'മോദിസർക്കാർ രാഷ്ട്രീയ എതിരാളികൾക്കുനേരെ നടത്തുന്ന വേട്ട' മാസപ്പടി വിവാദം തള്ളി എംഎബേബി

ആദായ നികുതി വകുപ്പിന്‍റെ  ഇന്‍ററിം സെറ്റിൽമെന്‍റ്  ബോർഡ് നടത്തിയ പരാമർശങ്ങൾ രാഷ്ട്രീയ ലക്‌ഷ്യം വെച്ചുള്ളതാണെന്ന് സിപിഎം പോളിറ്റ്ബ്യുറോ അംഗം എം.എ ബേബി

ma baby rejects cmrl fund controversy

തിരുവനന്തപുരം:ആദായ നികുതി വകുപ്പിന്‍റെ  ഇന്‍ററിം സെറ്റിൽമെന്‍റ്  ബോർഡ് നടത്തിയ പരാമർശങ്ങൾ രാഷ്ട്രീയ ലക്‌ഷ്യം വെച്ചുള്ളതാണെന്ന് സിപിഎം പോളിറ്റ്ബ്യുറോ അംഗം എം.എ ബേബി പറഞ്ഞു . മോഡി സർക്കാർ രാഷ്ട്രീയ എതിരാളികൾക്കുനേരെ നടത്തുന്ന വേട്ടയുടെ ഭാഗമാണ് നടപടി എന്നും അദ്ദേഹം പറഞ്ഞു.അനാവശ്യ പരാമർശങ്ങളാണ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.വിഷയത്തിൻ്റെ മെറിറ്റിൽ അന്വേഷണം നടക്കട്ടെ.മാധ്യമങ്ങൾ വിഷയം അനാവശ്യമായി വലിച്ചു നീട്ടുകയാണ്.പുതുപ്പള്ളിയിൽ ഇടതു പക്ഷത്തിന് അനുകൂല സാഹചര്യമാണുള്ളത്..ചില മാധ്യമങ്ങൾ സഹതാപ തരംഗം ഉണ്ടാക്കാൻ ശ്രമിക്കുന്നു.ലോക്സഭ തെരഞ്ഞെടുപ്പ് നേരത്തേ നടത്താൻ മോദി ശ്രമിച്ചാലും എൻ.ഡി.എയ്ക്കനുകൂല സാഹചര്യമല്ല രാജ്യത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.

'വീണ എല്ലാത്തരം നികുതിയും അടച്ചിട്ടുണ്ട്,രേഖ പുറത്ത് വിടേണ്ട ബാധ്യത മാധ്യമങ്ങൾക്ക്,കുഴല്‍നാടനോട് 7ചോദ്യങ്ങള്‍' 

'ശുദ്ധ മര്യാദകേട്, അന്തസുള്ളവർ പിന്തുണക്കില്ല'; അച്ചു ഉമ്മന് എതിരായ സൈബർ ആക്രമണത്തിനെതിരെ ജെയ്ക്ക് സി തോമസ്

Latest Videos
Follow Us:
Download App:
  • android
  • ios