വിദ്യക്ക് സഹായം ലഭിച്ചിരുന്നോ? സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എഐവൈഎഫ് രംഗത്ത്

മഹാരാജാസ് കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് തട്ടിപ്പ് നടത്തിയ വിദ്യക്ക് സഹായം ലഭിച്ചിരുന്നോ എന്നും അന്വേഷിക്കണമെന്നും എ ഐ വൈ എഫ് ആവശ്യപ്പെട്ടു

Maharajas college K Vidya fake certificate AIYF of demands investigation against k vidhya asd

കൊച്ചി: മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ്  ഉണ്ടാക്കി കോളേജിൽ അധ്യാപക ജോലിക്ക് ശ്രമിച്ച കെ വിദ്യക്കെതിരെ സമഗ്രമായ അന്വേഷണം നടത്തണമെന്ന് എ ഐ വൈ എഫ്. മഹാരാജാസ് പോലെ ഉന്നത നിലവാരം വെച്ച് പുലർത്തുന്ന ക്യാമ്പസുകളുടെ പേരിൽ ഇത്തരം തട്ടിപ്പുകൾ നടത്തുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കും. മഹാരാജാസ് കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് തട്ടിപ്പ് നടത്തിയ വിദ്യക്ക് സഹായം ലഭിച്ചിരുന്നോ എന്നും അന്വേഷിക്കണമെന്നും എ ഐ വൈ എഫ് ആവശ്യപ്പെട്ടു.

വിദ്യ എവിടെ? വ്യാജ സ‍ര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയെ കണ്ടെത്താതെ പൊലീസ്; അന്വേഷണം ഇഴയുന്നു

ഇത്തരം സംഭവങ്ങൾ എൽ ഡി എഫ് സർക്കാരിന്റെ പ്രതിഛായയ്ക്ക് മങ്ങലേൽപ്പിക്കും. ഇടതു വിരുദ്ധ ശക്തികർക്ക് കരുത്തു പകരുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. യോഗ്യതയുള്ള നിരവധി യുവാക്കൾ ജോലിക്കായി പുറത്തു കാത്തു നിൽക്കുമ്പോൾ തട്ടിപ്പുകളിലൂടെ ചിലർ തൊഴിൽ നേടിയെടുക്കാൻ ശ്രമിക്കുന്ന സാഹചര്യം അത്യന്തം ഗൗരവമുള്ളതാണെന്നും എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ കാണാം 

 

അതേസമയം മഹാരാജാസ് കോളേജുമായി ബന്ധപ്പെട്ട മാർക് ലിസ്റ്റ് വിവാദത്തിലും വ്യാജരേഖ വിവാദത്തിലും നിലപാട് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രംഗത്തെത്തി എന്നതാണ് മറ്റൊരു വാർത്ത. എൻ ഐ ആർ എഫ് റാങ്കിങിൽ ഉന്നത സ്ഥാനമുള്ള സംസ്ഥാനത്തെ മഹിതമായ പാരമ്പര്യമുള്ള കലാലയമാണ് മഹാരാജാസ് കോളേജെന്നും അതിന്റെ സത്പേരിന് കളങ്കം വരരുതെന്നും മന്ത്രി പറഞ്ഞു. മാർക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട വിഷയം ആർഷോയുടെ കുറ്റമല്ലെന്നും സാങ്കേതിക പിഴവാണെന്നാണ് സൂചിപ്പിക്കുന്നതെന്നും ബിന്ദു അഭിപ്രായപ്പെട്ടു. ആർഷോയുടെ പേര് എങ്ങിനെ ജൂനിയർ വിദ്യാർത്ഥികളുടെ പട്ടികയിൽ ഉൾപ്പെട്ടുവെന്ന് പരിശോധിക്കണം. അയാൾക്ക് പങ്കില്ലാത്ത കാര്യത്തിൽ അയാളെ പ്രതിക്കൂട്ടിൽ നിർത്തേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.

ആർഷോയെ പ്രതിക്കൂട്ടിൽ നിർത്തേണ്ട; വിദ്യ ചെയ്തത് അപരാധം, ശക്തമായി അപലപിക്കുന്നു: മന്ത്രി ബിന്ദു

Latest Videos
Follow Us:
Download App:
  • android
  • ios