ലൈഫ് മിഷൻ കേസ്: എം. ശിവശങ്കറെ ചോദ്യം ചെയ്യാൻ സിബിഐ,ഇന്ന് സ്വപ്നയെ ചോദ്യം ചെയ്യും

ലൈഫ് മിഷൻ ഇടപാടിലെ കോഴ, ശിവശങ്കറിന്‍റെ പൂ‍ർണ അറിവോടെയായിരുന്നു എന്നാണ് സ്വപ്ന സിബിഐയോട് പറഞ്ഞിരിക്കുന്നത്

M Sivasankar will be questioned again in life mission case

കൊച്ചി : ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറെ ചോദ്യം ചെയ്യാൻ സിബിഐ. രണ്ടാം ഘട്ട മൊഴിയെടുക്കലിനായി സ്വപ്ന സുരേഷിനെ ഇന്ന് കൊച്ചിയിലെ സിബിഐ ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായരുടെ മൊഴിയെടുക്കൽ പൂ‍ർത്തിയായി. സന്ദീപ് നായരുടെയും കരാറുകാരനായ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍റെയും മൊഴികളിൽ കൂടുതൽ വ്യക്തത വരുത്തുന്നിതിനാണ് സ്വപ്നയെ ഇന്ന് വിളിപ്പിച്ചിരിക്കുന്നത്. ഇതിനുശേഷം അടുത്ത ഘട്ടമായിട്ടാണ് ശിവശങ്കറിലേക്ക് നീങ്ങുന്നത്. ലൈഫ് മിഷൻ ഇടപാടിലെ കോഴ, ശിവശങ്കറിന്‍റെ പൂ‍ർണ അറിവോടെയായിരുന്നു എന്നാണ് സ്വപ്ന സിബിഐയോട് പറഞ്ഞിരിക്കുന്നത്. സാന്പത്തിക ഇടപാടിന്‍റെ മുഴുവൻ രേഖകളും സിബിഐ ശേഖരിച്ചിട്ടുണ്ട്.

'ജലീൽ രാജ്യവിരുദ്ധ പ്രവർത്തനം നടത്തി'യെന്ന ആരോപണത്തിലുറച്ച് സ്വപ്ന; തെളിവ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും?
Latest Videos
Follow Us:
Download App:
  • android
  • ios