തദ്ദേശ തെരഞ്ഞെടുപ്പിൽ 'ഇടത് തരംഗം'; 10 ശതമാനത്തിലേറെ വോട്ട് വിഹിതത്തില്‍ വ്യത്യാസമെന്ന് സര്‍വെ
പ്രചാരണ രീതിയിലും ഇടപെടലുകളിലും എല്ലാം വൻ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന തെരഞ്ഞെടുപ്പിൽ ആര് കളം പിടിക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വെ അന്വേഷിച്ചത്.
തിരുവനന്തപുരം: എണ്ണിത്തുടങ്ങിയാൽ ആഴ്ചകളുടെ ഇടവേളക്കപ്പുറമുണ്ട് തദ്ദേശ തെരഞ്ഞെടുപ്പ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും കൊവിഡിനൊപ്പം മാറിയ ശീലങ്ങളും എല്ലാം മാറ്റുരയ്ക്കുകയും മാറി ചിന്തിക്കുകയും ചെയ്യുന്ന ആദ്യ തെരഞ്ഞെടുപ്പ്. ഒക്ടോബറിൽ തെരഞ്ഞെടുപ്പ് നടക്കുമെന്ന കണക്കു കൂട്ടലിൽ ഒരുക്കങ്ങളെല്ലാം തുടങ്ങിക്കഴിഞ്ഞു മുന്നണികളും നേതാക്കളും.
പ്രചാരണ രീതിയിലും ഇടപെടലുകളിലും എല്ലാം വൻ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന തെരഞ്ഞെടുപ്പിൽ ആര് കളം പിടിക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വെ അന്വേഷിച്ചത്. വലിയ മുന്നേറ്റം ഇടത് മുന്നണിക്ക് ഉണ്ടാകുമെന്നാണ് സര്‍വെ പ്രവചനം. 46 ശതമാനം ആളുകളുടെ പിന്തുണയോടെ ഇടത് മുന്നണി മേൽക്കൈ നേടുമെന്ന് പറയുന്ന സര്‍വെ 45 ശതമാനം വോട്ട് വിഹിതവും ഇടത് മുന്നണിക്ക് പ്രവചിക്കുന്നുണ്ട്.
32 ശതമാനത്തിന്‍റെ പിന്തുണയാണ് യുഡിഎഫിന് കണക്കാക്കുന്നത്. വോട്ട് വിഹിതം 37 ശതമാനം. എൻഡിഎ 12 ശതമാനം പേരുടെ പിന്തുണ ഉറപ്പാക്കുമെന്ന് പറയുന്ന സര്‍വെയിൽ വോട്ട് വിഹിതം 17 ശതമാനമാണ്.
തത്സമയസംപ്രേഷണം: