'വടകര ശൈലജ ടീച്ചർക്കുള്ളത്, മഹാമാരിയെ നേരിട്ട കേരളത്തിന്‍റെ അതിജീവനശക്തിയുടെ മുഖം'; വോട്ട് തേടി മുഖ്യമന്ത്രി

നേരായ വഴിയിൽ വിജയം സാധ്യമല്ലെന്ന് കണ്ടപ്പോൾ ടീച്ചർക്കെതിരെ അപവാദപ്രചാരണങ്ങളുമായി ഇറങ്ങിയവർക്കുള്ള മറുപടിയാണ് പരിപാടികളിൽ കണ്ട ജനപങ്കാളിത്തമെന്ന് മുഖ്യമന്ത്രി പറഞ്ഞു

lok sabha elections 2024 cm pinarayi vijayan campaigns for vadakara ldf candidate k k shailaja teacher

വടകര: മഹാമാരികളെയും പ്രതിസന്ധികളെയും ഒറ്റക്കെട്ടായി അതിജീവിച്ച കേരളത്തിന്‍റെ അതിജീവനശക്തിയുടെ മുഖമാണ് കെ കെ ശൈലജ ടീച്ചറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജനാരോഗ്യ രംഗത്തും സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമ രംഗത്തും ഈയിടെ കേരളം കൈവരിച്ച വലിയ നേട്ടങ്ങൾക്ക് പിറകിലെ പ്രധാനി കൂടിയാണ് ടീച്ചർ. രാജ്യത്തെ പുരോഗമന ജനാധിപത്യ മഹിളാ പ്രസ്ഥാനത്തിന്റെ അമരക്കാരിയായ ടീച്ചർ ജനാധിപത്യ, ഭരണഘടനാമൂല്യങ്ങൾക്കായി അടിയുറച്ചു നിലകൊണ്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടീച്ചറുടെ തെരഞ്ഞെടുപ്പ് വിജയത്തിനായി പുറമേരി, കൊയിലാണ്ടി, പാനൂർ തുടങ്ങിയയിടങ്ങളിൽ സംഘടിപ്പിച്ച പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി ഇന്നലെ പങ്കെടുത്തു. നേരായ വഴിയിൽ വിജയം സാധ്യമല്ലെന്ന് കണ്ടപ്പോൾ ടീച്ചർക്കെതിരെ അപവാദപ്രചാരണങ്ങളുമായി ഇറങ്ങിയവർക്കുള്ള മറുപടിയാണ് പരിപാടികളിൽ കണ്ട ജനപങ്കാളിത്തമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വടകര കെ കെ ശൈലജ ടീച്ചർക്കുള്ളതാണെന്നും ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുമുള്ളുവെന്നും പിണറായി വിജയൻ കുട്ടിച്ചേര്‍ത്തു.

രാജ്യത്ത് മറ്റെവിടെയുമില്ല, പക്ഷേ കേരളം വേറെ ലെവൽ! ഇരട്ട വോട്ടിലും ആൾമാറാട്ടത്തിലും ഇനി ആശങ്ക വേണ്ടേ വേണ്ട

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.

Latest Videos
Follow Us:
Download App:
  • android
  • ios