Malayalam News Highlights: ലൈഫ് മിഷൻ കോഴ: ശിവശങ്കറെ ഇന്ന് കോടതിയിൽ ഹാജരാക്കും

Malayalam News Live Updates 15 February 2023

ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും . വൈദ്യ പരിശോധനക്ക് ശേഷമാകും ഇത്. ഇന്നലെ രാത്രിയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരി ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് കരാർ നൽകാൻ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്

12:05 PM IST

കോൺഗ്രസ് പ്രവർത്തക സമിതി.അവകാശവാദവുമായി കൊടിക്കുന്നിൽ സുരേഷ്

ദളിത് വിഭാഗത്തിൽ നിന്ന് പ്രവർത്തക സമിതിയിലെത്താൻ യോഗ്യരായവർ കേരളത്തിലുണ്ട്.ഇതുവരെ ഉയർന്ന പദവികളിലേക്ക് ദളിത് വിഭാഗത്തെ പരിഗണിച്ചിട്ടില്ലെന്നും കൊടിക്കുന്നില്‍ സുരേഷ്

11:08 AM IST

'പരിശോധനയോട് സഹകരിക്കണം'ജീവനക്കാര്‍ക്ക് ബിബിസിയുടെ ഇ മെയില്‍ സന്ദേശം

ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകണം,വ്യക്തിപരമായ വരുമാനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതില്ല,.എന്നാൽ ശമ്പളത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയണമെന്നും ജീവനക്കാരോട് ബിബിസി

11:01 AM IST

ഓട്ടോറിക്ഷ ബസിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

കാഞ്ഞാണി സംസ്ഥാന പാതയിൽ പെരുമ്പുഴ പാടത്ത് ഓട്ടോറിക്ഷ ബസിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ഓട്ടോ ഡ്രൈവര്‍ എറിയാട് സ്വദേശി സലീം (36) ആണ് മരിച്ചത്. രാവിലെ 8.45 ഓടെയായിരുന്നു സംഭവം

10:49 AM IST

കൊച്ചിനയില്‍ പഴകിയ മീൻ പിടിച്ചെടുത്തു

കൊച്ചി ചമ്പക്കര മീൻ മാർക്കറ്റിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയില്‍ പഴകിയ മീൻ പിടിച്ചെടുത്തു. എറണാകുളം ജില്ലയില്‍ വില്‍പ്പനക്കായി കർണാടകയിൽ നിന്ന് ലോറിയിൽ കൊണ്ടുവന്ന പഴകിയ മീനാണ് പിടിച്ചെടുത്തത്. Read More

10:49 AM IST

ജഡ്ജിമാരുടെ പേരിൽ കൈക്കൂലി :  സൈബി ജോസിന്റെ ഓഫിസിൽ ക്രൈം ബ്രാഞ്ച് പരിശോധന , ലാപ്ടോപ് അടക്കം പിടിച്ചെടുത്തു

ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന കേസിൽ അഡ്വ.സൈബി ജോസിന്റെ ഓഫിസിൽ ക്രൈം ബ്രാഞ്ച് പരിശോധന. 
എസ് പി  കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ ആയിരുന്നു റെയ്ഡ് . ലാപ്ടോപ് അടക്കമുള്ള രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. സൈബി ജോസിന് ഹാജരാകാൻ ഉടൻ നോട്ടീസ് നൽകും. കൊച്ചിയിലെ ഓഫിസിൽ ഇന്നലെ ആയിരുന്നു പരിശോധന. കൂടുതൽ അഭിഭാഷകർക്കും നോട്ടീസ് നൽകാനാണ് ക്രൈംബ്രാഞ്ച് നീക്കം. 

10:48 AM IST

വീണ്ടും പോസ്റ്റ്മോർട്ടം നടത്തണമെന്ന് വിശ്വനാഥന്‍റെ കുടുംബം

കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്‍റെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തമെന്ന് കുടുംബം. വിശ്വനാഥന്‍റെ മൃതദേഹത്തിലുണ്ടായിരുന്ന പാടുകളും മുറിവും മർദ്ദനത്തെ തുടർന്നുണ്ടായതാണെന്ന് സഹോദരൻ ആരോപിച്ചു. Read More 

10:48 AM IST

എറണാകുളത്തും എന്‍ഐഎ പരിശോധന

എറണാകുളത്തും എന്‍ഐഎ പരിശോധന. കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും പരിശോധനകളുടെ തുടര്‍ച്ചയായാണ് എന്‍ഐഎ പരിശോധന. മംഗലാപുരം സ്ഫോടനക്കേസ് പ്രതികള്‍ എത്തിയ ഇടങ്ങളിലാണ് പരിശോധന. ആലുവയിലും പറവൂരിലും മട്ടാഞ്ചേരിയിലുമാണ് റെയ്‍ഡ്

10:46 AM IST

രാജ്യത്ത് വിവിധ ആശയങ്ങൾക്ക് ഇടം നൽകണമെന്ന് മോഹൻ ഭഗവത് .

ഒരൊറ്റ വ്യക്തിക്കോ ഒരൊറ്റ ആശയത്തിനോ രാജ്യത്തെ നിർമ്മിക്കാനോ നശിപ്പിക്കാനോ കഴിയില്ല. ലോകത്തെ മികച്ച രാജ്യങ്ങളിൽ പല ആശയങ്ങൾക്ക് ഇടം നൽകിയതായി കാനാമെന്നും മോഹന്‍ ഭാഗവത്

10:31 AM IST

ലൈഫ് മിഷന്‍ കോഴക്കേസ്:സ്വർണ്ണ പാത്രം കൊണ്ട് മൂടി വെച്ചാലും സത്യം പുറത്തുവരും എന്ന് രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാവായിരിക്കെ താൻ ഉയർത്തി ആരോപണങ്ങളെല്ലാം ഇപ്പോൾ ശരിയാണെന്ന് തെളിയുന്നു. അന്വേഷണം മുന്നോട്ടു പോയാൽ കൂടുതൽ വമ്പൻ സ്രാവുകൾ പിടിയിലാകുമെന്നും ചെന്നിത്തല

7:46 AM IST

തുടർച്ചയായി നൽകിയ നോട്ടീസുകൾ അവഗണിച്ചതിനാലാണ് ബിബിസി ഓഫിസുകളിലെ പരിശോധനയെന്ന് ആദായ നികുതി വകുപ്പ്

ബിബിസി ഓഫിസുകളിലെ പരിശോധനയിൽ വിശദീകരണവുമായി ആദായ നികുതി വകുപ്പ് . ബിബിസിക്ക് പല തവണ മുന്നറിയിപ്പ് നൽകിയതാണെന്ന് ആദായനികുതി വകുപ്പ് . നോട്ടീസുകൾ തുടർച്ചയായി അവഗണിച്ച സാഹചര്യത്തിലാണ്  പരിശോധനയെന്നാണ് വിശദീകരണം

7:18 AM IST

ലഹരിക്കടത്ത് ആരോപണം ; സിപിഎമ്മിനുള്ളിലെ ഗൂഢാലോചനയെന്ന് ആലപ്പുഴയിലെ കൗൺസിലർ എ.ഷാനവാസ് , പാർട്ടിക്ക് പരാതി നൽകി

ലഹിരക്കടത്ത് വിവാദത്തിൽ സി പി എമ്മിനുള്ളിലെ ഗൂഢാലോചന സമ്മതിച്ച് ആലപ്പുഴയിലെ ഇടത് കൗൺസിലർ എ.ഷാനവാസ് . 
ഇഡി, ജിഎസ്ടി , ഡിജിപി എന്നിവർക്ക് പരാതി നൽകിയതിൽ ഗൂഢാലോചന ഉണ്ട് . ഇതിനെതിരെ പാർട്ടിക്ക് പരാതി നൽകിയെന്ന് ഷാനവാസ്
സമ്മതിച്ചു . നോർത്ത് ഏരിയ കമ്മിറ്റിക്കാണ് കത്ത് നൽകിയത് . എന്നാൽ ആർക്കെതിരെയാണ് പരാതി എന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടില്ല. 
തന്നെ പാർട്ടിയിലെ ചിലർ വേട്ടയാടുന്നുവെന്നും ഷാനവാസ് പറഞ്ഞു

7:18 AM IST

പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പിലെ തപാൽ വോട്ടുകളുടെ പരിശോധന ഇന്ന് , പരിശോധന രജിസ്ട്രാറുടെ സാന്നിധ്യത്തിൽ

പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോടതി കസ്റ്റഡിയിൽ ഉള്ള തപാൽ വോട്ടുകളുടെ പരിശോധന ഇന്ന് നടക്കും. ഉച്ചയ്ക്ക് 1.30നാണ് ഇരുകക്ഷികളും ഹൈക്കോടതി രജിസ്ട്രാറുടെ സാന്നിധ്യത്തിൽ ബാലറ്റുകൾ പരിശോധിക്കുക. വോട്ടുകളിൽ കൃത്രിമത്വം നടന്നോയെന്നറിയാൻ പരിശോധന നടത്താൻ ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവിറക്കിയിരുന്നു. ബാലറ്റുകൾ നേരിട്ട്
പരിശോധിക്കാൻ അവസരം വേണമെന്ന ഇടത് സ്ഥാനാർത്ഥി കെ.പി. എം. മുസ്തഫയുടെ ആവശ്യപ്രകാരം ആയിരുന്നു നടപടി
 
7:18 AM IST

ബിബിസി ഓഫീസുകളിലെ ആദായനികുതി റെയ്ഡ് 19 മണിക്കൂർ പിന്നിട്ടു , പരിശോധനക്കെതിരെ ബിബിസി സുപ്രീംകോടതിയെ സമീപിച്ചേക്കും

 മുംബൈയിലേയും ദില്ലിയിലേയും ബിബിസി ഓഫിസുകളിലെ ആദായ നികുതി ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നുവെന്ന് 
ബിബിസി . ചില ജീവനക്കരോട് ഓഫീസിൽ തുടരാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട് . പരിശോധനയോട് സഹകരിക്കുമെന്നും ബിബിസി അറിയിച്ചു . ബിബിസിയുടെ പ്രവർത്തനം പതിവുപോലെ തുടരുമെന്നും ബിബിസി വ്യക്തമാക്കി . പരിശോധനയ്ക്കെതിരെ സുപ്രീംകോടതി ഇടപെടൽ ആവശ്യപ്പെടാൻ ബിബിസി ആലോചിക്കുന്നുണ്ടെന്നാണ് സൂചന

7:17 AM IST

ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ ശിവശങ്കറെ ഇന്ന് കോടതിയിൽ ഹാജരാക്കും , അറസ്റ്റിലേക്ക് നയിച്ചത് സ്വപ്നയുടെ മൊഴി

ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ എം. ശിവശങ്കറിനെ ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും . വൈദ്യ പരിശോധനക്ക് ശേഷമാകും ഇത്. ഇന്നലെ രാത്രിയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ എം. ശിവശങ്കറിന്‍റെ മൂന്നാമത്തെ അറസ്റ്റാണിത് . സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്,ഡോളർ കടത്ത് കേസുകളിലായിരുന്നു നേരത്തെ അറസ്റ്റ് രേഖപ്പെടുത്തിയത്. വടക്കാഞ്ചേരി ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് കരാർ നൽകാൻ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. 

12:05 PM IST:

ദളിത് വിഭാഗത്തിൽ നിന്ന് പ്രവർത്തക സമിതിയിലെത്താൻ യോഗ്യരായവർ കേരളത്തിലുണ്ട്.ഇതുവരെ ഉയർന്ന പദവികളിലേക്ക് ദളിത് വിഭാഗത്തെ പരിഗണിച്ചിട്ടില്ലെന്നും കൊടിക്കുന്നില്‍ സുരേഷ്

11:08 AM IST:

ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകണം,വ്യക്തിപരമായ വരുമാനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതില്ല,.എന്നാൽ ശമ്പളത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയണമെന്നും ജീവനക്കാരോട് ബിബിസി

11:01 AM IST:

കാഞ്ഞാണി സംസ്ഥാന പാതയിൽ പെരുമ്പുഴ പാടത്ത് ഓട്ടോറിക്ഷ ബസിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ഓട്ടോ ഡ്രൈവര്‍ എറിയാട് സ്വദേശി സലീം (36) ആണ് മരിച്ചത്. രാവിലെ 8.45 ഓടെയായിരുന്നു സംഭവം

10:49 AM IST:

കൊച്ചി ചമ്പക്കര മീൻ മാർക്കറ്റിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയില്‍ പഴകിയ മീൻ പിടിച്ചെടുത്തു. എറണാകുളം ജില്ലയില്‍ വില്‍പ്പനക്കായി കർണാടകയിൽ നിന്ന് ലോറിയിൽ കൊണ്ടുവന്ന പഴകിയ മീനാണ് പിടിച്ചെടുത്തത്. Read More

10:49 AM IST:

ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന കേസിൽ അഡ്വ.സൈബി ജോസിന്റെ ഓഫിസിൽ ക്രൈം ബ്രാഞ്ച് പരിശോധന. 
എസ് പി  കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ ആയിരുന്നു റെയ്ഡ് . ലാപ്ടോപ് അടക്കമുള്ള രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. സൈബി ജോസിന് ഹാജരാകാൻ ഉടൻ നോട്ടീസ് നൽകും. കൊച്ചിയിലെ ഓഫിസിൽ ഇന്നലെ ആയിരുന്നു പരിശോധന. കൂടുതൽ അഭിഭാഷകർക്കും നോട്ടീസ് നൽകാനാണ് ക്രൈംബ്രാഞ്ച് നീക്കം. 

10:48 AM IST:

കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്‍റെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തമെന്ന് കുടുംബം. വിശ്വനാഥന്‍റെ മൃതദേഹത്തിലുണ്ടായിരുന്ന പാടുകളും മുറിവും മർദ്ദനത്തെ തുടർന്നുണ്ടായതാണെന്ന് സഹോദരൻ ആരോപിച്ചു. Read More 

10:48 AM IST:

എറണാകുളത്തും എന്‍ഐഎ പരിശോധന. കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും പരിശോധനകളുടെ തുടര്‍ച്ചയായാണ് എന്‍ഐഎ പരിശോധന. മംഗലാപുരം സ്ഫോടനക്കേസ് പ്രതികള്‍ എത്തിയ ഇടങ്ങളിലാണ് പരിശോധന. ആലുവയിലും പറവൂരിലും മട്ടാഞ്ചേരിയിലുമാണ് റെയ്‍ഡ്

10:46 AM IST:

ഒരൊറ്റ വ്യക്തിക്കോ ഒരൊറ്റ ആശയത്തിനോ രാജ്യത്തെ നിർമ്മിക്കാനോ നശിപ്പിക്കാനോ കഴിയില്ല. ലോകത്തെ മികച്ച രാജ്യങ്ങളിൽ പല ആശയങ്ങൾക്ക് ഇടം നൽകിയതായി കാനാമെന്നും മോഹന്‍ ഭാഗവത്

10:31 AM IST:

പ്രതിപക്ഷ നേതാവായിരിക്കെ താൻ ഉയർത്തി ആരോപണങ്ങളെല്ലാം ഇപ്പോൾ ശരിയാണെന്ന് തെളിയുന്നു. അന്വേഷണം മുന്നോട്ടു പോയാൽ കൂടുതൽ വമ്പൻ സ്രാവുകൾ പിടിയിലാകുമെന്നും ചെന്നിത്തല

7:46 AM IST:

ബിബിസി ഓഫിസുകളിലെ പരിശോധനയിൽ വിശദീകരണവുമായി ആദായ നികുതി വകുപ്പ് . ബിബിസിക്ക് പല തവണ മുന്നറിയിപ്പ് നൽകിയതാണെന്ന് ആദായനികുതി വകുപ്പ് . നോട്ടീസുകൾ തുടർച്ചയായി അവഗണിച്ച സാഹചര്യത്തിലാണ്  പരിശോധനയെന്നാണ് വിശദീകരണം

7:18 AM IST:

ലഹിരക്കടത്ത് വിവാദത്തിൽ സി പി എമ്മിനുള്ളിലെ ഗൂഢാലോചന സമ്മതിച്ച് ആലപ്പുഴയിലെ ഇടത് കൗൺസിലർ എ.ഷാനവാസ് . 
ഇഡി, ജിഎസ്ടി , ഡിജിപി എന്നിവർക്ക് പരാതി നൽകിയതിൽ ഗൂഢാലോചന ഉണ്ട് . ഇതിനെതിരെ പാർട്ടിക്ക് പരാതി നൽകിയെന്ന് ഷാനവാസ്
സമ്മതിച്ചു . നോർത്ത് ഏരിയ കമ്മിറ്റിക്കാണ് കത്ത് നൽകിയത് . എന്നാൽ ആർക്കെതിരെയാണ് പരാതി എന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടില്ല. 
തന്നെ പാർട്ടിയിലെ ചിലർ വേട്ടയാടുന്നുവെന്നും ഷാനവാസ് പറഞ്ഞു

7:18 AM IST:

പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോടതി കസ്റ്റഡിയിൽ ഉള്ള തപാൽ വോട്ടുകളുടെ പരിശോധന ഇന്ന് നടക്കും. ഉച്ചയ്ക്ക് 1.30നാണ് ഇരുകക്ഷികളും ഹൈക്കോടതി രജിസ്ട്രാറുടെ സാന്നിധ്യത്തിൽ ബാലറ്റുകൾ പരിശോധിക്കുക. വോട്ടുകളിൽ കൃത്രിമത്വം നടന്നോയെന്നറിയാൻ പരിശോധന നടത്താൻ ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവിറക്കിയിരുന്നു. ബാലറ്റുകൾ നേരിട്ട്
പരിശോധിക്കാൻ അവസരം വേണമെന്ന ഇടത് സ്ഥാനാർത്ഥി കെ.പി. എം. മുസ്തഫയുടെ ആവശ്യപ്രകാരം ആയിരുന്നു നടപടി
 
7:18 AM IST:

 മുംബൈയിലേയും ദില്ലിയിലേയും ബിബിസി ഓഫിസുകളിലെ ആദായ നികുതി ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നുവെന്ന് 
ബിബിസി . ചില ജീവനക്കരോട് ഓഫീസിൽ തുടരാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട് . പരിശോധനയോട് സഹകരിക്കുമെന്നും ബിബിസി അറിയിച്ചു . ബിബിസിയുടെ പ്രവർത്തനം പതിവുപോലെ തുടരുമെന്നും ബിബിസി വ്യക്തമാക്കി . പരിശോധനയ്ക്കെതിരെ സുപ്രീംകോടതി ഇടപെടൽ ആവശ്യപ്പെടാൻ ബിബിസി ആലോചിക്കുന്നുണ്ടെന്നാണ് സൂചന

7:17 AM IST: