള്ളി കേരള വിസി

15 സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടി ചട്ട വിരുദ്ധം.തീരുമാനം പിൻവലിക്കണം,ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

2:39 PM IST

കോൺഗ്രസുമായി രാഷ്ട്രീയ സഖ്യം വേണ്ടെന്ന് CPI പാർട്ടി കോൺഗ്രസ് തീരുമാനം.

നിലവിലെ സഹകരണം തുടർന്നാൽ മതിയെന്നാണ് തീരുമാനം.  ദേശീയ കൗൺസിലിൽ  കേരളത്തിൽ നിന്ന് 7 പുതുമുഖങ്ങൾ ഉണ്ട്.  പന്ന്യൻ രവീന്ദ്രൻ കണ്‍ട്രോള്‍ കമ്മീഷൻ ചെയര്‍മാൻ സ്ഥാനം ഒഴിഞ്ഞു . 

1:49 PM IST

9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. 9 ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്

1:43 PM IST

ഉത്തരാഖണ്ഡിൽ തീര്‍ത്ഥാടകരുമായി പോയ ഹെലികോപ്റ്റർ തകർന്നു, 6 മരണം

ഉത്തരാഖണ്ഡില്‍ തീർത്ഥാടകരുമായി പോയ ഹെലികോപ്റ്റർ തകർന്നുവീണ് ആറ് പേർ മരിച്ചു. ഭാട്ടയില്‍നിന്നും കേദാർനാഥിലേക്ക് പോയ ഹെലികോപ്റ്ററാണ് ഗരുഡ് ഛത്തിയിലെ മലഞ്ചെരുവില്‍ തകർന്നുവീണത്.

12:53 PM IST

ജയലളിതയുടെ മരണം അന്വേഷിച്ച ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷൻ റിപ്പോർട്ട് പുറത്ത്

ജയലളിതയുടെ തോഴി ശശികല, ഡോ.ശിവകുമാർ, ആരോഗ്യ സെക്രട്ടറി രാധാകൃഷ്ണൻ, മുൻ ആരോഗ്യമന്ത്രി വിജയ് ഭാസ്കർ എന്നിവർ വിചാരണ നേരിടണം.ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കമ്മീഷൻ റിപ്പോർട്ട്.2016 സെപ്റ്റംബർ 22ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷമുള്ള കാര്യങ്ങൾ രഹസ്യമാക്കി വച്ചു.വിദേശ ഡോക്ടർമാർ ജയലളിതയ്ക്ക് ഹൃദയശസ്ത്രക്രിയ ശുപാർശ ചെയ്തെങ്കിലും ചെയ്തില്ലെന്നും റിപ്പോര്‍ട്ട്.
 
11:47 AM IST

എകെജി സെന്‍റര്‍ ആക്രമണം, ഒളിവിൽ കഴിയുന്ന പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ്, വിമാനത്താവളങ്ങള്‍ക്ക് കൈമാറി

എ കെ ജി സെന്‍റര്‍ ആക്രമണ കേസില്‍ ഒളിവിൽ കഴിയുന്ന പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി. സുഹൈൽ ഷാജഹാൻ, ടി നവ്യ, സുബീഷ് എന്നിവർക്കായാണ് ലുക്ക്ഔട്ട് നോട്ടീസ്. ലുക്ക്ഔട്ട് നോട്ടീസ് വിമാനത്താവളങ്ങൾക്ക് കൈമാറി. സുഹൈൽ ഷാജഹാന്‍റെ ഡ്രൈവറാണ് സുബീഷ്. സുബീഷിന്‍റെ സ്കൂട്ടറിലെത്തിയാണ് മുഖ്യപ്രതി ജിതിൻ ആക്രമണം നടത്തിയതെന്നാണ് കണ്ടെത്തൽ. സംഭവത്തിന് ശേഷം സുബീഷ് വിദേശത്തേക്ക് കടന്നുകളഞ്ഞിരുന്നു.  

11:47 AM IST

'മുന്‍പും ഷാഫി കൊലപാതകം നടത്തി', മനുഷ്യ മാംസം വില്‍പ്പന നടത്തിയതായി ഷാഫി പറഞ്ഞെന്നും ലൈല പൊലീസിനോട്

ഇലന്തൂർ നരബലി കേസിലെ മുഖ്യപ്രതി ഷാഫി മറ്റൊരു കൊലപാതകം കൂടി നടത്തിയിട്ടുണ്ടെന്ന് മൂന്നാം പ്രതി ലൈല. ഷാഫി ഇതേക്കുറിച്ച് പറഞ്ഞതായി ലൈല പൊലീസിനോട് പറഞ്ഞു. 'ഒരു വർഷം മുമ്പ് ഇലന്തൂരിലെ വീട്ടിൽവെച്ചാണ് കൊലപാതകത്തെ കുറിച്ച് ഷാഫി പറഞ്ഞത്. എറണാകുളത്താണ് കൊലപതാകം നടത്തിയത്'. കൃത്യത്തിന് ശേഷം മനുഷ്യമാംസം വിൽപ്പന നടത്തിയതായി ഷാഫി പറഞ്ഞെന്നും ലൈല. 

11:46 AM IST

ദയാബായിയുടെ സമരം; സര്‍ക്കാരിന്‍റേത് ക്രൂരമായ നിലപാട്: വി ഡി സതീശന്‍

എൻഡോസൾഫാൻ ദുരിതബാധിതര്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ദയാബായിയോട് സർക്കാര്‍ സ്വീകരിക്കുന്നത് ക്രൂരമായ നിലപാടെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ ഒന്നും ചെയുന്നില്ലെന്ന് സതീശന്‍ കുറ്റപ്പെടുത്തി

10:51 AM IST

കലാസംവിധായകൻ  ആര്‍ട്ടിസ്റ്റ് കിത്തോ അന്തരിച്ചു

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം.30 ലേറെ സിനിമകളിൽ കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്

10:49 AM IST

മണിച്ചന്‍റെ മോചനം: ശിക്ഷ വിധിയിലെ പിഴ ഒഴിവാക്കാനാകില്ലെന്ന് കേരളം

 സുപ്രീം കോടതിയിൽ മറുപടി സമർപ്പിച്ച് കേരളം.പിഴതുക മരണപ്പെട്ടരുടെ കുടുംബത്തിനും കാഴ്ച്ചനഷ്ടമായവർക്കും അടക്കം നൽകാനാണ് ഹൈക്കോടതി വിധിയെന്നും സംസ്ഥാനം.ജയിൽ മോചനത്തിന് 30.45 ലക്ഷം രൂപ കെട്ടിവെക്കണമെന്ന സർക്കാർ ഉത്തരവിനെതിരെ മണിച്ചന്‍റെ  ഭാര്യയാണ്   വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്

10:48 AM IST

75 വയസ്സ് പ്രായപരിധി നടപ്പാക്കി സിപിഐ, ഇസ്മയിലും പന്ന്യനും ദേശീയ കൗണ്‍സിലില്‍ നിന്ന് പുറത്ത്

ദേശീയ കൗൺസിലിലേക്ക് കേരളത്തിൽ നിന്ന് 7 പുതുമുഖങ്ങൾ.മന്ത്രിമാരായ കെ  രാജൻ, ജി ആർ അനിൽ, പി പ്രസാദ്, ചിഞ്ചു റാണി എന്നിവർ ദേശീയ കൗൺസിലേക്ക്.സത്യൻ മൊകേരി കൺട്രോൾ കമ്മീഷൻ അംഗം

10:30 AM IST

സംസ്ഥാനത്ത് ഓണ്‍ലൈന്‍ ഫയല്‍ നീക്കം സ്‍തംഭിച്ചിട്ട് നാലാം ദിവസം

സോഫ്റ്റ്‍വെയര്‍ തകരാര്‍ കാരണം സംസ്ഥാനത്ത് ഓണ്‍ലൈന്‍ ഫയൽ നീക്കം നിലച്ചിട്ട് നാലാം ദിവസം. സോഫ്റ്റ്‍വെയര്‍ കൈകാര്യം ചെയ്യുന്ന ദില്ലിയിലെ നാഷണൽ ഇൻഫര്‍മാറ്റിക് സെന്‍റര്‍ പ്രശ്നം ഭാഗികമായി പരിഹരിച്ചുവെന്ന് പറയുന്നുവെങ്കിലും ഡിജിറ്റൽ ഫയലുകൾ തുറക്കാനുള്ള ബുദ്ധിമുട്ട് തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വെള്ളിയാഴ്ച്ച വൈകിട്ട് രണ്ടേമുക്കാൽ മുതൽ തടസ്സപ്പെട്ട സോഫ്റ്റ്‍വെയര്‍ തകരാറാണ് ഇപ്പോഴും തുടരുന്നത്. സാങ്കേതിക തടസ്സം വിവിധ വകുപ്പുകളുടെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിച്ചു. 

8:04 AM IST

കെ.ജയരാമൻ നമ്പൂതിരി ശബരിമല മേൽശാന്തി, ഹരിഹരൻ നമ്പൂതിരി  മാളികപ്പുറം മേൽശാന്തി

ശബരിമല മേൽശാന്തിയായി കെ.ജയരാമൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു . കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ്.നിലവിൽ കണ്ണൂർ തളിപ്പറമ്പ് മേലെ ചൊവ്വ ക്ഷേത്രത്തിലെ മേൽശാന്തിയാണ്. ഹരിഹരൻ നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായും തെരഞ്ഞെടുത്തു. കോട്ടയം വൈക്കം സ്വദേശിയാണ്

7:36 AM IST

കേരള സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടി:ഗവർണർക്കെതിരെ സിപിഎം അംഗങ്ങൾ കോടതിയിലേക്ക്

ഗവർണർക്ക് എതിരെ കോടതിയിലേക്ക് നീങ്ങാൻ കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ. അംഗങ്ങളെ പിൻവലിച്ച നടപടി നിയമപരമായി ചോദ്യം ചെയ്യാൻ ആണ് നീക്കം. ഇതിനുമുന്നോടിയായി കേരള സെനറ്റിലെ സിപിഎം അംഗങ്ങൾ നിയമോപദേശം തേടി

7:35 AM IST

ജമ്മുകശ്മീരിൽ ഭീകരാക്രമണം,2പേർ കൊല്ലപ്പെട്ടു, ഒരു ഭീകരൻ അറസ്റ്റിൽ

ജമ്മു കശ്മീരിൽ ഭീകരാക്രമണം. രണ്ട് കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ ഹർമേനിലാണ് ഭീകരാക്രമണം ഉണ്ടായത്. 
യുപി സ്വദേശികളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗ്രനേഡ് ആക്രമണം നടത്തിയ ലഷ്കർ ഇ തൊയ്ബ ഭീകരൻ ഇമ്രാൻ ബഷീർ ഗനി അറസ്റ്റിലായതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.

7:34 AM IST

വ്യാപക മഴ,12ജില്ലകളിൽ യെല്ലോ അലർട്ട്,തിരുവനന്തപുരത്ത് വെള്ളക്കെട്ട്,ദേശീയപാതയിൽ മണ്ണിടിച്ചിൽ

സംസ്ഥാനത്ത് കനത്ത മഴ. 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . തിരുവനന്തപുരത്ത് രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. പലയിടത്തും വെളളക്കെട്ടും രൂപപ്പെട്ടു . തിരുവനന്തപുരം - ചെങ്കോട്ട ദേശീയ പാതയിൽ മണ്ണിടിഞ്ഞ് വീണ് തടസപ്പെട്ട ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചിട്ടുണ്ട്

4:23 PM IST:

ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസിൽ ജെഎൻയു മുൻ വിദ്യാർത്ഥി നേതാവും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ച് ദില്ലി ഹൈക്കോടതി. കഴിഞ്ഞ 764 ദിവസമായി ജയിലിൽ കഴിയുകയാണ് ഉമർ ഖാലിദ്. Read More

4:22 PM IST:

സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും. വിജയവാഡയിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ചേർന്ന ദേശീയ കൗണ്‍സില്‍ യോഗം ഒറ്റക്കെട്ടായാണ് രാജയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. അതേസമയം, സി പി ഐ ദേശീയ കൗൺസിലേക്ക് കേരളത്തിൽ നിന്ന് കാനം രാജേന്ദ്രൻ ഉള്‍പ്പെടെ പതിനാറ് പേര്‍ പുതിയ ദേശീയ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. Read More

4:21 PM IST:

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത. ആൻഡമാൻ കടലിൽ നിലനിൽക്കുന്ന ചക്രവതച്ചുഴി ചുഴലിക്കാറ്റായി മാറിയേക്കും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. അടുത്ത 48 മണിക്കൂറിൽ ഈ ചക്രവതച്ചുഴി ന്യൂനമർദ്ദമായി മാറും. Read More

3:03 PM IST:

15 സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടി ചട്ട വിരുദ്ധം.തീരുമാനം പിൻവലിക്കണം,ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

2:39 PM IST:

നിലവിലെ സഹകരണം തുടർന്നാൽ മതിയെന്നാണ് തീരുമാനം.  ദേശീയ കൗൺസിലിൽ  കേരളത്തിൽ നിന്ന് 7 പുതുമുഖങ്ങൾ ഉണ്ട്.  പന്ന്യൻ രവീന്ദ്രൻ കണ്‍ട്രോള്‍ കമ്മീഷൻ ചെയര്‍മാൻ സ്ഥാനം ഒഴിഞ്ഞു . 

1:49 PM IST:

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. 9 ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്

1:43 PM IST:

ഉത്തരാഖണ്ഡില്‍ തീർത്ഥാടകരുമായി പോയ ഹെലികോപ്റ്റർ തകർന്നുവീണ് ആറ് പേർ മരിച്ചു. ഭാട്ടയില്‍നിന്നും കേദാർനാഥിലേക്ക് പോയ ഹെലികോപ്റ്ററാണ് ഗരുഡ് ഛത്തിയിലെ മലഞ്ചെരുവില്‍ തകർന്നുവീണത്.

12:53 PM IST:

ജയലളിതയുടെ തോഴി ശശികല, ഡോ.ശിവകുമാർ, ആരോഗ്യ സെക്രട്ടറി രാധാകൃഷ്ണൻ, മുൻ ആരോഗ്യമന്ത്രി വിജയ് ഭാസ്കർ എന്നിവർ വിചാരണ നേരിടണം.ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കമ്മീഷൻ റിപ്പോർട്ട്.2016 സെപ്റ്റംബർ 22ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷമുള്ള കാര്യങ്ങൾ രഹസ്യമാക്കി വച്ചു.വിദേശ ഡോക്ടർമാർ ജയലളിതയ്ക്ക് ഹൃദയശസ്ത്രക്രിയ ശുപാർശ ചെയ്തെങ്കിലും ചെയ്തില്ലെന്നും റിപ്പോര്‍ട്ട്.
 
11:47 AM IST:

എ കെ ജി സെന്‍റര്‍ ആക്രമണ കേസില്‍ ഒളിവിൽ കഴിയുന്ന പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി. സുഹൈൽ ഷാജഹാൻ, ടി നവ്യ, സുബീഷ് എന്നിവർക്കായാണ് ലുക്ക്ഔട്ട് നോട്ടീസ്. ലുക്ക്ഔട്ട് നോട്ടീസ് വിമാനത്താവളങ്ങൾക്ക് കൈമാറി. സുഹൈൽ ഷാജഹാന്‍റെ ഡ്രൈവറാണ് സുബീഷ്. സുബീഷിന്‍റെ സ്കൂട്ടറിലെത്തിയാണ് മുഖ്യപ്രതി ജിതിൻ ആക്രമണം നടത്തിയതെന്നാണ് കണ്ടെത്തൽ. സംഭവത്തിന് ശേഷം സുബീഷ് വിദേശത്തേക്ക് കടന്നുകളഞ്ഞിരുന്നു.  

11:47 AM IST:

ഇലന്തൂർ നരബലി കേസിലെ മുഖ്യപ്രതി ഷാഫി മറ്റൊരു കൊലപാതകം കൂടി നടത്തിയിട്ടുണ്ടെന്ന് മൂന്നാം പ്രതി ലൈല. ഷാഫി ഇതേക്കുറിച്ച് പറഞ്ഞതായി ലൈല പൊലീസിനോട് പറഞ്ഞു. 'ഒരു വർഷം മുമ്പ് ഇലന്തൂരിലെ വീട്ടിൽവെച്ചാണ് കൊലപാതകത്തെ കുറിച്ച് ഷാഫി പറഞ്ഞത്. എറണാകുളത്താണ് കൊലപതാകം നടത്തിയത്'. കൃത്യത്തിന് ശേഷം മനുഷ്യമാംസം വിൽപ്പന നടത്തിയതായി ഷാഫി പറഞ്ഞെന്നും ലൈല. 

11:46 AM IST:

എൻഡോസൾഫാൻ ദുരിതബാധിതര്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ദയാബായിയോട് സർക്കാര്‍ സ്വീകരിക്കുന്നത് ക്രൂരമായ നിലപാടെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ ഒന്നും ചെയുന്നില്ലെന്ന് സതീശന്‍ കുറ്റപ്പെടുത്തി

10:51 AM IST:

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം.30 ലേറെ സിനിമകളിൽ കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്

10:49 AM IST:

 സുപ്രീം കോടതിയിൽ മറുപടി സമർപ്പിച്ച് കേരളം.പിഴതുക മരണപ്പെട്ടരുടെ കുടുംബത്തിനും കാഴ്ച്ചനഷ്ടമായവർക്കും അടക്കം നൽകാനാണ് ഹൈക്കോടതി വിധിയെന്നും സംസ്ഥാനം.ജയിൽ മോചനത്തിന് 30.45 ലക്ഷം രൂപ കെട്ടിവെക്കണമെന്ന സർക്കാർ ഉത്തരവിനെതിരെ മണിച്ചന്‍റെ  ഭാര്യയാണ്   വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്

10:48 AM IST:

ദേശീയ കൗൺസിലിലേക്ക് കേരളത്തിൽ നിന്ന് 7 പുതുമുഖങ്ങൾ.മന്ത്രിമാരായ കെ  രാജൻ, ജി ആർ അനിൽ, പി പ്രസാദ്, ചിഞ്ചു റാണി എന്നിവർ ദേശീയ കൗൺസിലേക്ക്.സത്യൻ മൊകേരി കൺട്രോൾ കമ്മീഷൻ അംഗം

10:30 AM IST:

സോഫ്റ്റ്‍വെയര്‍ തകരാര്‍ കാരണം സംസ്ഥാനത്ത് ഓണ്‍ലൈന്‍ ഫയൽ നീക്കം നിലച്ചിട്ട് നാലാം ദിവസം. സോഫ്റ്റ്‍വെയര്‍ കൈകാര്യം ചെയ്യുന്ന ദില്ലിയിലെ നാഷണൽ ഇൻഫര്‍മാറ്റിക് സെന്‍റര്‍ പ്രശ്നം ഭാഗികമായി പരിഹരിച്ചുവെന്ന് പറയുന്നുവെങ്കിലും ഡിജിറ്റൽ ഫയലുകൾ തുറക്കാനുള്ള ബുദ്ധിമുട്ട് തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വെള്ളിയാഴ്ച്ച വൈകിട്ട് രണ്ടേമുക്കാൽ മുതൽ തടസ്സപ്പെട്ട സോഫ്റ്റ്‍വെയര്‍ തകരാറാണ് ഇപ്പോഴും തുടരുന്നത്. സാങ്കേതിക തടസ്സം വിവിധ വകുപ്പുകളുടെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിച്ചു. 

8:04 AM IST:

ശബരിമല മേൽശാന്തിയായി കെ.ജയരാമൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു . കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ്.നിലവിൽ കണ്ണൂർ തളിപ്പറമ്പ് മേലെ ചൊവ്വ ക്ഷേത്രത്തിലെ മേൽശാന്തിയാണ്. ഹരിഹരൻ നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായും തെരഞ്ഞെടുത്തു. കോട്ടയം വൈക്കം സ്വദേശിയാണ്

7:36 AM IST:

ഗവർണർക്ക് എതിരെ കോടതിയിലേക്ക് നീങ്ങാൻ കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ. അംഗങ്ങളെ പിൻവലിച്ച നടപടി നിയമപരമായി ചോദ്യം ചെയ്യാൻ ആണ് നീക്കം. ഇതിനുമുന്നോടിയായി കേരള സെനറ്റിലെ സിപിഎം അംഗങ്ങൾ നിയമോപദേശം തേടി

7:35 AM IST:

ജമ്മു കശ്മീരിൽ ഭീകരാക്രമണം. രണ്ട് കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ ഹർമേനിലാണ് ഭീകരാക്രമണം ഉണ്ടായത്. 
യുപി സ്വദേശികളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗ്രനേഡ് ആക്രമണം നടത്തിയ ലഷ്കർ ഇ തൊയ്ബ ഭീകരൻ ഇമ്രാൻ ബഷീർ ഗനി അറസ്റ്റിലായതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.

7:34 AM IST: