മകരവിളക്ക് തീർത്ഥാടനം: ശബരിമലയിലെത്തിയ ഭക്തരുടെ എണ്ണം ആറു ലക്ഷം കടന്നു, ഇന്ന് മാത്രം 40,000ലേറെ പേർ

മകര വിളക്കിനായി നട തുറന്നത് മുതൽ പ്രതീക്ഷിച്ചതിനേക്കാൾ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കാൻ ചില ദിവസങ്ങളിൽ പമ്പയിൽ നിന്ന് തന്നെ ഭക്തരെ തടയേണ്ടി വരുന്നുണ്ട്. 

Makaravilakku pilgrimage number of devotees at Sabarimala has crossed 6 lakh

പത്തനംതിട്ട: മകരവിളക്ക് തീർത്ഥാടനത്തിന്‍റെ ഭാഗമായി ശബരിമലയിൽ എത്തിയ ഭക്തരുടെ എണ്ണം ആറു ലക്ഷം കടന്നു. കൂടുതൽ പേർ ദർശനം നടത്തിയത് ഡിസംബർ 31 നാണ്. ഒരു ലക്ഷത്തി അഞ്ഞൂറോളം പേർ ദർശനം നടത്തി. മകര വിളക്കിനായി നട തുറന്നത് മുതൽ പ്രതീക്ഷിച്ചതിനേക്കാൾ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കാൻ ചില ദിവസങ്ങളിൽ പമ്പയിൽ നിന്ന് തന്നെ ഭക്തരെ തടയേണ്ടി വരുന്നുണ്ട്. 

ഇന്ന് മാത്രം ഉച്ചയ്ക്ക് ഒരു മണി വരെ 40,000ലേറെ പേർ ദർശനം നടത്തി. അതേസമയം സത്രം പുല്ലുമേട് കാനനപാത വഴിയുള്ള പ്രവേശന സമയം ഒരു മണിക്കൂർ കൂടി കൂട്ടാൻ ധാരണയായിട്ടുണ്ട്. നിലവിൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് കാനന പാതയിലേക്ക് പ്രവേശിക്കാനാവുക. സത്രത്തിലേക്കുള്ള കെഎസ്ആർടിസി ബസ് എത്തുന്നത് 1. 20 നാണ്. ഇത് പരിഗണിച്ചാണ് രണ്ട് മണി വരെ കാനന പാതയിലേക്ക് പ്രവേശനം അനുവദിക്കാൻ ധാരണയായത്.

അതേസമയം മകരവിളക്കിന് മുന്നോടിയായി, വാട്ടർ അതോറിറ്റി പൂർണ്ണശേഷിയിൽ ജലശുദ്ധീകരണം ആരംഭിച്ചു. സാധാരണ ദിവസങ്ങളിൽ 18 മണിക്കൂർ ജലശുദ്ധീകരണമാണ് നടക്കാറുള്ളത്. തിരക്ക് കൂടുന്നത് പരിഗണിച്ച് 13 ദശലക്ഷം ലിറ്ററിന്‍റെ ജലശുദ്ധീകരണശേഷി പൂർണ്ണമായി വിനിയോഗിക്കാനാണ് 24 മണിക്കൂറൂം ജലശുദ്ധീകരണം ആരംഭിച്ചത്.

മണ്ഡല കാലത്ത് ശബരിമലയിൽ വരുമാനത്തിലും വർധനവുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 82 കോടിയുടെ അധിക വരുമാനമാണ് ദേവസ്വം ബോർഡിനുണ്ടായത്. കാണിക്ക ഇനത്തിലും, അരവണ വിൽപനയിലും വരുമാനം കൂടി. നവംബർ 15 മുതൽ ഡിസംബർ 26 വരെ നീണ്ട 41 ദിവസത്തെ മണ്ഡല കാലത്ത് 297 കോടി രൂപയുടെ വരുമാനമാണ് ദേവസ്വം ബോർഡിന് ഉണ്ടായത്. കഴിഞ്ഞ വർഷം ഇത് 215  കോടിയോളമായിരുന്നു. അധിക വരുമാനമായ 82 കോടിയിൽ കൂടുതലും അരവണ വിൽപനയിലൂടെയാണ് ലഭിച്ചത്. കഴിഞ്ഞ സീസണിനേക്കാൾ 22 കോടിയുടെ അരവണ അധികമായി വിറ്റു. കാണിക്കയായി ലഭിച്ചത് 80 കോടിയിലേറെ രൂപയാണ്. പതിമൂന്ന് കോടിയുടെ വർധനവാണ് ഇതിലുണ്ടായിരിക്കുന്നത്.

മണ്ഡലകാലത്ത് ശബരിമലയിൽ വൻ വരുമാന വര്‍ധന; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 82 കോടിയുടെ അധിക വരുമാനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios