അപകടത്തിൽ പരിക്കേറ്റ് മധുരൈ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സിദ്ധാർത്ഥ് (9) ആണ് മരിച്ചത്. അപകടത്തിൽ മരിച്ച ജയയുടെ ചെറുമകനാണ് സിദ്ധാർത്ഥ്
Malayalam News Live: രാഹുലിന്റെ ഭാരത് ജോഡോ യാത്ര ഇന്ന് കേരളത്തിൽ

ഭാരത് ജോഡോ യാത്ര പാറശ്ശാലയിൽ നിന്ന് പര്യടനം തുടങ്ങും. വിപുലമായ ഒരുക്കങ്ങളുമായി കെപിസിസി
ദിണ്ടിഗൽ വാഹനാപകടം: മരിച്ചവരുടെ എണ്ണം നാലായി
കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
തൃശ്ശൂർ തലോറില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. തൃക്കൂരില്‍ വാടകക്ക് താമസിക്കുന്ന വെട്ടുകാട് ഏഴാംകല്ല് വെളിയത്തുപറമ്പില്‍ വീട്ടില്‍ ജനാര്‍ദ്ദനന്റെ മകന്‍ നിഖില്‍ (30) ആണ് മരിച്ചത്
വിഴിഞ്ഞം സമരം കടുപ്പിക്കാൻ ലത്തീൻ അതിരൂപത; പള്ളികളിൽ ഇന്നും സർക്കുലർ വായിക്കും
തുടർച്ചയായ മൂന്നാം ഞായറാഴ്ചയാണ് സർക്കുലർ വായിക്കുന്നത്. വിഴിഞ്ഞം പോർട്ടിനെതിരായ മത്സ്യത്തൊഴിലാളി സമരം ഇന്ന് ഇരുപത്തിയേഴാം ദിവസത്തിലേക്ക്
എലിസബത്ത് രാജ്ഞിയുടെ മൃതദേഹം ഇന്ന് ബ്രിട്ടണിലെത്തിക്കും
സ്കോട്ട്ലാൻഡിലെ ബാൽമോറൽ പാലസിൽ നിന്ന് റോഡ് മാർഗമാണ് എഡിൻബർഗിലെത്തിക്കുക. ഇന്ത്യയിൽ ഇന്ന് ഔദ്യോഗിക ദുഃഖാചരണം
തൃശ്ശൂരിൽ ഇന്ന് പുലികൾ ഇറങ്ങും
തൃശ്ശൂരിൽ ഇന്ന് സ്വരാജ് റൗണ്ട് പുലിക്കളി സംഘങ്ങൾ കീഴടക്കും. രാവിലെ 5 മണിക്ക് തന്നെ മെയ്യെഴുത്ത് തുടങ്ങി
ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്
മത്സര വള്ളംകളി നടക്കുന്നത് കൊവിഡ് സൃഷ്ടിച്ച രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം. ഔദ്യോഗിക ദുഃഖാചരണം ഉള്ളതിനാൽ വർണാഭമായ ഉദ്ഘാടന ചടങ്ങുകൾ ഉണ്ടാകില്ല
ഭാരത് ജോഡോ യാത്ര കേരളത്തിൽ
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ. പാറശ്ശാലയിൽ നിന്ന് തുടങ്ങുന്ന പര്യടനം 7 ജില്ലകളിലൂടെ കടന്നു പോകും. യാത്ര വൻ ശക്തിപ്രകടനമാക്കി മാറ്റാൻ കെപിസിസി