11:18 PM IST
കൂടുതൽ എംഎൽഎ മാർ ഗുവാഹത്തിയിലേക്ക്; പ്രശ്നപരിഹാരത്തിനായി ശരദ് പവാർ
മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. കൂടുതൽ വിമത എംഎൽഎമാർ ഗുവാഹത്തിയിലേക്ക് എത്തിയെന്നാണ് വിവരം. നാല് ശിവസേന എംഎൽഎമാർ ചാർട്ടേഡ് വിമാനത്തിൽ എത്തിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, പ്രശ്നപരിഹാരത്തിനായി ശരദ് പവാർ രംഗത്തെത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായി ശരദ് പവാറും നാനാ പട്ടേളയും കൂടിക്കാഴ്ച നടത്തുകയാണ്. കൂടുതല്‍ വായിക്കാന്‍
5:05 PM IST
അഞ്ചര മണിക്കൂർ നേരം സ്വപ്നയെ ചോദ്യം ചെയ്ത് ഇഡി
സ്വർണ്ണക്കടത്തിലെ കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്‍റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഇന്നത്തെ ചോദ്യം ചെയ്യൽ അഞ്ചര മണിക്കൂർ നീണ്ടു. നാളെ വീണ്ടും ഹാജരാകണമെന്ന് സ്വപ്നയോട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
4:46 PM IST
വിദേശവനിതയുടെ കൊലപാതകം: അസി.കെമിക്കൽ എക്സാമിനർ കൂറുമാറി
കോവളത്തെ വിദേശ വനിതയുടെ കൊലപാതക കേസിൻ്റെ വിചാരണയ്ക്കിടെ തിരുവനന്തപുരം കെമിക്കൽ ലബോറട്ടറിയിലെ അസി.കെമിക്കൽ എക്സാമിനർ അശോക് കുമാർ കൂറുമാറി. വിദേശവനിതയുടെ ശരീരത്തിൽ കണ്ടെത്തിയ വെള്ളം പരിശോധിച്ചാൽ മുങ്ങി മരിക്കുന്ന ഒരാളിൽ കണ്ടെത്തുന്ന ഘടകങ്ങൾ ഉണ്ടായിരുന്നതായി സാക്ഷി കോടതിയിൽ മൊഴി മാറ്റി നൽകി.
4:35 PM IST
സ്വര്‍ണമാല മോഷ്ടിക്കാൻ ശ്രമിച്ച സൈനികൻ പിടിയിൽ
കണ്ണൂർ ഇരിട്ടിയിൽ അധ്യാപികയുടെ സ്വർണ്ണമാല മോഷ്ടിക്കാൻ ശ്രമിച്ച സൈനികൻ അറസ്റ്റിൽ. ഉളിക്കൽ കേയാപറമ്പ് സ്വദേശി സെബാസ്റ്റ്യൻ ഷാജിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വള്ളിത്തോടുള്ള ഫിലോമിനാ സെബാസ്റ്റ്യൻ എന്ന അധ്യാപികയുടെ മാലയാണ് ഇയാൾ മോഷ്ടിക്കാൻ ശ്രമിച്ചത്.
4:15 PM IST
ക്യൂ നിന്ന് മദ്യം വാങ്ങുന്ന സ്ഥിതി ഒഴിവാക്കും
സംസ്ഥാനത്തെ എല്ലാ ബിവറേജസ് ഔട്ട്‍ലെറ്റുകളേയും സൂപ്പർ മാർക്കറ്റ് മാതൃകയിൽ വിൽപ്പന കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് എക്സൈസ് മന്ത്രി എം.വി.ഗോവിന്ദൻ. ക്യൂ നിന്ന് കഷ്ടപ്പെട്ട് മദ്യം വാങ്ങുന്ന സ്ഥിതിയ്ക്ക് മാറ്റമുണ്ടാക്കും. ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരണം മദ്യം തെരഞ്ഞെടുക്കാവുന്ന വിൽപ്പന കേന്ദ്രങ്ങൾ തുടങ്ങും. ഇതിനായി അടിസ്ഥാന സൗകര്യം ഉറപ്പാക്കും. മദ്യവില കുറയ്ക്കാൻ അടുത്തയാഴ്ചയോടെ നടപടി തുടങ്ങും.
4:00 PM IST
കെഎസ്ആര്‍ടിസി: 'ഫര്‍ലോ ലീവ്' പദ്ധതി കൂടുതൽ ജീവനക്കാരിലേക്ക്
കെഎസ്ആര്‍ടിസിയിലെ (KSRTC) സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 'ഫര്‍ലോ ലീവ്' പദ്ധതി കൂടുതൽ ജീവനക്കാരിലേക്ക്. പകുതി ശമ്പളത്തോടെ കൂടുതല്‍ ജീവനക്കാര്‍ക്ക് ദീർഘ അവധി നൽകാനാണ് തീരുമാനം. ഉന്നത ഉദ്യോഗസ്ഥർക്കും മിനി സ്‌റ്റീരിയിൽ സ്റ്റാഫുകൾക്കുമാണ് അവധി അനുവദിച്ചത്.
3:45 PM IST
സംസ്ഥാനത്ത് 30 ലക്ഷം അഭ്യസ്ഥ വിദ്യര്യായ തൊഴിലില്ലാത്തവർ
സംസ്ഥാനത്ത് 30 ലക്ഷം അഭ്യസ്ഥ വിദ്യരായ തൊഴിലില്ലാത്തവരുണ്ടെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ. കുടംബശ്രീ ഓക്സിലറി വാഭഗത്തിന്‍റേതാണ് കണ്ടെത്തൽ. 18നും 59നും ഇടയിൽ പ്രായമുള്ളവരിലാണ് സർവ്വേ നടത്തിയത്.
3:30 PM IST
ചോദ്യം ചെയ്യലിനായി സോണിയ നാളെയും ഹാജരാകില്ല
നാഷണൽ ഹെറാൾഡ് കേസില്‍ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നാളെയും ഇഡിക്ക് മുന്നില്‍ ഹാജരാകാനാകില്ല. ഈക്കാര്യം അറിയിച്ച് സോണിയ ഗാന്ധി ഇ ഡിക്ക് കത്ത് നൽകി. Read More
3:15 PM IST
നീണ്ടകര താലൂക്ക് ആശുപത്രിയിലെ ആക്രമിച്ച സംഭവം; മൂന്ന് പ്രതികളും പിടിയിൽ
കൊല്ലം നീണ്ടകര താലൂക്ക് ആശുപത്രിയിൽ ആരോഗ്യപ്രവർത്തകരെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പ്രതികളും പിടിയിൽ. നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ്, അഖിൽ എന്നിവരാണ് പിടിയിലായത്. മൈലക്കാട് ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.
3:08 PM IST
ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ജർമ്മനിയിലേക്ക്
26,27 തിയ്യതികളിലാണ് പ്രധാനമന്ത്രിയുടെ ജർമ്മനി സന്ദർശനം .28 ന് പ്രധാനമന്ത്രി യു എ ഇ യിലേക്ക് തിരിക്കും.മുൻ ഭരണാധികാരി ഷെയ്ക്ക് ഖാലീഫ് ബിൻ സെയ്ദ് അൽ നഹ്യാന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താൻ ആണ് സന്ദർശനം
2:34 PM IST
ഖാദറിന്‍റെ വിശദീകരണം പാര്‍ട്ടി പരിശോധിക്കും: കുഞ്ഞാലിക്കുട്ടി
ആര്‍എസ്എസ് സംഘടിപ്പിച്ച ചടങ്ങില്‍ ലീഗ് ദേശീയ സമിതി അംഗവും മുന്‍ എംഎല്‍എയുമായ കെ എന്‍ എ ഖാദര്‍ പങ്കെടുത്ത സംഭവത്തില്‍ പ്രതികരണവുമായി കുഞ്ഞാലിക്കുട്ടി. കെ എന്‍ എ ഖാദറിന്‍റെ വിശദീകരണം പാര്‍ട്ടി പരിശോധിക്കും. വാര്‍ത്ത അറിഞ്ഞപ്പോള്‍ തന്നെ കെ എന്‍ എ ഖാദറിനോട് വിശദീകരണം തേടിയിരുന്നു. ആർഎസ്എസ് വേദികളിൽ പങ്കെടുക്കാൻ മുസ്ലിം ലീഗിന് വിലക്കുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
2:15 PM IST
പാലക്കാട് മര്‍ദ്ദനമേറ്റ് മരിച്ച യുവാവിന്‍റെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പുറത്ത്
പാലക്കാട് മര്‍ദ്ദനമേറ്റ് മരിച്ച യുവാവിന്‍റെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പുറത്ത്. മരണകാരണം തലയ്ക്കേറ്റ ക്ഷതമാണെന്നാണ് പോസ്റ്റ്‍മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. തലയിൽ നിന്ന് രക്തസ്രാവമുണ്ടായി. മര്‍ദ്ദനത്തില്‍ കാലിനും പരുക്കുണ്ടെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോർട്ടില്‍ പറയുന്നു.
1:24 PM IST
37 പേരുടെ പിന്തുണയെന്ന് ഏകനാഥ് ഷിൻഡെ
മൂന്നിൽ രണ്ട് ശിവസേന എംഎൽഎമാരുടെ പിന്തുണ ഉണ്ടെന്ന് അവകാശവാദമുന്നയിച്ച് ഏകനാഥ് ഷിൻഡെ. 37 പേരുടെ പിന്തുണ ഉറപ്പാക്കി
1:16 PM IST
മഹാരാഷ്ട്രയിൽ മന്ത്രിസഭാ യോഗം
മഹാരാഷ്ട്രയിൽ നിർണായക മന്ത്രിസഭായോഗം തുടങ്ങി. ഉദ്ദവ് താക്കറെ ഓൺലൈനായി പങ്കെടുക്കുന്നു.
1:04 PM IST
മന്ത്രി പി രാജീവ് മാധ്യമങ്ങളോട്....
പോസിറ്റീവ് വാർത്തകൾ കുറയുന്നത് വ്യാവസായിക വളർച്ചയ്ക്ക് തിരിച്ചടിയാകുന്നുവെന്ന് മന്ത്രി പി രാജീവ്. എപ്പോഴും സർക്കാർ ഫണ്ട് കൊടുത്ത് പൊതുമേഖലാ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാനാവില്ല. എംഡിമാരുടെ നിയമനം മെറിറ്റടിസ്ഥാനത്തിൽ മാത്രമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. അനുമതി കൊടുത്ത ക്വാറികളെല്ലാം പൊതുജനങ്ങൾക്ക് അറിയാൻ കഴിയുന്ന സംവിധാനമുണ്ടാക്കി. ഇതോടെ അനധികൃത ക്വാറികളെ എളുപ്പം കണ്ടെത്താൻ കഴിയും. കരിമണൽ ഖനനത്തിന് നിലവിലുള്ള രീതി തുടരണം എന്ന് അറിയിച്ചിട്ടുണ്ട്. ഖനനം സർക്കാർ നിയന്ത്രണത്തിൽ തന്നെയാകണമെന്നും മന്ത്രി പറഞ്ഞു.
12:49 PM IST
ഉദ്ദവ് താക്കറെക്ക് കൊവിഡ്
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനാൽ ഉദ്ദവ് താക്കറെയെ നേരിട്ട് കാണില്ലെന്ന് കമൽനാഥ്
12:37 PM IST
പാലക്കാട് കെഎസ്‌യു മാർച്ചിൽ സംഘർഷം
അഗ്നിപഥിനെതിരെ പാലക്കാട് പോസ്റ്റ് ഓഫീസിലേക്ക് കെ എസ് യു നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി
12:35 PM IST
വിജയ്ബാബുവിന് മുന്‍കൂര്‍ ജാമ്യം;അപ്പീൽ പോകുമെന്ന് നടിയുടെ പിതാവ്
സമൂഹത്തിന് മാതൃകയല്ല ജാമ്യ ഉത്തരവ്. നടൻ വിദേശത്ത് പോയത് കേസ് തേച്ച് മായ്ച്ച് കളയാൻ . പല തവണ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും നടിയുടെ പിതാവ്
11:39 AM IST
പാലക്കാട്ടെ കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
പാലക്കാട്ടെ യുവാവിന്റെ മരണം കൊലപാതകമെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മരിച്ച അനസിനെ ഫിറോസ് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് രണ്ട് തവണയാണ് അനസിനെ ഫിറോസ് അടിച്ചത്. രണ്ടാമത്തെ അടി തലയ്ക്ക് പുറകിലായാണ് കൊണ്ടത്. അടികൊണ്ടയുടൻ അനസ് താഴെ വീണു. ഫിറോസിനൊപ്പം സഹോദരനും ഈ സമയത്ത് ഉണ്ടായിരുന്നു. പിന്നീട് അനസിനെ ഫിറോസ് ഓട്ടോറിക്ഷയിൽ എടുത്ത് കയറ്റുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പാലക്കാട് വിക്ടോറിയ കോളേജിനു മുന്നിൽ വെച്ചാണ് അനസിനെ ഫിറോസ് മർദ്ദിച്ചത്.
11:14 AM IST
വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം:സർക്കാർ അപ്പീൽ നൽകിയേക്കും
നടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കാന്‍ സർക്കാർ അപ്പീൽ നൽകിയേക്കും. ഈ മാസം 27 ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനും അറസ്റ്റ് ചെയ്താല്‍ ജാമ്യം നല്‍കാനുമാണ് കോടതി ഉത്തരവിട്ടത്
10:58 AM IST
പയ്യന്നൂരിൽ വീണ്ടും അനുനയ നീക്കം
വി കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാൻ ജില്ലാ സെക്രട്ടറിയുടെ ശ്രമം. എം വി ജയരാജൻ കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി ചർച്ച നടത്തി.ഫണ്ട് തിരിമറി കണക്കുകൾ പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ടു.നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് കുഞ്ഞികൃഷ്ണൻ
10:44 AM IST
കെഎസ്ആർടിസി സ്റ്റാന്റിൽ തർക്കം
കെഎസ്ആർടിസിയുടെ പേരിൽ നടത്തുന്ന ഉല്ലാസ യാത്രക്ക് പ്രൈവറ്റ് ബസ് ഏർപ്പെടുത്തിയതിനെതിരെ പ്രതിഷേധവുമായി യാത്രക്കാർ. മലപ്പുറം കെഎസ്ആർടിസി സ്റ്റാന്റിലാണ് പ്രതിഷേധം. പ്രൈവറ്റ് ബസിൽ കയറില്ലെന്ന് ടിക്കറ്റ് റിസർവ് ചെയ്ത യാത്രക്കാർ നിലപാടെടുത്തു. മലപ്പുറത്ത് നിന്ന് മൂന്നാറിലേക്ക് കെഎസ്ആർടിസി ബസിൽ ടിക്കറ്റ് ബുക്ക് ചെയ്തവരാണ് പ്രതിഷേധിക്കുന്നത്. ഈ ഉല്ലാസ യാത്രയ്ക്ക് ഒരാളിൽ നിന്ന് ആയിരം രൂപയാണ് കെഎസ്ആർടിസി ഈടാക്കിയത്.
10:36 AM IST
മഹാരാഷ്ട്രയിൽ തിരക്കിട്ട ചർച്ചകൾ
മഹാരാഷ്ട്രയിൽ തിരക്കിട്ട ചർച്ചകൾ. ബിജെപി എംഎൽഎമാരോട് മുംബൈയിൽ എത്താൻ പാർട്ടി നേതൃത്വം നിർദ്ദേശം നൽകി. എൻസിപി മന്ത്രിമാർ ശരത് പവാറിൻ്റെ വസതിയിലാണുള്ളത്.
10:34 AM IST
കശ്മീരിൽ മണ്ണിടിച്ചിൽ
ശക്തമായ മഴയിൽ ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളിൽ മണ്ണിടിഞ്ഞു. ജമ്മു കശ്മീർ ദേശീയ പാതയിൽ വിവിധ ഇടങ്ങളിൽ ഗതാഗതം തടസ്സപെട്ടു
10:24 AM IST
വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം
നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം .ഹൈക്കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്
10:02 AM IST
അഗ്നിപഥ് പ്രതിഷേധം തണുക്കുന്നു
ബീഹാറിൽ സ്ഥിതി സാധാരണ നിലയിലേക്ക്. ഇരുപത് ജില്ലകളിൽ ഇൻ്റർനെറ്റ് പുനസ്ഥാപിച്ചു.ഇസ്റ്റേൺ സെൻട്രൽ റെയിൽവേയിൽ 58 ട്രെയിനുകൾ പുനസ്ഥാപിച്ചു. ഇന്ന് ആർജെഡി രാജ്ഭവൻ മാർച്ച് നടത്തും.
10:01 AM IST
നീണ്ടകര ആശുപത്രി ആക്രമണം അപലപനീയം: മന്ത്രി
നീണ്ടകര താലൂക്ക് ആശുപത്രിയ്ക്ക് നേരെയുണ്ടായ ആക്രമണം അപലപനീയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡോക്ടർമാർ, നഴ്സുമാർ, സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പെടെയുള്ള ജീവനക്കാരെയാണ് ആക്രമിച്ചിരിക്കുന്നത്. അക്രമം നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതാണ്. പോലീസ് കമ്മീഷണറെ വിളിച്ച് വിശദാംശങ്ങൾ തേടിയിട്ടുണ്ട്.
10:00 AM IST
റെനീസിന്റെ കാമുകി ഷഹാനെയെ അറസ്റ്റ് ചെയ്തു
പോലീസ് ക്വാട്ടേഴ്‌സിലെ കൂട്ടമരണ കേസിൽ പൊലീസുകാരനായ റെനീസിന്റെ കാമുകി ഷഹാനെയെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് മക്കളെ കൊലപെടുത്തി അമ്മ ആത്മഹത്യ ചെയ്ത കേസിൽ ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. റെനീസിനെ കല്യാണം കഴിക്കാൻ ഷഹാന സമ്മർദ്ദം ചെലുത്തി. നജ്‌ലയും മക്കളും ഒഴിയണം എന്നായിരുന്നു ആവശ്യം. അല്ലെങ്കിൽ ഭാര്യയായി താമസിക്കാൻ നിർബന്ധിച്ചു. 6 മാസം മുമ്പ് ഫ്ളാറ്റിൽ എത്തി നജ്‌ലയെ ഭീഷണിപ്പെടുത്തി. ആത്മഹത്യ ചെയ്ത ദിവസവും ഷഹാന ഫ്ളാറ്റിലെത്തി വഴക്കിട്ടുവെന്നാണ് കണ്ടെത്തൽ.
9:31 AM IST
നീണ്ടകര: നഴ്സിന്റെ മൊഴി
നീണ്ടകര താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരെ മർദിച്ച സംഭവത്തിൽ നഴ്സ് ശാലിനിയുടെ മൊഴി. മൂന്നംഗ സംഘം ബൈക്കിലെത്തി ആക്രമിക്കുകയായിരുന്നുവെന്ന് ഡ്യൂട്ടിയുലുണ്ടായിരുന്ന നഴ്‌സ്. ആശുപത്രിക്ക് പുറത്തിറങ്ങിയാൽ കൊല്ലും എന്നു ഭീഷണിപ്പെടുത്തി. 19ന് ചികിത്സക്ക് എത്തിയപ്പോൾ മാസ്‌ക് ഇടാൻ പറഞ്ഞതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണം. അന്ന് ആംബുലൻസ് ഡ്രൈവറെ മർദിച്ചിരുന്നു. ആശുപത്രിയിൽ ഇത്തരം അക്രമങ്ങൾ പതിവായിരിക്കുകയാണ്. പ്രതിയായ വിഷ്ണുവിന്റെ അമ്മയ്ക്ക് ചികിത്സ വൈകിപ്പിച്ചെന്നത് തെറ്റായ ആരോപണമാണെന്നും നഴ്സ്.
8:30 AM IST
പാലക്കാട്ടെ യുവാവിന്റെ മരണം കൊലപാതകം
പാലക്കാട് മരിച്ചത് നരികുത്തി സ്വദേശി അനസ്. മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് കുടുംബം. ബാറ്റ് കൊണ്ട് തലക്കടിച്ചെന്ന് പ്രതിയുടെ മൊഴി
7:59 AM IST
മനുഷ്യക്കടത്തിൽ കൂടുതൽ വെളിപ്പെടുത്തൽ
മനുഷ്യക്കടത്തിൽ പരാതി പിൻവലിക്കാൻ സമ്മർദ്ദമെന്ന് ഫോർട്ട് കൊച്ചിയിലെ പരാതിക്കാരിയുടെ കുടുംബം. കുവൈറ്റിൽ നിന്നും കൊച്ചിയിൽ നിന്നും ഇടപെടൽ ഉണ്ടായതായി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. കുവൈറ്റിൽ മലയാളി യുവതികളെ കാഴ്ചവസ്തുവാക്കി വിലപേശി വിൽപന നടത്തിയെന്ന വെളിപ്പെടുത്തലുമായി മറ്റൊരു യുവതി രംഗത്തെത്തി.
7:30 AM IST
രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരവുമായി മുന്നോട്ടെന്ന് ഇടതുപക്ഷം
ദ്രൗപദി മുർമു സ്ഥാനാർത്ഥി ആയതു കൊണ്ട് പ്രതിപക്ഷം പിൻമാറേണ്ട കാര്യമില്ലെന്ന് ഇടതു നേതാക്കൾ. മത്സരവുമായി മുന്നോട്ടു പോകുമെന്നും ഇടതുപക്ഷം.
7:29 AM IST
കരുതലോടെ നീങ്ങാൻ ബിജെപി
മഹാരാഷ്ട്രയിൽ കരുതലോടെ നീങ്ങാൻ ബിജെപി. സംഖ്യ ഉറപ്പാക്കിയിട്ടേ പരസ്യ നീക്കം പാടുള്ളൂവെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിർദ്ദേശം. ശരദ് പവാറിൻറെ നിലപാടറിയാനും ബിജെപി നീക്കം തുടങ്ങി.
7:28 AM IST
പ്രതികളെ തിരിച്ചറിഞ്ഞു
കൊല്ലം നീണ്ടകര താലൂക്കാശുപത്രിയിൽ ആരോഗ്യ പ്രവർത്തകർക്ക് മർദ്ദനമേറ്റ സംഭവത്തിൽ പ്രതികളെ തിരിച്ചറിതായി പൊലീസ്. നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ്, അഖിൽ എന്നിവരാണ് അക്രമം നടത്തിയത്. ഇവർ ഒളിവിലെന്നും പൊലീസ് പറഞ്ഞു.
7:10 AM IST
വിമതർ അസമിൽ
മഹാരാഷ്ട്രയിൽ നിന്ന് വിമത എംഎൽഎമാർ ഏക്നാഥ് ഷിന്റേയുടെ നേതൃത്വത്തിൽ അസമിലെത്തി. 40 പേർ തനിക്കൊപ്പമുണ്ടെന്ന് ഷിന്റേ പറഞ്ഞു.
7:09 AM IST
രാഹുൽഗാന്ധിയെ ഈയാഴ്ച ചോദ്യം ചെയ്യില്ലെന്ന് ഇഡി
രാഹുൽഗാന്ധിയെ ഇനി ഈയാഴ്ച ചോദ്യം ചെയ്യില്ലെന്ന് ഇഡി. കോൺഗ്രസ് 90 കോടി നാഷണൽ ഹെറാൾഡിന് നല്കിയെന്ന് തെളിയിക്കാൻ നിർദ്ദേശം. തെളിവുകൾ ഹാജരാക്കാൻ നിർദ്ദേശം നൽകി. ഏജൻസി രാഷ്ട്രീയലക്ഷ്യത്തോടെ പെരുമാറുന്നു എന്ന് മനു അഭിഷേക് സിംഗ്വി വിമർശിച്ചു.
11:18 PM IST:
മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. കൂടുതൽ വിമത എംഎൽഎമാർ ഗുവാഹത്തിയിലേക്ക് എത്തിയെന്നാണ് വിവരം. നാല് ശിവസേന എംഎൽഎമാർ ചാർട്ടേഡ് വിമാനത്തിൽ എത്തിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, പ്രശ്നപരിഹാരത്തിനായി ശരദ് പവാർ രംഗത്തെത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായി ശരദ് പവാറും നാനാ പട്ടേളയും കൂടിക്കാഴ്ച നടത്തുകയാണ്. കൂടുതല്‍ വായിക്കാന്‍
5:53 PM IST:
സ്വർണ്ണക്കടത്തിലെ കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്‍റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഇന്നത്തെ ചോദ്യം ചെയ്യൽ അഞ്ചര മണിക്കൂർ നീണ്ടു. നാളെ വീണ്ടും ഹാജരാകണമെന്ന് സ്വപ്നയോട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
5:52 PM IST:
കോവളത്തെ വിദേശ വനിതയുടെ കൊലപാതക കേസിൻ്റെ വിചാരണയ്ക്കിടെ തിരുവനന്തപുരം കെമിക്കൽ ലബോറട്ടറിയിലെ അസി.കെമിക്കൽ എക്സാമിനർ അശോക് കുമാർ കൂറുമാറി. വിദേശവനിതയുടെ ശരീരത്തിൽ കണ്ടെത്തിയ വെള്ളം പരിശോധിച്ചാൽ മുങ്ങി മരിക്കുന്ന ഒരാളിൽ കണ്ടെത്തുന്ന ഘടകങ്ങൾ ഉണ്ടായിരുന്നതായി സാക്ഷി കോടതിയിൽ മൊഴി മാറ്റി നൽകി.
5:52 PM IST:
കണ്ണൂർ ഇരിട്ടിയിൽ അധ്യാപികയുടെ സ്വർണ്ണമാല മോഷ്ടിക്കാൻ ശ്രമിച്ച സൈനികൻ അറസ്റ്റിൽ. ഉളിക്കൽ കേയാപറമ്പ് സ്വദേശി സെബാസ്റ്റ്യൻ ഷാജിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വള്ളിത്തോടുള്ള ഫിലോമിനാ സെബാസ്റ്റ്യൻ എന്ന അധ്യാപികയുടെ മാലയാണ് ഇയാൾ മോഷ്ടിക്കാൻ ശ്രമിച്ചത്.
5:51 PM IST:
സംസ്ഥാനത്തെ എല്ലാ ബിവറേജസ് ഔട്ട്‍ലെറ്റുകളേയും സൂപ്പർ മാർക്കറ്റ് മാതൃകയിൽ വിൽപ്പന കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് എക്സൈസ് മന്ത്രി എം.വി.ഗോവിന്ദൻ. ക്യൂ നിന്ന് കഷ്ടപ്പെട്ട് മദ്യം വാങ്ങുന്ന സ്ഥിതിയ്ക്ക് മാറ്റമുണ്ടാക്കും. ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരണം മദ്യം തെരഞ്ഞെടുക്കാവുന്ന വിൽപ്പന കേന്ദ്രങ്ങൾ തുടങ്ങും. ഇതിനായി അടിസ്ഥാന സൗകര്യം ഉറപ്പാക്കും. മദ്യവില കുറയ്ക്കാൻ അടുത്തയാഴ്ചയോടെ നടപടി തുടങ്ങും.
5:49 PM IST:
കെഎസ്ആര്‍ടിസിയിലെ (KSRTC) സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 'ഫര്‍ലോ ലീവ്' പദ്ധതി കൂടുതൽ ജീവനക്കാരിലേക്ക്. പകുതി ശമ്പളത്തോടെ കൂടുതല്‍ ജീവനക്കാര്‍ക്ക് ദീർഘ അവധി നൽകാനാണ് തീരുമാനം. ഉന്നത ഉദ്യോഗസ്ഥർക്കും മിനി സ്‌റ്റീരിയിൽ സ്റ്റാഫുകൾക്കുമാണ് അവധി അനുവദിച്ചത്.
5:48 PM IST:
സംസ്ഥാനത്ത് 30 ലക്ഷം അഭ്യസ്ഥ വിദ്യരായ തൊഴിലില്ലാത്തവരുണ്ടെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ. കുടംബശ്രീ ഓക്സിലറി വാഭഗത്തിന്‍റേതാണ് കണ്ടെത്തൽ. 18നും 59നും ഇടയിൽ പ്രായമുള്ളവരിലാണ് സർവ്വേ നടത്തിയത്.
3:59 PM IST:
നാഷണൽ ഹെറാൾഡ് കേസില്‍ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നാളെയും ഇഡിക്ക് മുന്നില്‍ ഹാജരാകാനാകില്ല. ഈക്കാര്യം അറിയിച്ച് സോണിയ ഗാന്ധി ഇ ഡിക്ക് കത്ത് നൽകി. Read More
3:44 PM IST:
കൊല്ലം നീണ്ടകര താലൂക്ക് ആശുപത്രിയിൽ ആരോഗ്യപ്രവർത്തകരെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പ്രതികളും പിടിയിൽ. നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ്, അഖിൽ എന്നിവരാണ് പിടിയിലായത്. മൈലക്കാട് ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.
3:09 PM IST:
26,27 തിയ്യതികളിലാണ് പ്രധാനമന്ത്രിയുടെ ജർമ്മനി സന്ദർശനം .28 ന് പ്രധാനമന്ത്രി യു എ ഇ യിലേക്ക് തിരിക്കും.മുൻ ഭരണാധികാരി ഷെയ്ക്ക് ഖാലീഫ് ബിൻ സെയ്ദ് അൽ നഹ്യാന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താൻ ആണ് സന്ദർശനം
2:34 PM IST:
ആര്‍എസ്എസ് സംഘടിപ്പിച്ച ചടങ്ങില്‍ ലീഗ് ദേശീയ സമിതി അംഗവും മുന്‍ എംഎല്‍എയുമായ കെ എന്‍ എ ഖാദര്‍ പങ്കെടുത്ത സംഭവത്തില്‍ പ്രതികരണവുമായി കുഞ്ഞാലിക്കുട്ടി. കെ എന്‍ എ ഖാദറിന്‍റെ വിശദീകരണം പാര്‍ട്ടി പരിശോധിക്കും. വാര്‍ത്ത അറിഞ്ഞപ്പോള്‍ തന്നെ കെ എന്‍ എ ഖാദറിനോട് വിശദീകരണം തേടിയിരുന്നു. ആർഎസ്എസ് വേദികളിൽ പങ്കെടുക്കാൻ മുസ്ലിം ലീഗിന് വിലക്കുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
2:32 PM IST:
പാലക്കാട് മര്‍ദ്ദനമേറ്റ് മരിച്ച യുവാവിന്‍റെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പുറത്ത്. മരണകാരണം തലയ്ക്കേറ്റ ക്ഷതമാണെന്നാണ് പോസ്റ്റ്‍മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. തലയിൽ നിന്ന് രക്തസ്രാവമുണ്ടായി. മര്‍ദ്ദനത്തില്‍ കാലിനും പരുക്കുണ്ടെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോർട്ടില്‍ പറയുന്നു.
1:24 PM IST:
മൂന്നിൽ രണ്ട് ശിവസേന എംഎൽഎമാരുടെ പിന്തുണ ഉണ്ടെന്ന് അവകാശവാദമുന്നയിച്ച് ഏകനാഥ് ഷിൻഡെ. 37 പേരുടെ പിന്തുണ ഉറപ്പാക്കി
1:16 PM IST:
മഹാരാഷ്ട്രയിൽ നിർണായക മന്ത്രിസഭായോഗം തുടങ്ങി. ഉദ്ദവ് താക്കറെ ഓൺലൈനായി പങ്കെടുക്കുന്നു.
1:04 PM IST:
പോസിറ്റീവ് വാർത്തകൾ കുറയുന്നത് വ്യാവസായിക വളർച്ചയ്ക്ക് തിരിച്ചടിയാകുന്നുവെന്ന് മന്ത്രി പി രാജീവ്. എപ്പോഴും സർക്കാർ ഫണ്ട് കൊടുത്ത് പൊതുമേഖലാ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാനാവില്ല. എംഡിമാരുടെ നിയമനം മെറിറ്റടിസ്ഥാനത്തിൽ മാത്രമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. അനുമതി കൊടുത്ത ക്വാറികളെല്ലാം പൊതുജനങ്ങൾക്ക് അറിയാൻ കഴിയുന്ന സംവിധാനമുണ്ടാക്കി. ഇതോടെ അനധികൃത ക്വാറികളെ എളുപ്പം കണ്ടെത്താൻ കഴിയും. കരിമണൽ ഖനനത്തിന് നിലവിലുള്ള രീതി തുടരണം എന്ന് അറിയിച്ചിട്ടുണ്ട്. ഖനനം സർക്കാർ നിയന്ത്രണത്തിൽ തന്നെയാകണമെന്നും മന്ത്രി പറഞ്ഞു.
12:49 PM IST:
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനാൽ ഉദ്ദവ് താക്കറെയെ നേരിട്ട് കാണില്ലെന്ന് കമൽനാഥ്
12:37 PM IST:
അഗ്നിപഥിനെതിരെ പാലക്കാട് പോസ്റ്റ് ഓഫീസിലേക്ക് കെ എസ് യു നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി
12:36 PM IST:
സമൂഹത്തിന് മാതൃകയല്ല ജാമ്യ ഉത്തരവ്. നടൻ വിദേശത്ത് പോയത് കേസ് തേച്ച് മായ്ച്ച് കളയാൻ . പല തവണ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും നടിയുടെ പിതാവ്
11:39 AM IST:
പാലക്കാട്ടെ യുവാവിന്റെ മരണം കൊലപാതകമെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മരിച്ച അനസിനെ ഫിറോസ് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് രണ്ട് തവണയാണ് അനസിനെ ഫിറോസ് അടിച്ചത്. രണ്ടാമത്തെ അടി തലയ്ക്ക് പുറകിലായാണ് കൊണ്ടത്. അടികൊണ്ടയുടൻ അനസ് താഴെ വീണു. ഫിറോസിനൊപ്പം സഹോദരനും ഈ സമയത്ത് ഉണ്ടായിരുന്നു. പിന്നീട് അനസിനെ ഫിറോസ് ഓട്ടോറിക്ഷയിൽ എടുത്ത് കയറ്റുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പാലക്കാട് വിക്ടോറിയ കോളേജിനു മുന്നിൽ വെച്ചാണ് അനസിനെ ഫിറോസ് മർദ്ദിച്ചത്.
11:14 AM IST:
നടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കാന്‍ സർക്കാർ അപ്പീൽ നൽകിയേക്കും. ഈ മാസം 27 ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനും അറസ്റ്റ് ചെയ്താല്‍ ജാമ്യം നല്‍കാനുമാണ് കോടതി ഉത്തരവിട്ടത്
10:58 AM IST:
വി കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാൻ ജില്ലാ സെക്രട്ടറിയുടെ ശ്രമം. എം വി ജയരാജൻ കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി ചർച്ച നടത്തി.ഫണ്ട് തിരിമറി കണക്കുകൾ പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ടു.നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് കുഞ്ഞികൃഷ്ണൻ
10:44 AM IST:
കെഎസ്ആർടിസിയുടെ പേരിൽ നടത്തുന്ന ഉല്ലാസ യാത്രക്ക് പ്രൈവറ്റ് ബസ് ഏർപ്പെടുത്തിയതിനെതിരെ പ്രതിഷേധവുമായി യാത്രക്കാർ. മലപ്പുറം കെഎസ്ആർടിസി സ്റ്റാന്റിലാണ് പ്രതിഷേധം. പ്രൈവറ്റ് ബസിൽ കയറില്ലെന്ന് ടിക്കറ്റ് റിസർവ് ചെയ്ത യാത്രക്കാർ നിലപാടെടുത്തു. മലപ്പുറത്ത് നിന്ന് മൂന്നാറിലേക്ക് കെഎസ്ആർടിസി ബസിൽ ടിക്കറ്റ് ബുക്ക് ചെയ്തവരാണ് പ്രതിഷേധിക്കുന്നത്. ഈ ഉല്ലാസ യാത്രയ്ക്ക് ഒരാളിൽ നിന്ന് ആയിരം രൂപയാണ് കെഎസ്ആർടിസി ഈടാക്കിയത്.
10:36 AM IST:
മഹാരാഷ്ട്രയിൽ തിരക്കിട്ട ചർച്ചകൾ. ബിജെപി എംഎൽഎമാരോട് മുംബൈയിൽ എത്താൻ പാർട്ടി നേതൃത്വം നിർദ്ദേശം നൽകി. എൻസിപി മന്ത്രിമാർ ശരത് പവാറിൻ്റെ വസതിയിലാണുള്ളത്.
10:34 AM IST:
ശക്തമായ മഴയിൽ ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളിൽ മണ്ണിടിഞ്ഞു. ജമ്മു കശ്മീർ ദേശീയ പാതയിൽ വിവിധ ഇടങ്ങളിൽ ഗതാഗതം തടസ്സപെട്ടു
10:25 AM IST:
നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം .ഹൈക്കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്
10:02 AM IST:
ബീഹാറിൽ സ്ഥിതി സാധാരണ നിലയിലേക്ക്. ഇരുപത് ജില്ലകളിൽ ഇൻ്റർനെറ്റ് പുനസ്ഥാപിച്ചു.ഇസ്റ്റേൺ സെൻട്രൽ റെയിൽവേയിൽ 58 ട്രെയിനുകൾ പുനസ്ഥാപിച്ചു. ഇന്ന് ആർജെഡി രാജ്ഭവൻ മാർച്ച് നടത്തും.
10:01 AM IST:
നീണ്ടകര താലൂക്ക് ആശുപത്രിയ്ക്ക് നേരെയുണ്ടായ ആക്രമണം അപലപനീയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡോക്ടർമാർ, നഴ്സുമാർ, സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പെടെയുള്ള ജീവനക്കാരെയാണ് ആക്രമിച്ചിരിക്കുന്നത്. അക്രമം നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതാണ്. പോലീസ് കമ്മീഷണറെ വിളിച്ച് വിശദാംശങ്ങൾ തേടിയിട്ടുണ്ട്.
10:00 AM IST:
പോലീസ് ക്വാട്ടേഴ്‌സിലെ കൂട്ടമരണ കേസിൽ പൊലീസുകാരനായ റെനീസിന്റെ കാമുകി ഷഹാനെയെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് മക്കളെ കൊലപെടുത്തി അമ്മ ആത്മഹത്യ ചെയ്ത കേസിൽ ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. റെനീസിനെ കല്യാണം കഴിക്കാൻ ഷഹാന സമ്മർദ്ദം ചെലുത്തി. നജ്‌ലയും മക്കളും ഒഴിയണം എന്നായിരുന്നു ആവശ്യം. അല്ലെങ്കിൽ ഭാര്യയായി താമസിക്കാൻ നിർബന്ധിച്ചു. 6 മാസം മുമ്പ് ഫ്ളാറ്റിൽ എത്തി നജ്‌ലയെ ഭീഷണിപ്പെടുത്തി. ആത്മഹത്യ ചെയ്ത ദിവസവും ഷഹാന ഫ്ളാറ്റിലെത്തി വഴക്കിട്ടുവെന്നാണ് കണ്ടെത്തൽ.
9:31 AM IST:
നീണ്ടകര താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരെ മർദിച്ച സംഭവത്തിൽ നഴ്സ് ശാലിനിയുടെ മൊഴി. മൂന്നംഗ സംഘം ബൈക്കിലെത്തി ആക്രമിക്കുകയായിരുന്നുവെന്ന് ഡ്യൂട്ടിയുലുണ്ടായിരുന്ന നഴ്‌സ്. ആശുപത്രിക്ക് പുറത്തിറങ്ങിയാൽ കൊല്ലും എന്നു ഭീഷണിപ്പെടുത്തി. 19ന് ചികിത്സക്ക് എത്തിയപ്പോൾ മാസ്‌ക് ഇടാൻ പറഞ്ഞതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണം. അന്ന് ആംബുലൻസ് ഡ്രൈവറെ മർദിച്ചിരുന്നു. ആശുപത്രിയിൽ ഇത്തരം അക്രമങ്ങൾ പതിവായിരിക്കുകയാണ്. പ്രതിയായ വിഷ്ണുവിന്റെ അമ്മയ്ക്ക് ചികിത്സ വൈകിപ്പിച്ചെന്നത് തെറ്റായ ആരോപണമാണെന്നും നഴ്സ്.
8:30 AM IST:
പാലക്കാട് മരിച്ചത് നരികുത്തി സ്വദേശി അനസ്. മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് കുടുംബം. ബാറ്റ് കൊണ്ട് തലക്കടിച്ചെന്ന് പ്രതിയുടെ മൊഴി
7:59 AM IST:
മനുഷ്യക്കടത്തിൽ പരാതി പിൻവലിക്കാൻ സമ്മർദ്ദമെന്ന് ഫോർട്ട് കൊച്ചിയിലെ പരാതിക്കാരിയുടെ കുടുംബം. കുവൈറ്റിൽ നിന്നും കൊച്ചിയിൽ നിന്നും ഇടപെടൽ ഉണ്ടായതായി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. കുവൈറ്റിൽ മലയാളി യുവതികളെ കാഴ്ചവസ്തുവാക്കി വിലപേശി വിൽപന നടത്തിയെന്ന വെളിപ്പെടുത്തലുമായി മറ്റൊരു യുവതി രംഗത്തെത്തി.
7:30 AM IST:
ദ്രൗപദി മുർമു സ്ഥാനാർത്ഥി ആയതു കൊണ്ട് പ്രതിപക്ഷം പിൻമാറേണ്ട കാര്യമില്ലെന്ന് ഇടതു നേതാക്കൾ. മത്സരവുമായി മുന്നോട്ടു പോകുമെന്നും ഇടതുപക്ഷം.
7:29 AM IST:
മഹാരാഷ്ട്രയിൽ കരുതലോടെ നീങ്ങാൻ ബിജെപി. സംഖ്യ ഉറപ്പാക്കിയിട്ടേ പരസ്യ നീക്കം പാടുള്ളൂവെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിർദ്ദേശം. ശരദ് പവാറിൻറെ നിലപാടറിയാനും ബിജെപി നീക്കം തുടങ്ങി.
7:28 AM IST:
കൊല്ലം നീണ്ടകര താലൂക്കാശുപത്രിയിൽ ആരോഗ്യ പ്രവർത്തകർക്ക് മർദ്ദനമേറ്റ സംഭവത്തിൽ പ്രതികളെ തിരിച്ചറിതായി പൊലീസ്. നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ്, അഖിൽ എന്നിവരാണ് അക്രമം നടത്തിയത്. ഇവർ ഒളിവിലെന്നും പൊലീസ് പറഞ്ഞു.
7:10 AM IST:
മഹാരാഷ്ട്രയിൽ നിന്ന് വിമത എംഎൽഎമാർ ഏക്നാഥ് ഷിന്റേയുടെ നേതൃത്വത്തിൽ അസമിലെത്തി. 40 പേർ തനിക്കൊപ്പമുണ്ടെന്ന് ഷിന്റേ പറഞ്ഞു.
7:09 AM IST: