12:58 PM IST
അർജുന്റെ ലോറിയിൽ മകന്റെ കുഞ്ഞുകളിപ്പാട്ടവും
72 ദിവസം നീണ്ട കാത്തിരിപ്പിനൊടുവിൽ ഷിരൂരിലെ ഗംഗാവലി പുഴയിൽ നിന്ന് അർജുന്റെ ലോറി കരക്കെത്തിച്ചപ്പോൾ ബാക്കിയായത് ചില കണ്ണീർക്കാഴ്ചകൾ. ലോറിയിൽ നിന്ന് അർജുൻ യാത്രയിൽ ഉപയോഗിച്ച ഒട്ടുമിക്ക വസ്തുക്കളും കണ്ടെടുത്തു. അർജുന്റെ ബാഗ്, രണ്ട് ഫോണുകൾ, പാചകത്തിനുപയോഗിക്കുന്ന കുക്കർ ഉൾപ്പെടെയുള്ള പാത്രങ്ങൾ, വാച്ച്, ചെരിപ്പുകൾ എന്നിവയാണ് കണ്ടെടുത്തത്.
12:58 PM IST
കയ്പമംഗലം കൊലപാതകം 9 പ്രതികള്‍ പിടിയില്‍
തൃശൂര്‍ കയ്പമംഗലത്ത് 40കാരനെ തല്ലിക്കൊന്ന് ആംബുലന്‍സില്‍ കയറ്റിവിട്ട സംഭവത്തില്‍ ഒമ്പത് പ്രതികളും വലയിലായതായി പൊലീസ്. മുഖ്യപ്രതികളായ കണ്ണൂര്‍ സംഘത്തിലെ സാദിഖ് ഉള്‍പ്പടെ നാലു പേരും പിടിയിലായവരിലുണ്ട്. ഇറിഡിയം നല്‍കാമെന്ന് പറഞ്ഞ് സാദിഖിന്‍റെ പക്കല്‍ നിന്നും പലപ്പോഴായി അമ്പത് ലക്ഷത്തോളം തട്ടിയതിന്‍റെ പ്രതികാരമായിരുന്നു അരുണെന്ന നാല്പതു കാരന്‍റെ കൊലപാതകം.
12:57 PM IST
'അർജുൻ കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ചവനെന്ന് മനാഫ്
അർജുൻ കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ചവനാണെന്ന് ലോറി ഉടമ മനാഫ്. അർജുനെ കിട്ടാൻ ഒരുപാട് ബഹളമുണ്ടാക്കേണ്ടി വന്നുവെന്നും അർജുൻ കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ചവനാണന്നും മനാഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അർജുന്റെ കുടുംബത്തിന് എല്ലാം പോയല്ലോ എന്ന് മാത്രമാണ് താൻ ആലോചിച്ചത്. ഒരുപാട് നാളത്തെ കാത്തിരിപ്പിന് അവസാനമായെന്നും മനാഫ് പറഞ്ഞു.
12:57 PM IST
മണ്ണിനടിയിൽ ചെളിയിൽ പൂണ്ട നിലായിരുന്നു ലോറിയെന്ന് ഡൈവര്‍ ജോമോന്‍
ഗംഗാവലി പുഴയിൽ അർജുന് വേണ്ടിയുള്ള തെരച്ചിലിൽ വലിയ വെല്ലുവിളി നേരിട്ടിരുന്നുവെന്ന് ഡൈവിംഗ് ടീമിലെ മലയാളി ജോമോൻ ഏഷ്യാനെറ്റ് ന്യൂസിനോട്. കൊല്ലം സ്വദേശിയാണ് ജോമോൻ. മഴ പെയ്ത് വെള്ളം കലങ്ങിയിരുന്നതിനാൽ ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ല. അടിയിൽ നിന്ന് കൈ കൊണ്ട് തെരഞ്ഞാണ് ലോറിയുടെ ഭാഗം കണ്ടെത്തിയതെന്ന് ജോമോൻ പറഞ്ഞു. മണ്ണിനടിയിൽ 3 മീറ്റർ ആഴത്തിൽ ചെളിയിൽ പൂണ്ടുപോയ നിലയിലായിരുന്നു ലോറി കിടന്നിരുന്നത്. ലോറി കണ്ടെത്താനായതിൽ ആശ്വാസമുണ്ടെന്നും ജോമോൻ
12:56 PM IST
'അമ്മ'യും ഡബ്ല്യുസിസിയും തമ്മിലുള്ള തർക്കത്തിന്റെ ഇരയാണ് താനെന്ന് സിദ്ദിഖ്
താരസംഘടനയായ അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള തർക്കത്തിന്റെ ഇരയാണ് താനെന്ന് നടൻ സിദ്ദിഖ്. ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന സിദ്ദിഖ് സുപ്രീം കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഈ വാദമുള്ളത്. ശരിയായ അന്വേഷണം നടത്താതെയാണ് ബലാത്സംഗ കേസിൽ പ്രതിയാക്കിയതെന്നും സിദ്ദിഖ് പറയുന്നുണ്ട്. മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്.
12:54 PM IST
രാപ്പകലില്ലാതെ കഷ്ടപ്പെട്ടവർക്ക് നന്ദി'; അഞ്ജുവും ജിതിനും
72 ദിവസത്തെ സങ്കടക്കാത്തിരിപ്പിനൊടുവിൽ ഇന്നലെയാണ് ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹവും ലോറിയും കണ്ടെത്തിയത്. അർജുനെവിടെ എന്ന ഉള്ളിലെ വലിയ ചോദ്യത്തിന് ഉത്തരം കിട്ടിയെന്നായിരുന്നു അർജുന്റെ സഹോദരി അഞ്ജുവിന്റെ പ്രതികരണം.
12:52 PM IST
എൻസിപി തർക്കം പൊട്ടിത്തെറിയിലേക്ക്
മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള സംസ്ഥാന എൻസിപിയിലെ തർക്കം പൊട്ടിത്തെറിയിലേക്ക്. മന്ത്രിമാറ്റത്തെ എതിർത്ത വൈസ് പ്രസിഡണ്ടിനെ സസ്പെൻഡ് ചെയ്ത പിസി ചാക്കോയുടെ നടപടിയെ എകെ ശശീന്ദ്രൻ പരസ്യമായി എതിർത്തു. ശശീന്ദ്രൻ പക്ഷെ ശരത് പവാറിന് കത്തും നൽകി. മന്ത്രിയെ മാറ്റുന്നതിൽ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച അടുത്ത മാസം മൂന്നിലേക്ക് മാറ്റി.
12:51 PM IST
യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി തത്ക്കാലം വേണ്ടെന്ന് സിപിഎമ്മിൽ ധാരണ
സീതാറാം യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി തത്കാലം വേണ്ടെന്ന് സിപിഎമ്മിൽ ധാരണയായി. താത്ക്കാലികമായി ഒരാൾക്ക് ചുമതല നൽകുന്ന കാര്യം മാത്രമേ പരിഗണനയിൽ ഉള്ളൂവെന്ന് നേതൃത്വം വ്യക്തമാക്കി. പാർട്ടി കോൺഗ്രസ് പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കട്ടെ എന്നാണ് ധാരണ. പ്രകാശ് കാരാട്ടിനോ വൃന്ദ കാരാട്ടിനോ ആക്ടിംഗ് ജനറൽ സെക്രട്ടറി എന്ന ചുമതല നൽകാൻ സാധ്യതയുണ്ട്.
6:46 AM IST
ബലാത്സംഗ കേസില്‍ നടൻ സിദ്ദിഖ് ഇപ്പോഴും ഒളിവിൽ
ബലാത്സംഗ കേസിൽ ഒളിവിലുള്ള നടൻ സിദ്ദിഖിനെ ഇനിയും കണ്ടെത്താനായില്ല. മൂൻകൂർ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കാനുള്ള നീക്കവുമായി അഭിഭാഷകർ. സിദ്ദിഖിനായി സുപ്രീംകോടതിയിൽ ഹാജരാകുക മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി. മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച്ച പരിഗണിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകർ സുപ്രിം കോടതി മെന്‍ഷനിങ് ഓഫീസര്‍ക്ക് ഇന്ന് ഈ മെയില്‍ കൈമാറും.
12:58 PM IST:
72 ദിവസം നീണ്ട കാത്തിരിപ്പിനൊടുവിൽ ഷിരൂരിലെ ഗംഗാവലി പുഴയിൽ നിന്ന് അർജുന്റെ ലോറി കരക്കെത്തിച്ചപ്പോൾ ബാക്കിയായത് ചില കണ്ണീർക്കാഴ്ചകൾ. ലോറിയിൽ നിന്ന് അർജുൻ യാത്രയിൽ ഉപയോഗിച്ച ഒട്ടുമിക്ക വസ്തുക്കളും കണ്ടെടുത്തു. അർജുന്റെ ബാഗ്, രണ്ട് ഫോണുകൾ, പാചകത്തിനുപയോഗിക്കുന്ന കുക്കർ ഉൾപ്പെടെയുള്ള പാത്രങ്ങൾ, വാച്ച്, ചെരിപ്പുകൾ എന്നിവയാണ് കണ്ടെടുത്തത്.
12:58 PM IST:
തൃശൂര്‍ കയ്പമംഗലത്ത് 40കാരനെ തല്ലിക്കൊന്ന് ആംബുലന്‍സില്‍ കയറ്റിവിട്ട സംഭവത്തില്‍ ഒമ്പത് പ്രതികളും വലയിലായതായി പൊലീസ്. മുഖ്യപ്രതികളായ കണ്ണൂര്‍ സംഘത്തിലെ സാദിഖ് ഉള്‍പ്പടെ നാലു പേരും പിടിയിലായവരിലുണ്ട്. ഇറിഡിയം നല്‍കാമെന്ന് പറഞ്ഞ് സാദിഖിന്‍റെ പക്കല്‍ നിന്നും പലപ്പോഴായി അമ്പത് ലക്ഷത്തോളം തട്ടിയതിന്‍റെ പ്രതികാരമായിരുന്നു അരുണെന്ന നാല്പതു കാരന്‍റെ കൊലപാതകം.
12:57 PM IST:
അർജുൻ കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ചവനാണെന്ന് ലോറി ഉടമ മനാഫ്. അർജുനെ കിട്ടാൻ ഒരുപാട് ബഹളമുണ്ടാക്കേണ്ടി വന്നുവെന്നും അർജുൻ കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ചവനാണന്നും മനാഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അർജുന്റെ കുടുംബത്തിന് എല്ലാം പോയല്ലോ എന്ന് മാത്രമാണ് താൻ ആലോചിച്ചത്. ഒരുപാട് നാളത്തെ കാത്തിരിപ്പിന് അവസാനമായെന്നും മനാഫ് പറഞ്ഞു.
12:57 PM IST:
ഗംഗാവലി പുഴയിൽ അർജുന് വേണ്ടിയുള്ള തെരച്ചിലിൽ വലിയ വെല്ലുവിളി നേരിട്ടിരുന്നുവെന്ന് ഡൈവിംഗ് ടീമിലെ മലയാളി ജോമോൻ ഏഷ്യാനെറ്റ് ന്യൂസിനോട്. കൊല്ലം സ്വദേശിയാണ് ജോമോൻ. മഴ പെയ്ത് വെള്ളം കലങ്ങിയിരുന്നതിനാൽ ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ല. അടിയിൽ നിന്ന് കൈ കൊണ്ട് തെരഞ്ഞാണ് ലോറിയുടെ ഭാഗം കണ്ടെത്തിയതെന്ന് ജോമോൻ പറഞ്ഞു. മണ്ണിനടിയിൽ 3 മീറ്റർ ആഴത്തിൽ ചെളിയിൽ പൂണ്ടുപോയ നിലയിലായിരുന്നു ലോറി കിടന്നിരുന്നത്. ലോറി കണ്ടെത്താനായതിൽ ആശ്വാസമുണ്ടെന്നും ജോമോൻ
12:56 PM IST:
താരസംഘടനയായ അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള തർക്കത്തിന്റെ ഇരയാണ് താനെന്ന് നടൻ സിദ്ദിഖ്. ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന സിദ്ദിഖ് സുപ്രീം കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഈ വാദമുള്ളത്. ശരിയായ അന്വേഷണം നടത്താതെയാണ് ബലാത്സംഗ കേസിൽ പ്രതിയാക്കിയതെന്നും സിദ്ദിഖ് പറയുന്നുണ്ട്. മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്.
12:54 PM IST:
72 ദിവസത്തെ സങ്കടക്കാത്തിരിപ്പിനൊടുവിൽ ഇന്നലെയാണ് ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹവും ലോറിയും കണ്ടെത്തിയത്. അർജുനെവിടെ എന്ന ഉള്ളിലെ വലിയ ചോദ്യത്തിന് ഉത്തരം കിട്ടിയെന്നായിരുന്നു അർജുന്റെ സഹോദരി അഞ്ജുവിന്റെ പ്രതികരണം.
12:52 PM IST:
മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള സംസ്ഥാന എൻസിപിയിലെ തർക്കം പൊട്ടിത്തെറിയിലേക്ക്. മന്ത്രിമാറ്റത്തെ എതിർത്ത വൈസ് പ്രസിഡണ്ടിനെ സസ്പെൻഡ് ചെയ്ത പിസി ചാക്കോയുടെ നടപടിയെ എകെ ശശീന്ദ്രൻ പരസ്യമായി എതിർത്തു. ശശീന്ദ്രൻ പക്ഷെ ശരത് പവാറിന് കത്തും നൽകി. മന്ത്രിയെ മാറ്റുന്നതിൽ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച അടുത്ത മാസം മൂന്നിലേക്ക് മാറ്റി.
12:51 PM IST:
സീതാറാം യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി തത്കാലം വേണ്ടെന്ന് സിപിഎമ്മിൽ ധാരണയായി. താത്ക്കാലികമായി ഒരാൾക്ക് ചുമതല നൽകുന്ന കാര്യം മാത്രമേ പരിഗണനയിൽ ഉള്ളൂവെന്ന് നേതൃത്വം വ്യക്തമാക്കി. പാർട്ടി കോൺഗ്രസ് പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കട്ടെ എന്നാണ് ധാരണ. പ്രകാശ് കാരാട്ടിനോ വൃന്ദ കാരാട്ടിനോ ആക്ടിംഗ് ജനറൽ സെക്രട്ടറി എന്ന ചുമതല നൽകാൻ സാധ്യതയുണ്ട്.
6:46 AM IST: