10:15 PM IST
ടിഡിപി റാലിയിൽ വീണ്ടും ദുരന്തം, സൗജന്യ റേഷൻ കിറ്റ് വിതരണത്തിനിടെ തിക്കും തിരക്കും; മൂന്ന് മരണം
ആന്ധ്രാപ്രദേശിൽ ടിഡിപി റാലിയിൽ വീണ്ടും ദുരന്തം. തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പത്ത് പേരുടെ നില ഗുരുതരമാണ്. മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പങ്കെടുത്ത യോഗത്തിലാണ് അപകടം. നാല് ദിവസത്തിനിടെ ടിഡിപി റാലിയിലുണ്ടാകുന്ന രണ്ടാമത്തെ ദുരന്തമാണിത്.
10:15 PM IST
സംസ്ഥാനത്ത് പുതുവത്സരത്തിൽ റെക്കോഡ് മദ്യവിൽപ്പന
സംസ്ഥാനത്ത് പുതുവത്സരത്തിൽ റെക്കോഡ് മദ്യവിൽപ്പന. 107.14 കോടി രൂപയുടെ മദ്യമാണ് ഇന്നലെ മാത്രം ബെവ്കോ വിറ്റത്. കഴിഞ്ഞവര്‍ഷം ഇത് 95.67 കോടിയായിരുന്നു. വിറ്റുവരവിൽ 600 കോടി നികുതിയിനത്തിൽ സര്‍ക്കാരിന് കിട്ടും. 1.12 കോടിയുടെ മദ്യം വിറ്റ തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്‍ലെറ്റിലായിരുന്നു ഏറ്റവും കൂടുതൽ വിൽപ്പന.
10:06 AM IST
പത്തനംതിട്ടയില്‍ ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു, ബൈക്ക് യാതക്കാരന്‍ മരിച്ചു
പത്തനംതിട്ട ഏനാത്ത് വൈദ്യുതി തൂണിൽ ബൈക്കിടിച്ച് കയറി ബൈക്ക് യാത്രക്കാരൻ മരിച്ചു. ഇളംഗമംഗലം സ്വദേശി തുളസീധരൻ പിള്ളയാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് പുലർച്ചെയാണ് അപകടമുണ്ടായത്.
8:45 AM IST
കോഴിക്കോട് വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു
കോഴിക്കോട് കക്കോടിയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. കക്കോടി സ്വദേശി ബിജു (42) ആണ് മരിച്ചത്. പുലർച്ചെ 12.30 ന് കക്കോടി ബിഎസ്എൻ എൽ ഓഫിസിന് മുന്നിൽ കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.
7:59 AM IST
ആലപ്പുഴ പൊലീസ് ജീപ്പിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
ആലപ്പുഴ തലവടിയില്‍ പൊലീസ് ജീപ്പ് ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.കോട്ടയം സ്വദേശി ജസ്റ്റിൻ, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്.
7:22 AM IST
സിപിഎമ്മിന്‍റെ ഗൃഹസന്ദർശന പരിപാടി ഇന്ന് മുതൽ, നേതാക്കൾ വീടുകളിലേക്ക് എത്തും
സിപിഎമ്മിന്‍റെ ഗൃഹസന്ദർശന പരിപാടി ഇന്ന് മുതൽ. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി മന്ത്രിമാർ ഉൾപ്പടെയുള്ള നേതാക്കൾ വീടുകളിലേക്ക് എത്തും. സർക്കാരിന്‍റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. പൊളിറ്റ് ബ്യൂറോ അംഗങ്ങളും മന്ത്രിമാരും ഉള്‍പ്പടെയുള്ള നേതാക്കള്‍ ഇന്ന് മുതല്‍ 21 വരെ ഗൃഹസന്ദര്‍ശനം നടത്തും.
7:04 AM IST
അടിമാലിയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു, ഒരു മരണം
അടിമാലിയിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മലപ്പുറം സ്വദേശി മിൽഹാജാണ് മരിച്ചത്. പുലർച്ചെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ ബസിനടിയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.
10:15 PM IST:
ആന്ധ്രാപ്രദേശിൽ ടിഡിപി റാലിയിൽ വീണ്ടും ദുരന്തം. തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പത്ത് പേരുടെ നില ഗുരുതരമാണ്. മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പങ്കെടുത്ത യോഗത്തിലാണ് അപകടം. നാല് ദിവസത്തിനിടെ ടിഡിപി റാലിയിലുണ്ടാകുന്ന രണ്ടാമത്തെ ദുരന്തമാണിത്.
10:15 PM IST:
സംസ്ഥാനത്ത് പുതുവത്സരത്തിൽ റെക്കോഡ് മദ്യവിൽപ്പന. 107.14 കോടി രൂപയുടെ മദ്യമാണ് ഇന്നലെ മാത്രം ബെവ്കോ വിറ്റത്. കഴിഞ്ഞവര്‍ഷം ഇത് 95.67 കോടിയായിരുന്നു. വിറ്റുവരവിൽ 600 കോടി നികുതിയിനത്തിൽ സര്‍ക്കാരിന് കിട്ടും. 1.12 കോടിയുടെ മദ്യം വിറ്റ തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്‍ലെറ്റിലായിരുന്നു ഏറ്റവും കൂടുതൽ വിൽപ്പന.
10:06 AM IST:
പത്തനംതിട്ട ഏനാത്ത് വൈദ്യുതി തൂണിൽ ബൈക്കിടിച്ച് കയറി ബൈക്ക് യാത്രക്കാരൻ മരിച്ചു. ഇളംഗമംഗലം സ്വദേശി തുളസീധരൻ പിള്ളയാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് പുലർച്ചെയാണ് അപകടമുണ്ടായത്.
8:45 AM IST:
കോഴിക്കോട് കക്കോടിയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. കക്കോടി സ്വദേശി ബിജു (42) ആണ് മരിച്ചത്. പുലർച്ചെ 12.30 ന് കക്കോടി ബിഎസ്എൻ എൽ ഓഫിസിന് മുന്നിൽ കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.
7:59 AM IST:
ആലപ്പുഴ തലവടിയില്‍ പൊലീസ് ജീപ്പ് ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.കോട്ടയം സ്വദേശി ജസ്റ്റിൻ, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്.
7:22 AM IST:
സിപിഎമ്മിന്‍റെ ഗൃഹസന്ദർശന പരിപാടി ഇന്ന് മുതൽ. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി മന്ത്രിമാർ ഉൾപ്പടെയുള്ള നേതാക്കൾ വീടുകളിലേക്ക് എത്തും. സർക്കാരിന്‍റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. പൊളിറ്റ് ബ്യൂറോ അംഗങ്ങളും മന്ത്രിമാരും ഉള്‍പ്പടെയുള്ള നേതാക്കള്‍ ഇന്ന് മുതല്‍ 21 വരെ ഗൃഹസന്ദര്‍ശനം നടത്തും.
7:04 AM IST: