വാഹന പരിശോധനക്കിടെ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവര്‍ മരിച്ച നിലയില്‍

പുലര്‍ച്ചെ മൂന്ന് മണിയോടെ കളിത്തട്ടിന് സമീപം ഡ്രൈവര്‍ ഷാനവാസിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. 

lorry Driver dies Who run away amid vehicle inspection

കരുനാഗപ്പള്ളി: മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവര്‍ മരിച്ച നിലയില്‍. കരുനാഗപ്പള്ളി കോഴിവിള സ്വദേശി ഷാനവാസ് (37) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയോടെ ദേശീയപാതയില്‍ മാരാരിക്കുളത്ത് സമീപം മോട്ടോര്‍ വാഹന വകുപ്പ് എംസാന്‍ഡ് മായി എത്തിയ ലോറി തടഞ്ഞു നിര്‍ത്തി. ഉടന്‍ ലോറി ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് സഹായി പോലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും ഡ്രൈവറെ കണ്ടെത്താനായിരുന്നില്ല.

പുലര്‍ച്ചെ മൂന്ന് മണിയോടെ കളിത്തട്ടിന് സമീപം ഡ്രൈവര്‍ ഷാനവാസിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ഓടി രക്ഷപ്പെടുന്നതിനിടയില്‍ ഹൃദയാഘാതം വന്നതാകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മാരാരിക്കുളം പൊലീസ് അന്വേഷണം തുടങ്ങി. ലോറിയില്‍ അമിതഭാരം ഉള്ളതിനാല്‍ മോട്ടോര്‍ വാഹന വകുപ്പ് വന്‍തുക പിഴ ഈടാക്കുമെന്ന് ഭയപ്പെട്ടാണ് ഓടിയതെന്ന് ഡ്രൈവറുടെ സഹായി പൊലീസിനോട് പറഞ്ഞു.
 

Latest Videos
Follow Us:
Download App:
  • android
  • ios