കടൽ കടക്കാൻ മിൽമ പാൽപ്പൊടിയും, പർച്ചേസ് ഓർഡറുമായി ലുലു

പ്രവാസികൾക്ക് കേരളത്തിന്റെ സ്വന്തം പാൽപ്പൊടിയും ലുലു ഹൈപ്പർ മാർക്കറ്റിലൂടെ ലഭ്യമാകും

lulu hypermarket purchase MILMA Instant Dairy Whitener for shops abroad 22 December 2024

തിരുവനന്തപുരം: കടൽ കടക്കാൻ മിൽമയുടെ പാൽപ്പൊടിയും. മില്‍മ ഡേ ടു ഡേ ഡയറി വൈറ്റ്നര്‍ ഗള്‍ഫിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്നതിനുള്ള പര്‍ച്ചേസ് ഓര്‍ഡര്‍ കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ചൊവ്വാഴ്ച ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷണില്‍ നിന്ന് സ്വീകരിക്കും. പെരിന്തല്‍മണ്ണ മൂര്‍ക്കനാട്ടെ മില്‍മ ഡയറി കാമ്പസില്‍ നടക്കുന്ന മലപ്പുറം ഡയറിയുടെയും പാല്‍പ്പൊടി നിര്‍മാണ ഫാക്ടറിയുടെയും ഉദ്ഘാടന ചടങ്ങിലാണ് പര്‍ച്ചേസ് ഓര്‍ഡര്‍ കൈമാറുക. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും.

മില്‍മ ചെയര്‍മാന്‍ കെ.എസ് മണി ലുലു ഗ്രൂപ്പ് ഇന്ത്യ സിഇഒയും ഡയറക്ടറുമായ എം.എ നിഷാദില്‍ നിന്ന് പര്‍ച്ചേസ് ഓര്‍ഡര്‍ സ്വീകരിക്കും. ലുലു ഗ്രൂപ്പിന്‍റെ എക്സ്പോര്‍ട്ട് ഡിവിഷനായ ലുലു ഫെയര്‍ എക്സ്പോര്‍ട്സ് ആണ് പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കുന്നത്. മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രി കെ.എന്‍ ബാലഗോപാല്‍ മില്‍മ ഡയറി വൈറ്റ്നറിന്‍റെ വിപണനോദ്ഘാടനം നിര്‍വ്വഹിക്കും. മില്‍മ എം.ഡി ആസിഫ് കെ യൂസഫ് ചടങ്ങില്‍ സംബന്ധിക്കും.

ഗള്‍ഫ് രാജ്യങ്ങളില്‍ പാല്‍പ്പൊടിക്ക് നിരവധി ഉപഭോക്താക്കളുണ്ടെന്നും ഇത് മില്‍മ ഡേ ടു ഡേ ഡയറി വൈറ്റ്നറിന്‍റെ വില്‍പ്പനയ്ക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആസിഫ് കെ യൂസഫ് പറഞ്ഞു. മില്‍മ ഉത്പന്നങ്ങള്‍ ഗള്‍ഫിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി വില്‍ക്കാന്‍ മില്‍മയും ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷണലുമായി കഴിഞ്ഞ വര്‍ഷം ധാരണാപത്രം ഒപ്പിട്ടിരുന്നു. നിലവില്‍ മില്‍മ നെയ്യ്, പ്രീമിയം ഡാര്‍ക്ക് ചോക്ലേറ്റ്, ഗോള്‍ഡന്‍ മില്‍ക്ക് മിക്സ് പൗഡര്‍ (ഹെല്‍ത്ത് ഡ്രിങ്ക്), ഇന്‍സ്റ്റന്‍റ് പനീര്‍ ബട്ടര്‍ മസാല, പാലട പായസം മിക്സ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios