'പാർട്ടിക്ക് വേണ്ടി നടത്തിയ കൊല', ഒന്നാം പ്രതിയുടെ ഭാര്യയും മകളും അന്ന് തുറന്ന് പറഞ്ഞത് ഏഷ്യാനെറ്റ് ന്യൂസിലൂടെ
പാർട്ടിക്ക് വേണ്ടി നടത്തിയ കൊലപാതമാണിതെന്ന് ഒന്നാംപ്രതി പീതാംബരന്റെ ഭാര്യയും മകളും തുറന്ന് പറഞ്ഞത് ഏഷ്യാനെറ്റ് ന്യൂസിലൂടെയായിരുന്നു
കാസർകോട് : സിപിഎമ്മിന് വലിയ തിരിച്ചടിയാണ് പെരിയ ഇരട്ട കൊലക്കേസിലെ കോടതി വിധി. 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും മുൻ എംഎൽഎ അടക്കം 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവുമാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. പെരിയ ഇരട്ടക്കൊലപാതകത്തിന് പിന്നിൽ വ്യക്തി വൈരാഗ്യം മാത്രമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനുള്ള സിപിഎം ശ്രമം പാളിയത് ഒന്നാം പ്രതിയുടെ ബന്ധുക്കളുടെ വെളിപ്പെടുത്തൽ കാരണമായിരുന്നു. പാർട്ടിക്ക് വേണ്ടി നടത്തിയ കൊലപാതമാണിതെന്ന് ഒന്നാംപ്രതി പീതാംബരന്റെ ഭാര്യയും മകളും തുറന്ന് പറഞ്ഞത് ഏഷ്യാനെറ്റ് ന്യൂസിലൂടെയായിരുന്നു. ഇതിന് പിന്നാലെ പ്രമുഖ സിപിഎം നേതാക്കൾ പീതാംബരന്റെ വീട്ടിലെത്തി നിയമ സഹായം നൽകുമെന്ന് ഉറപ്പ് നൽകി ഇവരെ പരസ്യ പ്രതികണത്തിൽ നിന്ന് വിലക്കുകയായിരുന്നു.
കൃപേഷിന്റെയും ശരത്ത് ലാലിന്‍റെയും കൊലപാതകത്തിന് പിന്നാലെ ഒന്നാം പ്രതി പീതാംബരന്റെ വീട്ടിലെത്തിയ കോൺഗ്രസ് പ്രവർത്തകർ വീടിന് തീയിട്ടു. പീതാംബരൻ അപ്പോഴേക്കും ഒളിവിൽ പോയിരുന്നു. പീതാംബരനുമായി കൃപേഷിനും ശരത്ത് ലാലിനും ഉണ്ടായിരുന്ന വൈക്തി വൈരാഗ്യം ആണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പറഞ്ഞ് പാർട്ടിക്ക് കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് ജില്ല നേതൃത്വം വാദിച്ചു. എന്നാൽ ഈ വാദം പൊളിഞ്ഞത് ഒന്നാം പ്രതിയുടെ ഭാര്യയും മകളും അന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് നടത്തിയ വെളിപ്പെടുത്തലിലൂടെയായിരുന്നു.
പെരിയ ഇരട്ടക്കൊല കേസ്; 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവ്
ഈ തുറന്ന് പറച്ചിൽ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കി. ഈ വാർത്ത ഏഷ്യാനെറ്റ് ന്യൂസ് പ്രക്ഷേപണം ചെയ്തതിന് തൊട്ടുപിന്നാലെ പീതാംബരന്റെ കുടുംബത്തെ കാണാൻ മുൻ എംഎൽഎ കെ.വി കുഞ്ഞിരാമനടക്കമുള്ള നേതാക്കളെത്തി. ഇനി മാധ്യമങ്ങളോട് സംസാരിക്കരുതെന്നും പാർട്ടി പീതാംബരനുൾപെടെ നിയമസഹായം നൽകുമെന്നും ഉറപ്പ് നൽകി. പക്ഷെ പുറമെ തങ്ങൾക്ക് കൊലപാതകത്തിൽ പങ്കില്ലെന്ന് വാദിക്കുകയും ചെയ്തു.
പെരിയ ഇരട്ടക്കൊല: കോടതി വിധി സിപിഎം കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടി, 10 പേരെ വെറുതെ വിട്ടതിൽ അപ്പീൽ:സതീശൻ
ഇപ്പോൾ ശിക്ഷിക്കപ്പെട്ടവരിൽ കാസർഗോട്ടെ സിപിഎമ്മിന്റെ പ്രധാന നേതാക്കളുടെ നീണ്ട നിര കാണാം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം, കൊലപാതകം നടക്കുമ്പോൾ ഏരിയാ സെക്രട്ടറിയായിയരുന്ന നേതാവ്, ലോക്കൽ സെക്രട്ടറി, ലോക്കൽ കമ്മറ്റി അംഗം ,ബ്രാഞ്ച് അംഗം എന്നിങ്ങനെ പാർട്ടിയുടെ എല്ലാ തലത്തിലുമുള്ള നേതാക്കൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയതോടെ രാഷ്ട്രീയ കൊലയല്ല എന്ന സിപിഎം വാദം പൊളിഞ്ഞു. ടിപി ചന്ദശേഖരൻ വധത്തിന് ശേഷം സിപിഎം എറ്റവും കൂടുതൽ പഴികേട്ട കേസായി മാറി പെരിയ ഇരട്ടക്കൊല മാറി.