6:00 PM IST
ഓഹരി നിക്ഷേപത്തിന്‍റെ പേരിൽ കോടികള്‍ തട്ടിയ ദമ്പതിമാര്‍ പിടിയില്‍
എറണാകുളത്ത് ഓഹരി നിക്ഷേപത്തിന്‍റെ പേരിൽ കോടികൾ തട്ടിച്ച കേസില്‍ ദമ്പതിമാര്‍ പിടിയില്‍. തൃക്കാക്കരയിലെ മാസ്റ്റേഴ്സ് ഗ്രൂപ്പ് നടത്തിപ്പുകാരൻ എബിൻ വർഗീസ്, ഭാര്യ ശ്രീരഞ്ജിനി എന്നിവരാണ് ദില്ലിയില്‍ പിടിയിലായത്. 200 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പരാതി. Read More

5:59 PM IST
രേഖകൾ ആവശ്യപ്പെട്ടത് ഓർമിപ്പിച്ച് ഗവര്‍ണര്‍
സജി ചെറിയൻ്റെ വിവാദ പ്രസംഗത്തിന്റെ രേഖകൾ ആവശ്യപ്പെട്ട കാര്യം ഓർമിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സജി ചെറിയൻ്റെ സത്യപ്രതിജ്ഞക്ക് പിന്നാലെയാണ് വേദിയില്‍ വെച്ച് മുഖ്യമന്ത്രിയോട് ഗവർണര്‍ ഓർമിച്ചത്. സജി ചെറിയൻ്റെ വിവാദമായ മല്ലപ്പള്ളിയിലെ പ്രസംഗത്തിന്റെ രേഖകൾ ഗവര്‍ണര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. Read More
5:58 PM IST
സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയില്‍
ഭരണഘടനയെ അധിക്ഷേപിച്ചതിന്‍റെ പേരില്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞ സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക് മടങ്ങിയെത്തി. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ.
3:10 PM IST
തലസ്ഥാനത്ത് ഒമ്പത് വയസുകാരൻ ഉൾപ്പെടെ മൂന്ന് പേരെ കടിച്ച തെരുവു നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
തിരുവനന്തപുരം പോർക്കുളത്ത് മൂന്ന് പേരെ കടിച്ച തെരുവു നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇന്നലെ പിടികൂടിയ തെരുവ് നായയെ മണ്ണുത്തി മൃഗാശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പോർക്കുളം മേഖലയിലെ തെരുവ് നായകളെ പിടികൂടി കുത്തിവെപ്പ് നടത്തും
3:09 PM IST
'എഫ്ഐആറിൽ ഭക്ഷ്യവിഷബാധയെന്ന് രേഖപ്പെടുത്തിയില്ല'; പൊലീസിനെതിരെ കോട്ടയത്ത് മരിച്ച രശ്മിയുടെ കുടുംബം
പൊലീസിനെതിരെ കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച നഴ്സ് രശ്മിയുടെ കുടുംബം രംഗത്ത്. രശ്മി മരിച്ചത് ഭക്ഷ്യവിഷബാധയേറ്റാണെന്ന് പൊലീസ്, എഫ്ഐആറിൽ രേഖപ്പെടുത്തിയില്ലെന്നും ശരീരികാസ്വാസ്ഥ്യത്തെ തുടർന്നുള്ള അവശതയെന്നാണ് എഫ്ഐആറിലുള്ളതെന്നും സഹോദരൻ വിഷ്ണു രാജ് ആരോപിച്ചു. ഭക്ഷ്യവിഷബാധയെന്ന് സ്ഥിരീകരിക്കാൻ രശ്മിയുടെ ആന്തരാവയവങ്ങളുടെ രസപരിശോധന ഫലം വരണമെന്ന നിലപാടിലാണ് പൊലീസ്.
3:09 PM IST
കണ്ണൂർ നഗരത്തിൽ 58 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു; കൂടുതലും ചിക്കൻ വിഭവങ്ങൾ
കോട്ടയത്തെ നഴ്സ് ഹോട്ടൽ ഭക്ഷണത്തിൽ നിന്നും ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച സംഭവത്തിന് പിന്നാലെയാരംഭിച്ച പരിശോധന സംസ്ഥാനത്തെ ഹോട്ടലുകളിൽ ഇന്നും തുടരുന്നു. കണ്ണൂരിൽ കോർപ്പറേഷൻ ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിൽ വ്യാപക പരിശോധന നടത്തി. നഗര പരിധിയിൽ നടത്തിയ പരിശോധനയിൽ 58 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പിടിച്ചെടുത്തതിൽ കൂടുതലും അൽഫാം, തന്തൂരി തുടങ്ങിയ ചിക്കൻ വിഭവങ്ങളാണ്.
7:02 AM IST
കേരളം ഉൾപ്പെടെ ബിജെപി ഇതര സംസ്ഥാനങ്ങളിൽ കേന്ദ്രം ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് കനിമൊഴി എംപി
ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ ജനവിധി ഉണ്ടാകുമെന്നും തമിഴ്നാട് ഡിഎംകെ തൂത്തുവാരുമെന്നും കനിമൊഴി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
7:02 AM IST
ഭക്ഷ്യവിഷബാധയെ തുടർന്ന് യുവതി മരിച്ച കോട്ടയം സംക്രാന്തിയിലെ പാർക്ക് ഹോട്ടലിനെതിരെ കൂടുതൽ പരാതികൾ
ഇരുപതോളം പേർക്കാണ് ഡിസംബർ 29ന് ഹോട്ടലിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്ന് വിഷബാധയേറ്റത്. എല്ലാവരും അപകടനില തരണം ചെയ്തെങ്കിലും പലരും ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഭക്ഷ്യവിഷബാധയേറ്റ കോട്ടയം സ്വദേശി ഇമ്മാനുവേലിന് ഇപ്പോഴും ആശുപത്രി കിടക്കയിൽ നിന്ന് ഏഴുന്നേൽക്കാനായിട്ടില്ല.
7:01 AM IST
ശബരിമലയിൽ വൻ ഭക്തജനത്തിരക്ക് തുടരുന്നു
ഇന്ന് വിർച്ച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരിക്കുന്നത് 89,971 പേരാണ്
7:01 AM IST
സജി ചെറിയാൻ വീണ്ടും പിണറായി മന്ത്രിസഭയിലേക്ക്
സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട്
6:00 PM IST:
എറണാകുളത്ത് ഓഹരി നിക്ഷേപത്തിന്‍റെ പേരിൽ കോടികൾ തട്ടിച്ച കേസില്‍ ദമ്പതിമാര്‍ പിടിയില്‍. തൃക്കാക്കരയിലെ മാസ്റ്റേഴ്സ് ഗ്രൂപ്പ് നടത്തിപ്പുകാരൻ എബിൻ വർഗീസ്, ഭാര്യ ശ്രീരഞ്ജിനി എന്നിവരാണ് ദില്ലിയില്‍ പിടിയിലായത്. 200 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പരാതി. Read More
6:00 PM IST:
എറണാകുളത്ത് ഓഹരി നിക്ഷേപത്തിന്‍റെ പേരിൽ കോടികൾ തട്ടിച്ച കേസില്‍ ദമ്പതിമാര്‍ പിടിയില്‍. തൃക്കാക്കരയിലെ മാസ്റ്റേഴ്സ് ഗ്രൂപ്പ് നടത്തിപ്പുകാരൻ എബിൻ വർഗീസ്, ഭാര്യ ശ്രീരഞ്ജിനി എന്നിവരാണ് ദില്ലിയില്‍ പിടിയിലായത്. 200 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പരാതി. Read More
5:59 PM IST:
സജി ചെറിയൻ്റെ വിവാദ പ്രസംഗത്തിന്റെ രേഖകൾ ആവശ്യപ്പെട്ട കാര്യം ഓർമിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സജി ചെറിയൻ്റെ സത്യപ്രതിജ്ഞക്ക് പിന്നാലെയാണ് വേദിയില്‍ വെച്ച് മുഖ്യമന്ത്രിയോട് ഗവർണര്‍ ഓർമിച്ചത്. സജി ചെറിയൻ്റെ വിവാദമായ മല്ലപ്പള്ളിയിലെ പ്രസംഗത്തിന്റെ രേഖകൾ ഗവര്‍ണര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. Read More
5:58 PM IST:
ഭരണഘടനയെ അധിക്ഷേപിച്ചതിന്‍റെ പേരില്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞ സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക് മടങ്ങിയെത്തി. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ.
3:10 PM IST:
തിരുവനന്തപുരം പോർക്കുളത്ത് മൂന്ന് പേരെ കടിച്ച തെരുവു നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇന്നലെ പിടികൂടിയ തെരുവ് നായയെ മണ്ണുത്തി മൃഗാശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പോർക്കുളം മേഖലയിലെ തെരുവ് നായകളെ പിടികൂടി കുത്തിവെപ്പ് നടത്തും
3:09 PM IST:
പൊലീസിനെതിരെ കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച നഴ്സ് രശ്മിയുടെ കുടുംബം രംഗത്ത്. രശ്മി മരിച്ചത് ഭക്ഷ്യവിഷബാധയേറ്റാണെന്ന് പൊലീസ്, എഫ്ഐആറിൽ രേഖപ്പെടുത്തിയില്ലെന്നും ശരീരികാസ്വാസ്ഥ്യത്തെ തുടർന്നുള്ള അവശതയെന്നാണ് എഫ്ഐആറിലുള്ളതെന്നും സഹോദരൻ വിഷ്ണു രാജ് ആരോപിച്ചു. ഭക്ഷ്യവിഷബാധയെന്ന് സ്ഥിരീകരിക്കാൻ രശ്മിയുടെ ആന്തരാവയവങ്ങളുടെ രസപരിശോധന ഫലം വരണമെന്ന നിലപാടിലാണ് പൊലീസ്.
3:09 PM IST:
കോട്ടയത്തെ നഴ്സ് ഹോട്ടൽ ഭക്ഷണത്തിൽ നിന്നും ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച സംഭവത്തിന് പിന്നാലെയാരംഭിച്ച പരിശോധന സംസ്ഥാനത്തെ ഹോട്ടലുകളിൽ ഇന്നും തുടരുന്നു. കണ്ണൂരിൽ കോർപ്പറേഷൻ ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിൽ വ്യാപക പരിശോധന നടത്തി. നഗര പരിധിയിൽ നടത്തിയ പരിശോധനയിൽ 58 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പിടിച്ചെടുത്തതിൽ കൂടുതലും അൽഫാം, തന്തൂരി തുടങ്ങിയ ചിക്കൻ വിഭവങ്ങളാണ്.
7:02 AM IST:
ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ ജനവിധി ഉണ്ടാകുമെന്നും തമിഴ്നാട് ഡിഎംകെ തൂത്തുവാരുമെന്നും കനിമൊഴി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
7:02 AM IST:
ഇരുപതോളം പേർക്കാണ് ഡിസംബർ 29ന് ഹോട്ടലിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്ന് വിഷബാധയേറ്റത്. എല്ലാവരും അപകടനില തരണം ചെയ്തെങ്കിലും പലരും ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഭക്ഷ്യവിഷബാധയേറ്റ കോട്ടയം സ്വദേശി ഇമ്മാനുവേലിന് ഇപ്പോഴും ആശുപത്രി കിടക്കയിൽ നിന്ന് ഏഴുന്നേൽക്കാനായിട്ടില്ല.
7:01 AM IST: