Panakkad Thagal : 'നികത്താനാകാത്ത നഷ്ടം'; പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രമുഖര്‍

കേരളത്തിനാകെ വലിയ നഷ്ടമെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. സമൂഹ ന്മയ്ക്കായി പ്രവര്‍ത്തച്ച നേതാവായിരുന്നു അദ്ദേഹമെന്നും ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു.

leaders tribute panakkad thangal

തിരുവനന്തപുരം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ (Panakkad Thangal) നിര്യാണത്തിൽ അനുശോചിച്ച് പ്രമുഖ രാഷ്ട്രീയ നേതാക്കള്‍. മതേതരമൂല്യം ഉയര്‍ത്തിപ്പിടിച്ച നേതാവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അനുസ്മരിച്ചു. കേരളത്തിനാകെ വലിയ നഷ്ടമെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. സമൂഹ ന്മയ്ക്കായി പ്രവര്‍ത്തച്ച നേതാവായിരുന്നു അദ്ദേഹമെന്നും ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു. വെല്ലുവിളികളെ പുഞ്ചിരിയോടെ നേരിട്ട നേതാവായിരുന്നുവെന്ന് എ കെ ആന്‍റണി പറഞ്ഞു. നികത്താനാകാത്ത നഷ്ടമെന്ന് എ കെ മുനീറും എംഎം ഹസ്സനും അനുസ്മരിച്ചു. മുസ്ലീം ലീഗിന് കനത്ത ആഘാതമെന്ന് കെ എന്‍ എ ഖാദര്‍ പ്രതികരിച്ചു. എളിമയുടെ തെളിമയാണ് തങ്ങളില്‍ കാണാനാവുകയെന്നും സംശുദ്ധമായ പൊതുജീവിതത്തിന് ഉടമയായിരുന്നു അദ്ദേഹമെന്നും പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.

കെ സുധാകരന്‍

നികത്താനാകാത്ത നഷ്ടമെന്ന് കെ സുധാകരന്‍ അനുസ്മരിച്ചു. കനത്ത ദുഖത്തോടെയാണ് ആ വാർത്ത കേട്ടത്. ഒരു മതേതര മുഖം എന്നും കാണാൻ കഴിഞ്ഞു. പാവപ്പെട്ടവരോട് കാരുണ്യം. കോൺഗ്രസിൻ്റെ നാളത്തെ പരിപാടികൾ മാറ്റി. രാഹുൽ ഗാന്ധിയുടെ നാളത്തെ ഔദ്യോഗിക പരിപാടികളും മാറ്റിയെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

കോടിയേരി ബാലകൃഷ്ണൻ

കേരളത്തിലെ മതേതര രാഷ്ട്രീയ രംഗത്ത് വലിയ സംഭാവനകൾ നൽകിയ വ്യക്തിത്വമാണ് ഹൈദരലി തങ്ങളെന്ന് കോടിയേരി ബാലകൃഷ്ണൻ. മറ്റ് പാർട്ടികളുമായും അടുത്ത ബന്ധം സൂക്ഷിക്കുന്ന നേതാവ്. കുടുംബാംഗങ്ങളുടെയും ലീഗ് പ്രവർത്തകരുടെയും ദുഖത്തിൽ പങ്ക് ചേരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു

എം ബി രാജേഷ്

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എം ബി രാജേഷ്  അനുശോചിച്ചു. കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു അദ്ദേഹം.  മതനിരപേക്ഷ-ജനാധിപത്യ രാഷ്ട്രീയത്തിന് അദ്ദേഹത്തിന്റെ നിര്യാണം വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ സ്പീക്കറും പങ്കുചേർന്നു.

കെ സി വേണുഗോപാൽ

കേരളത്തിലെ മത-സാമൂഹിക നേതൃരംഗത്ത് സഹിഷ്ണുതയും, സൗഹാർദവും, മനുഷ്യസ്നേഹവും ഉയർത്തിപ്പിടിച്ച മാതൃകാപരമായ നേതൃത്വമാണ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി പ്രസ്‌താവനയിൽ പറഞ്ഞു. മുസ്ലിം ലീഗിന്റെ അധ്യക്ഷൻ എന്നതിലുപരി നിരവധി ആത്മീയ സ്ഥാപനങ്ങളുടെ നേതൃത്വം വഹിച്ചിരുന്ന ഹൈദരലി തങ്ങൾ, കൊടപ്പനക്കൽ തറവാട് ഇന്നോളം കാത്തു സൂക്ഷിച്ചു പോന്ന മതസൗഹാർദ്ദവും, മാനുഷിക നന്മയിലൂന്നിയ സാമൂഹിക സേവനവും ഊട്ടിയുറപ്പിക്കാൻ മുൻപന്തിയിലുണ്ടായ വ്യക്തിത്വമാണ്. തന്റെ സൗമ്യമായ സംഭാഷണങ്ങളിലൂടെ വലിയൊരു രാഷ്ട്രീയ-ആത്മീയ കൂട്ടായ്മക്ക് നേതൃത്വം പകർന്ന തങ്ങൾ തന്റെ ജേഷ്ഠ സഹോദരനായ ശിഹാബ് തങ്ങളെപ്പോലെതന്നെ കക്ഷി രാഷ്ട്രീയ ജാതി മത ഭേദമന്യേ ഏവർക്കും തണലായി നിന്ന വ്യക്തിത്വമായിരുന്നുവെന്നും വേണുഗോപാൽ അനുസ്‌മരിച്ചു.

അധികാര രാഷ്ട്രീയത്തിനപ്പുറം, ഓരോ മനുഷ്യരെയും ചേർത്തുപിടിക്കുന്ന മനുഷ്യസ്‌നേഹത്തിന്റെ രാഷ്ട്രീയമാണ് ഹൈദരലി തങ്ങൾ ഉയർത്തിപ്പിടിച്ചത്. തങ്ങളുടെ വിയോഗം കേരളത്തിലെ സാമൂഹിക രാഷ്ട്രീയ ആത്മീയ രംഗത്ത് നികത്താനാവാത്ത ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും വേണുഗോപാൽ അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു. സയ്യിദ് ഹൈദരലി തങ്ങളുടെ വിയോഗം മതനിരപേക്ഷ കേരളത്തിന് കനത്ത നഷ്ടമെന്ന് കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി. മുസ്‌ലിം പൊതു വേദിക്ക് വലിയ ശൂന്യത സൃഷ്ടിക്കുന്നതാണ് തങ്ങളുടെ വിയോഗമെന്നും അദ്ദേഹം പറഞ്ഞു

Latest Videos
Follow Us:
Download App:
  • android
  • ios