പുതിയ വീട്ടില്‍ അന്തിയുറങ്ങുകയെന്ന സ്വപ്നം ബാക്കി, നിര്‍മാണം പൂര്‍ത്തിയാകും മുമ്പെ ഗോപാലകൃഷ്ണന്‍ യാത്രയായി
ലൈഫ് പദ്ധതിയിലെ വീട് നിർമ്മാണം മുടങ്ങിയതിനെത്തുടർന്ന് ടാർപോളിൻ ഷീറ്റ് മേഞ്ഞ കൂരയിലായിരുന്നു ഗോപാലകൃഷ്ണന്‍ കഴിഞ്ഞിരുന്നത്
പത്തനംതിട്ട:വീട് നിർമ്മാണം പൂർത്തിയാകും മുൻപേ പത്തനംതിട്ട സീതത്തോട് സ്വദേശി ഗോപാലകൃഷ്ണൻ വിട വാങ്ങി. അര്‍ബുദ രോഗിയായ ഗോപാലകൃഷ്ണന്‍ ഇന്ന് രാവിലെയാണ് മരിച്ചത്. ലൈഫ് പദ്ധതിയിലെ വീട് നിർമ്മാണം മുടങ്ങിയതിനെത്തുടർന്ന് ടാർപോളിൻ ഷീറ്റ് മേഞ്ഞ കൂരയിലായിരുന്നു ഗോപാലകൃഷ്ണന്‍ കഴിഞ്ഞിരുന്നത്. പത്തനംതിട്ട സീതത്തോട്ടിലെ ഗോപാലകൃഷ്ണന്‍റെ ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് പുറംലോകത്ത് എത്തിച്ചതോടെ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള സഹായം ലഭിക്കുകയായിരുന്നു. കോൺഗ്രസ് പ്രവാസി സംഘടനയാണ് സഹായവുമായി രംഗത്തെത്തിയിരുന്നത്. ഇതിനുശേഷം വീട് നിർമ്മാണം നടന്നുവരികയായിരുന്നു. ഇതിനിടെയാണ് പുതിയ വീട്ടില്‍ സുരക്ഷിതമായി അന്തിയുറങ്ങുകയെന്ന സ്വപ്നം ബാക്കിയാക്കി ഗോപാലകൃഷ്ണന്‍ എന്നെന്നേക്കുമായി യാത്രയായത്.
വിവാദ അഭിമുഖം; രഞ്ജിത്തില്‍നിന്ന് വിശദീകരണം തേടി മന്ത്രി സജി ചെറിയാന്‍