comscore

Malayalam News Highlights: സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത, 4 ജില്ലകളിൽ അലർട്ട്

Malayalam News Live today kerala rain latest updates 24 september 2023 nbu

സംസ്ഥാനത്ത് ഇന്ന് ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

1:24 PM IST

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ സാധ്യത. ആലപ്പുഴ മുതൽ ഇടുക്കി വരെയുള്ള 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ചയോടെ കൂടുതൽ മഴയ്ക്ക് സാധ്യത.  

1:22 PM IST

വന്ദേ ഭാരതിന് പച്ചക്കൊടി വീശി പ്രധാനമന്ത്രി

പുതിയ ഇന്ത്യയുടെ അഭിലാഷങ്ങൾ തന്റെ സർക്കാർ പൂർത്തീകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീ സംവരണം അടക്കം ഭരണ നേട്ടങ്ങൾ പരാമർശിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യത്ത് ഒൻപത് പുതിയ വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓൺലൈനായാണ് പ്രധാനമന്ത്രി വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചത്.

10:02 AM IST

ഡാനിഷ് അലി എംപിക്കെതിരെ പരാതി നല്‍കി ബിജെപി

പാർലമെന്‍റിലെ വിദ്വേഷ പരാമർശ വിവാദത്തിനിടെ ഡാനിഷ് അലി എംപിക്കെതിരെ സ്പീക്കർക്ക് പരാതി നല്‍കി ബിജെപി. പ്രധാനമന്ത്രിയെ നീച് എന്ന് ഡാനിഷ് അലി വിളിച്ചുവെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപത്തില്‍ പ്രകോപിതനായാണ് രമേശ് ബിദുരി വിവാദ പരാമർശങ്ങള്‍ നടത്തിയതെന്നാണ് ബിജെപി വാദം. രണ്ട് ദിവസത്തിന് ശേഷം തനിക്കെതിരെ കുറേ കൂടി നല്ല ആരോപണം ഉന്നയിക്കാമായിരുന്നുവെന്ന് ഡാനിഷ് അലി പരിഹസിച്ചു.

9:53 AM IST

പ്ലസ് വൺ വിദ്യാർത്ഥിനി കിണറ്റിൽ മരിച്ച നിലയിൽ

കാട്ടൂരിൽ രണ്ട് ദിവസമായി കാണാതായതായ പ്ലസ് വൺ വിദ്യാർത്ഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടൂർ വലക്കഴ സ്വദേശി  ചാഴിവീട്ടിൽ അർജുനൻ - ശ്രീകല ദമ്പതികളുടെ മകൾ ആർച്ച (17) നെയാണ് വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച മുതൽ കുട്ടിയെ കാണാതാവുകയായിരുന്നു. 

9:52 AM IST

പോക്സോ കേസ് ഇരയെ സ്വാധീനിക്കാൻ ശ്രമിച്ച അഭിഭാഷകനെ പുറത്താക്കി

പോക്സോ ഇരയെ സ്വാധീനിക്കാൻ ശ്രമിച്ച സർക്കാർ അഭിഭാഷകനെ പുറത്താക്കി. ആഭ്യന്തരവകുപ്പാണ് ഇത് സംബന്ധിച്ച് പുറത്താക്കി ഉത്തരവിറക്കിയത്. നെയ്യാറ്റിൻകര പോക്സോ കോടതി അഭിഭാഷകൻ അജിത് തങ്കയ്യനെയാണ് പിരിച്ചുവിട്ടത്. 

9:52 AM IST

കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ തുറക്കും

കോഴിക്കോട്ട് നിപ പോസിറ്റീവ് കേസ് റിപ്പോ‍ർട്ട് ചെയ്യാത്ത തുടർച്ചയായ ഒമ്പത് ദിവസം. നാളെ മുതൽ സ്കൂളുകൾക്ക് തുറന്ന് പ്രവർത്തിക്കും. കണ്ടെയ്ൻമെന്റ് സോണുകളിലെ ഒഴികെയുള്ള സ്കൂളുകൾക്കാണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയത്. 

9:52 AM IST

രണ്ടാം വന്ദേഭാരത്, ഫ്ലാഗ് ഓഫ് ഇന്ന്

കേരളത്തിലെ രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ഇന്ന് നടക്കും. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യ യാത്ര. ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ഉച്ചയ്ക്ക് 12. 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനിലൂടെ നിർവഹിക്കും. പുതിയ എട്ട് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫും ഇതോടൊപ്പം നടക്കും.

9:50 AM IST

ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഇടിയോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

1:23 PM IST:

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ സാധ്യത. ആലപ്പുഴ മുതൽ ഇടുക്കി വരെയുള്ള 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ചയോടെ കൂടുതൽ മഴയ്ക്ക് സാധ്യത.  

1:21 PM IST:

പുതിയ ഇന്ത്യയുടെ അഭിലാഷങ്ങൾ തന്റെ സർക്കാർ പൂർത്തീകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീ സംവരണം അടക്കം ഭരണ നേട്ടങ്ങൾ പരാമർശിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യത്ത് ഒൻപത് പുതിയ വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓൺലൈനായാണ് പ്രധാനമന്ത്രി വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചത്.

10:01 AM IST:

പാർലമെന്‍റിലെ വിദ്വേഷ പരാമർശ വിവാദത്തിനിടെ ഡാനിഷ് അലി എംപിക്കെതിരെ സ്പീക്കർക്ക് പരാതി നല്‍കി ബിജെപി. പ്രധാനമന്ത്രിയെ നീച് എന്ന് ഡാനിഷ് അലി വിളിച്ചുവെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപത്തില്‍ പ്രകോപിതനായാണ് രമേശ് ബിദുരി വിവാദ പരാമർശങ്ങള്‍ നടത്തിയതെന്നാണ് ബിജെപി വാദം. രണ്ട് ദിവസത്തിന് ശേഷം തനിക്കെതിരെ കുറേ കൂടി നല്ല ആരോപണം ഉന്നയിക്കാമായിരുന്നുവെന്ന് ഡാനിഷ് അലി പരിഹസിച്ചു.

9:53 AM IST:

കാട്ടൂരിൽ രണ്ട് ദിവസമായി കാണാതായതായ പ്ലസ് വൺ വിദ്യാർത്ഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടൂർ വലക്കഴ സ്വദേശി  ചാഴിവീട്ടിൽ അർജുനൻ - ശ്രീകല ദമ്പതികളുടെ മകൾ ആർച്ച (17) നെയാണ് വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച മുതൽ കുട്ടിയെ കാണാതാവുകയായിരുന്നു. 

9:52 AM IST:

പോക്സോ ഇരയെ സ്വാധീനിക്കാൻ ശ്രമിച്ച സർക്കാർ അഭിഭാഷകനെ പുറത്താക്കി. ആഭ്യന്തരവകുപ്പാണ് ഇത് സംബന്ധിച്ച് പുറത്താക്കി ഉത്തരവിറക്കിയത്. നെയ്യാറ്റിൻകര പോക്സോ കോടതി അഭിഭാഷകൻ അജിത് തങ്കയ്യനെയാണ് പിരിച്ചുവിട്ടത്. 

9:51 AM IST:

കോഴിക്കോട്ട് നിപ പോസിറ്റീവ് കേസ് റിപ്പോ‍ർട്ട് ചെയ്യാത്ത തുടർച്ചയായ ഒമ്പത് ദിവസം. നാളെ മുതൽ സ്കൂളുകൾക്ക് തുറന്ന് പ്രവർത്തിക്കും. കണ്ടെയ്ൻമെന്റ് സോണുകളിലെ ഒഴികെയുള്ള സ്കൂളുകൾക്കാണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയത്. 

9:51 AM IST:

കേരളത്തിലെ രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ഇന്ന് നടക്കും. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യ യാത്ര. ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ഉച്ചയ്ക്ക് 12. 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനിലൂടെ നിർവഹിക്കും. പുതിയ എട്ട് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫും ഇതോടൊപ്പം നടക്കും.

9:50 AM IST: