Malayalam News Highlights : ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്താൻ നീക്കം

Malayalam News Live Updates 17 February 2023

ആകശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്താൻ നീക്കം . ഇതിന് മുന്നോടിയായി കേസുകൾ പരിശോധിക്കുകയാണ് പൊലീസ്.അതേസമയം പരാതി നൽകിയ DYFI വനിതാ നേതാവിനെതിരെ ഒളിവിലിരുന്ന് വ്യക്തിഹത്യ തുടരുകയാണ് ആകാശ് തില്ലങ്കേരി.  ആകാശ് എത്ര പ്രകോപനമുണ്ടാക്കിയാലും പ്രതികരിക്കേണ്ടെന്നാണ് CPM, DYFI പ്രവർത്തകർക്ക് പാർട്ടി നേതൃത്വം നൽകിയിരിക്കുന്ന നിർദ്ദേശം

4:37 PM IST

പ്രതി അനിൽ കുമാർ പിടിയിൽ

കളമശ്ശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിലെ പ്രതിയും എറണാകുളം മെഡിക്കൽ കോളേജിലെ അഡ്മിനിട്രേറ്റീവ് അസിസ്റ്റന്‍റുമായ അനിൽ കുമാർ പിടിയിൽ. സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയിരുന്ന അനിലിനെ മധുരയിൽ വച്ചാണ് തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. അനിൽ കുമാറിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. 

7:30 AM IST

സംസ്ഥാനത്ത് ഇന്ന് രാത്രി വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

കേരള തീരത്ത് ഇന്ന് രാത്രി വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന
ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 1.4 മുതൽ 2.0 മീറ്റർ വരെ ഉയരത്തിൽ തിരമാലയടിക്കാം. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും
ജാഗ്രത പാലിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണം.മൽസ്യബന്ധന യാനങ്ങൾ
ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്

7:29 AM IST

ബിബിസി ഓഫീസുകളിലെ ആദായ നികുതി പരിശോധന അവസാനിച്ചു

ബിബിസി ഓഫീസുകളിലെ പരിശോധനയിൽ പ്രതികരണവുമായി ആദായ നികുതി വകുപ്പ് . മൊഴി രേഖപ്പെടുത്തിയത് ഏറ്റവും പ്രധാനപ്പെട്ട ജീവനക്കാരുടെ മാത്രമാണ് . നടപടികൾക്കിടെ ആരുടെയും ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടില്ലെന്നും ആദായ നികുതി വകുപ്പ് വിശദീകരിക്കുന്നു. ക്ളോണിങ് നടത്തിയത് പ്രധാനപ്പെട്ട ഉപകരണങ്ങൾ മാത്രമാണ്. അതിന് ശേഷം ഇവ തിരികെ നൽകി. ജീവനക്കാരെ പതിവുപോലെ ജോലി ചെയ്യാനും പുറത്ത് പോകാനും അനുവദിച്ചു. മറുപടി നൽകാൻ വേണ്ടത്ര സമയം നൽകിയെന്നും ആദായ നികുതി വകുപ്പ് വിശദീകരിക്കുന്നു.

7:28 AM IST

ലോക്കർ തുറന്നത് ശിവശങ്കർ പറഞ്ഞിട്ട് , സ്വപ്ന കൊണ്ടുവന്ന പണത്തെക്കുറിച്ച് തമ്മിൽ ചർച്ച നടത്തിയിട്ടുണ്ട് - ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ പറഞ്ഞിട്ടാണ് തിരുവനന്തപുരത്ത് ലോക്കർ തുറന്നതെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ എൻഫോഴ്സ്മെന്റിന് മൊഴി നൽകി. കൊച്ചിയിലെ ഇഡി ഓഫീസിൽ പത്തു മണിക്കൂർ നീണ്ട മൊഴിയെടുക്കലിനിടെയാണ് വേണുഗോപാൽ ഇക്കാര്യം ആവർത്തിച്ചത്.ലോക്കറിൽ വയ്ക്കാൻ സ്വപ്ന ആദ്യം കൊണ്ടുവന്ന 30 ലക്ഷത്തെപ്പറ്റി താനും ശിവശങ്കറും തമ്മിൽ ചർച്ച നടത്തിയിരുന്നെന്നും വേണുഗോപാലിന്റെ മൊഴിയിലുണ്ട്

7:28 AM IST

ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്താൻ നീക്കം , ആകാശിന്റെ പ്രകോപനത്തിൽ പ്രതികരണം വേണ്ടെന്ന് സിപിഎം

ആകശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്താൻ നീക്കം . ഇതിന് മുന്നോടിയായി കേസുകൾ പരിശോധിക്കുകയാണ് പൊലീസ്.അതേസമയം പരാതി നൽകിയ DYFI വനിതാ നേതാവിനെതിരെ ഒളിവിലിരുന്ന് വ്യക്തിഹത്യ തുടരുകയാണ് ആകാശ് തില്ലങ്കേരി.  ആകാശ് എത്ര പ്രകോപനമുണ്ടാക്കിയാലും പ്രതികരിക്കേണ്ടെന്നാണ് CPM, DYFI പ്രവർത്തകർക്ക് പാർട്ടി നേതൃത്വം നൽകിയിരിക്കുന്ന നിർദ്ദേശം
 
4:37 PM IST:

കളമശ്ശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിലെ പ്രതിയും എറണാകുളം മെഡിക്കൽ കോളേജിലെ അഡ്മിനിട്രേറ്റീവ് അസിസ്റ്റന്‍റുമായ അനിൽ കുമാർ പിടിയിൽ. സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയിരുന്ന അനിലിനെ മധുരയിൽ വച്ചാണ് തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. അനിൽ കുമാറിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. 

7:30 AM IST:

കേരള തീരത്ത് ഇന്ന് രാത്രി വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന
ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 1.4 മുതൽ 2.0 മീറ്റർ വരെ ഉയരത്തിൽ തിരമാലയടിക്കാം. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും
ജാഗ്രത പാലിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണം.മൽസ്യബന്ധന യാനങ്ങൾ
ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്

7:29 AM IST:

ബിബിസി ഓഫീസുകളിലെ പരിശോധനയിൽ പ്രതികരണവുമായി ആദായ നികുതി വകുപ്പ് . മൊഴി രേഖപ്പെടുത്തിയത് ഏറ്റവും പ്രധാനപ്പെട്ട ജീവനക്കാരുടെ മാത്രമാണ് . നടപടികൾക്കിടെ ആരുടെയും ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടില്ലെന്നും ആദായ നികുതി വകുപ്പ് വിശദീകരിക്കുന്നു. ക്ളോണിങ് നടത്തിയത് പ്രധാനപ്പെട്ട ഉപകരണങ്ങൾ മാത്രമാണ്. അതിന് ശേഷം ഇവ തിരികെ നൽകി. ജീവനക്കാരെ പതിവുപോലെ ജോലി ചെയ്യാനും പുറത്ത് പോകാനും അനുവദിച്ചു. മറുപടി നൽകാൻ വേണ്ടത്ര സമയം നൽകിയെന്നും ആദായ നികുതി വകുപ്പ് വിശദീകരിക്കുന്നു.

7:28 AM IST: