Asianet News MalayalamAsianet News Malayalam

അടിയന്തരാവസ്ഥക്കാലത്ത് 20ൽ 20ലും ഇടതുപക്ഷം തോറ്റിട്ടുണ്ട്, ഈ ഫലം അസാധാരണമല്ല: എം ബി രാജേഷ്

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും സമാന വിധിയുണ്ടായി. തുടർന്ന് കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കാൻ നടപടി സ്വീകരിച്ചു. തുടർന്ന് തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് തിരിച്ചുവന്നെന്ന് എം ബി രാജേഷ്

LDF lost 20 out of 20 during emergency this result is not unusual m b rajesh
Author
First Published Jun 4, 2024, 3:57 PM IST

തിരുവനന്തപുരം: അടിയന്തരാവസ്ഥ കാലത്ത് 20ൽ 20ലും ഇടതുപക്ഷം തോറ്റിട്ടുണ്ടെന്നും ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം അസാധാരണ വിധിയല്ലെന്നും മന്ത്രി എം ബി രാജേഷ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും സമാന വിധിയുണ്ടായി. തുടർന്ന് വിശകലനം ചെയ്ത് കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കാൻ നടപടി സ്വീകരിച്ചു. തുടർന്ന് തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തിരിച്ചുവന്നു. ജനാധിപത്യത്തിൽ ഇതെല്ലാം സാധാരണമാണ്. പരമാധികാരികള്‍ ജനങ്ങളാണെന്നും എം ബി രാജേഷ് പറഞ്ഞു. 

ദേശീയതലത്തിൽ ബിജെപിക്ക് തിരിച്ചടിയുണ്ടാകുമ്പോള്‍ തൃശൂരിൽ ബിജെപി വിജയിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ദേശീയ തലത്തിൽ കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോള്‍ കേരളത്തിൽ 20 സീറ്റിലും വിജയിച്ചത് എം ബി രാജേഷ് ഓർമിപ്പിച്ചു. കേരളത്തിൽ വോട്ടെണ്ണൽ പുരോഗമിക്കവേ ആറ്റിങ്ങലും ആലത്തൂരിലുമാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. തൃശൂരിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി വിജയിച്ചപ്പോള്‍ ബാക്കി സീറ്റുകളിൽ യുഡിഎഫ് മുന്നേറുകയാണ്. 

ഒരു ലക്ഷം കടന്ന് ഷാഫിയുടെ ലീഡ്, വടകരയെ ഇളക്കിമറിച്ച് യുഡിഎഫിന്‍റെ ആഹ്ലാദപ്രകടനം


 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios