1:55 PM IST
സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം മൂന്ന് പേർക്ക് തടവ് ശിക്ഷ
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം മൂന്ന് പേർക്ക് തടവ് ശിക്ഷ. 3 വർഷം തടവും 25,000 പിഴയുമാണ് കോടതി വിധിച്ചത്. സിപിഎം മുൻ എംഎൽഎമാർ അടക്കം 113 പ്രതികൾ ഉണ്ടായിരുന്ന കേസിൽ 110 പേരെയും കോടതി വെറുതെ വിട്ടു. Read More
1:55 PM IST
യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം വെഞ്ഞാറമ്മൂട് ആലന്തറയിൽ കാര്‍ ഇടിച്ച് റോഡിൽ വീണയാൾ ലോറി കയറിയിറങ്ങി മരിച്ചു. നാഗര്‍കോവിൽ ശൂരപള്ളം അഗസ്തീശ്വരം സ്വദേശി 43 വയസുള്ള കൃഷ്ണകുമാറാണ് മരിച്ചത്. Read More
1:54 PM IST
ഉമ്മന്‍ചാണ്ടി വധശ്രമക്കേസ്; 3 പേര്‍ കുറ്റക്കാര്‍
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസില്‍ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ണൂർ സബ് കോടതി വിധിച്ചു. ദീപക്, സി ഒ ടി നസീര്‍, ബിജു പറമ്പത്ത് എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് വിധിച്ചത്. 110 പ്രതികളെ കോടതി വെറുതെ വിട്ടുകയും ചെയ്തു. മുൻ എംഎൽഎമാരായ ശ്രീകൃഷ്ണൻ കെ കെ നാരായണൻ അടക്കം 113 പേരായിരുന്നു കേസിലെ പ്രതികൾ.
7:54 AM IST
നെടുമ്പാശേരി ഹെലികോപ്ടർ അപകടം; അന്വേഷണം ഇന്ന് തുടങ്ങും,ടേക്ക് ഓഫിനിടെ ബാലൻസ് തെറ്റിയെന്ന് വിലയിരുത്തൽ
നെടുമ്പാശേരി വിമാനത്താവളത്തിൽ കോസ്റ്റുഗാർഡ് ഹെലികോപ്ടർ തകർന്നുവീണ സംഭവത്തിൽ വിവിധ ഏജൻസികളുടെ അന്വേഷണം ഇന്ന് തുടങ്ങും. തീരസംരക്ഷണ സേന ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്തെത്തി ഹെലികോപ്ടർ പരിശോധിക്കും. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനും സംഭവത്തിൽ റിപ്പോർട് തേടിയിട്ടുണ്ട്. റൺവേയിൽ നിന്ന് ഉയർന്ന് പൊങ്ങിയശേഷം വശങ്ങളിലേക്കുളള ബാലൻസ് തെറ്റിയതാണ് അപകടകാരണമെന്നാണ് നിലവിലെ വിലയിരുത്തൽ
7:54 AM IST
ബ്രഹ്മപുരത്തെ തീ പൂർണമായി അണച്ചു, സുരക്ഷാ ക്രമീകരണങ്ങൾ ഉടൻ നടപ്പാക്കണമെന്ന് നാട്ടുകാർ
ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഇന്നലെ പടർന്ന തീ പൂർണമായി അണച്ചു. ഇനിയും തീപിടുത്തമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് അഗ്നിശമന സേന ബ്രഹ്മപുരത്ത് തുടരുകയാണ്. കഴിഞ്ഞ തവണ തീപിടുത്തമുണ്ടായപ്പോൾ പറഞ്ഞ സുരക്ഷാ ക്രമീകരണങ്ങൾ ഉടൻ നടപ്പിലാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടം ഉടൻ തീരുമാനമെടുക്കും. കഴിഞ്ഞ ദിവസത്തെ തീപിടുത്തിനുണ്ടായ സാഹചര്യവും അഗ്നിശമന സേന അന്വേഷിക്കുന്നുണ്ട്
7:53 AM IST
തൃപ്പൂണിത്തുറ കസ്റ്റഡി മരണം; ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും
തൃപ്പൂണിത്തുറ കസ്റ്റഡി മരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും. ഇതിനിടെ മനോഹരൻ സ്റ്റേഷനിൽ കുഴഞ്ഞ് വീഴുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇതോടെ പൊലീസിനെതിരെ പ്രതിഷേധം ശക്തമാക്കി നാട്ടുകാർ രംഗത്തെത്തി . ഹിൽ പാലസ്
സ്റ്റേഷനിലെ മുഴുവൻ പൊലീസുകാർക്ക് എതിരെയും നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എസ് ഐ ജിമ്മി ജോസിനെ മാത്രമാണ് സസ്പെൻ്റ് ചെയ്തത്.ഇന്നലെ രാത്രി മൃതദേഹം തൃപ്പുണ്ണിത്തുറ പൊതു ശ്മശാനത്തിൽ സംസ്കരിച്ചിരുന്നു
7:38 AM IST
ഇന്നസെൻ്റിൻ്റെ മൃതദേഹം പുറത്തേക്ക് എടുത്തു
പൊതുദർശനം കടവന്ത്രയിലെ ഇൻഡോർ സ്റ്റേഡിയത്തിൽ

7:23 AM IST
വീട്ടിൽ പൊതുദർശനം വേണമെന്ന് കുടുംബം; സംസ്കാരം നാളത്തേക്ക് മാറ്റി
തിങ്കളാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് ആയിരുന്നു പൊതുദർശനം ആദ്യം നിശ്ചയിച്ചതെങ്കിലും വീട്ടിൽ കൂടുതൽ സമയം പൊതുദർശനം വേണമെന്ന കുടുംബത്തിൻ്റെ ആവശ്യം പരിഗണിച്ച് അതു നാളത്തേയ്ക്ക് മാറ്റി
7:22 AM IST
ഇന്നസെൻ്റിന് വിട ചൊല്ലാൻ കേരളം സംസ്കാരം നാളെ
രാവിലെ എട്ട് മുതൽ കടവന്ത്ര സ്റ്റേഡിയത്തിൽ പൊതുദർശനം

1:55 PM IST:
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം മൂന്ന് പേർക്ക് തടവ് ശിക്ഷ. 3 വർഷം തടവും 25,000 പിഴയുമാണ് കോടതി വിധിച്ചത്. സിപിഎം മുൻ എംഎൽഎമാർ അടക്കം 113 പ്രതികൾ ഉണ്ടായിരുന്ന കേസിൽ 110 പേരെയും കോടതി വെറുതെ വിട്ടു. Read More
1:55 PM IST:
തിരുവനന്തപുരം വെഞ്ഞാറമ്മൂട് ആലന്തറയിൽ കാര്‍ ഇടിച്ച് റോഡിൽ വീണയാൾ ലോറി കയറിയിറങ്ങി മരിച്ചു. നാഗര്‍കോവിൽ ശൂരപള്ളം അഗസ്തീശ്വരം സ്വദേശി 43 വയസുള്ള കൃഷ്ണകുമാറാണ് മരിച്ചത്. Read More
1:54 PM IST:
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസില്‍ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ണൂർ സബ് കോടതി വിധിച്ചു. ദീപക്, സി ഒ ടി നസീര്‍, ബിജു പറമ്പത്ത് എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് വിധിച്ചത്. 110 പ്രതികളെ കോടതി വെറുതെ വിട്ടുകയും ചെയ്തു. മുൻ എംഎൽഎമാരായ ശ്രീകൃഷ്ണൻ കെ കെ നാരായണൻ അടക്കം 113 പേരായിരുന്നു കേസിലെ പ്രതികൾ.
7:54 AM IST:
നെടുമ്പാശേരി വിമാനത്താവളത്തിൽ കോസ്റ്റുഗാർഡ് ഹെലികോപ്ടർ തകർന്നുവീണ സംഭവത്തിൽ വിവിധ ഏജൻസികളുടെ അന്വേഷണം ഇന്ന് തുടങ്ങും. തീരസംരക്ഷണ സേന ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്തെത്തി ഹെലികോപ്ടർ പരിശോധിക്കും. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനും സംഭവത്തിൽ റിപ്പോർട് തേടിയിട്ടുണ്ട്. റൺവേയിൽ നിന്ന് ഉയർന്ന് പൊങ്ങിയശേഷം വശങ്ങളിലേക്കുളള ബാലൻസ് തെറ്റിയതാണ് അപകടകാരണമെന്നാണ് നിലവിലെ വിലയിരുത്തൽ
7:54 AM IST:
ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഇന്നലെ പടർന്ന തീ പൂർണമായി അണച്ചു. ഇനിയും തീപിടുത്തമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് അഗ്നിശമന സേന ബ്രഹ്മപുരത്ത് തുടരുകയാണ്. കഴിഞ്ഞ തവണ തീപിടുത്തമുണ്ടായപ്പോൾ പറഞ്ഞ സുരക്ഷാ ക്രമീകരണങ്ങൾ ഉടൻ നടപ്പിലാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടം ഉടൻ തീരുമാനമെടുക്കും. കഴിഞ്ഞ ദിവസത്തെ തീപിടുത്തിനുണ്ടായ സാഹചര്യവും അഗ്നിശമന സേന അന്വേഷിക്കുന്നുണ്ട്
7:53 AM IST:
തൃപ്പൂണിത്തുറ കസ്റ്റഡി മരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും. ഇതിനിടെ മനോഹരൻ സ്റ്റേഷനിൽ കുഴഞ്ഞ് വീഴുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇതോടെ പൊലീസിനെതിരെ പ്രതിഷേധം ശക്തമാക്കി നാട്ടുകാർ രംഗത്തെത്തി . ഹിൽ പാലസ്
സ്റ്റേഷനിലെ മുഴുവൻ പൊലീസുകാർക്ക് എതിരെയും നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എസ് ഐ ജിമ്മി ജോസിനെ മാത്രമാണ് സസ്പെൻ്റ് ചെയ്തത്.ഇന്നലെ രാത്രി മൃതദേഹം തൃപ്പുണ്ണിത്തുറ പൊതു ശ്മശാനത്തിൽ സംസ്കരിച്ചിരുന്നു
7:38 AM IST:
പൊതുദർശനം കടവന്ത്രയിലെ ഇൻഡോർ സ്റ്റേഡിയത്തിൽ
7:38 AM IST:
പൊതുദർശനം കടവന്ത്രയിലെ ഇൻഡോർ സ്റ്റേഡിയത്തിൽ
7:23 AM IST:
തിങ്കളാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് ആയിരുന്നു പൊതുദർശനം ആദ്യം നിശ്ചയിച്ചതെങ്കിലും വീട്ടിൽ കൂടുതൽ സമയം പൊതുദർശനം വേണമെന്ന കുടുംബത്തിൻ്റെ ആവശ്യം പരിഗണിച്ച് അതു നാളത്തേയ്ക്ക് മാറ്റി
7:22 AM IST: