മാവേലിക്കര താലൂക്കില്‍ 28ന് പ്രാദേശിക അവധി, സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാധകം

അതേ സമയം അന്നേ ദിവസം നടത്താനിരുന്ന പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല
 

local holiday for educational institutions and government offices  mavelikkra taluk

ആലപ്പുഴ: മാവേലിക്കര താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും സെപ്റ്റംബർ 28 ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവ ദിനമായതിനാലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അവധി അനുവദിച്ച് ജില്ലാ കളക്ടർ ഉത്തരവായിട്ടുണ്ട്. അതേ സമയം അന്നേ ദിവസം നടത്താനിരുന്ന പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. 

Latest Videos
Follow Us:
Download App:
  • android
  • ios