ഷാർജയിൽ ഉച്ചക്കെത്തി രാത്രി തന്നെ മടക്കം; വേദിയിൽ ഇടപെടാതെ സരിൻ, ആര് ജയിക്കണമെന്നതിനോട് പ്രതികരിച്ച് സൗമ്യ

ഉച്ചയ്ക്കെത്തി രാത്രി തന്നെ മടക്കം. ചിന്ത പബ്ലിക്കേഷൻ സ്റ്റാളിൽ നിന്നൊരു ചായയും പരിപ്പുവടയും. സൗഹൃദ സംഭാഷണങ്ങളും കൂടിക്കാഴ്ച്ചകളും. റൈറ്റേഴ്സ് ഫോറത്തിൽ ഡോ. സൗമ്യ സരിന്റെ പുസ്തക പ്രകാശനം. 

ldf candidate dr p sarin reached sharja book fest wife dr soumya comments on palakkad byelection

ഷാർജ: തെരഞ്ഞെടുപ്പ് തിരക്കുകൾക്കിടെ ഷാർജയിൽ ഭാര്യ ഡോ. സൗമ്യയുടെ പുസ്തക പ്രകാശന ചടങ്ങിനെത്തി ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി പി സരിൻ. പ്രതീക്ഷിച്ചില്ലെങ്കിലും, സരിൻ എത്തിയതിൽ സന്തോഷമുണ്ടെന്ന് സൗമ്യ പറഞ്ഞു. തനിക്ക് വേണ്ടി പ്രചാരണത്തിന് എത്തണോ വേണ്ടയോ എന്നത് സൗമ്യയുടെ തീരുമാനമാണെന്നായിരുന്നു സരിൻ്റെ പ്രതികരണം.  

ഉച്ചയ്ക്കെത്തി രാത്രി തന്നെ  സരിൻ നാട്ടിലേക്ക് മടങ്ങഇയിരുന്നു. ചിന്ത പബ്ലിക്കേഷൻ സ്റ്റാളിൽ നിന്നൊരു ചായയും പരിപ്പുവടയും കഴിച്ച സരിൻ സൗഹൃദ സംഭാഷണങ്ങളും കൂടിക്കാഴ്ച്ചകളും നടത്തി. റൈറ്റേഴ്സ് ഫോറത്തിൽ ഡോ. സൗമ്യ സരിന്റെ പുസ്തക പ്രകാശനം നടന്നു. എന്നാൽ മറ്റു സ്റ്റാളുകളിൽ പുസ്തകങ്ങൾ ഏറ്റുവാങ്ങുകയും കൈമാറുകയും ഒക്കെ ചെയ്ത സരിൻ സൗമ്യയുടെ പുസ്തക പ്രകാശനത്തിന് സദസ്സിലാണ് ഇരുന്നത്. ചടങ്ങു കഴിഞ്ഞ് ഫോട്ടോ സെഷന് സരിനെ ക്ഷണിച്ചെങ്കിലും സരിൻ സദസ്സിൽ തുടർന്നു. കുടുംബം, രാഷ്ട്രീയം, കരിയർ എന്നിവയിൽ കൃത്യമായ അതിരുകളുള്ള സൗമ്യ പിന്നീട് പാലക്കാട് ഉപതെരഞ്ഞെടുപ്പിനെ കുറിച്ചും മാധ്യമങ്ങളോട് പ്രതികരിച്ചു. 

സ്വന്തം ഭർത്താവ് മത്സരിക്കുന്ന മണ്ഡലമാണെങ്കിലും പാലക്കാട് തന്റെ മനസ് ആർക്കൊപ്പം ആണെന്നതിൽ സൗമ്യ സരിന് കൃത്യമായ നിലപാട് വ്യക്തമാക്കി. ആര് വിജയിക്കണം എന്നാണ് ആഗ്രഹം എന്ന ചോദ്യത്തിനും ഇതേ ഉത്തരമാണ് സൗമ്യ നൽകിയത്. പാലക്കാട് വികസനത്തിൽ പിറകിലാണ്. ആ നാടിനെ കുറിച്ച് കൃത്യമായി അറിയുന്നവരാവണം ജയിക്കേണ്ടതെന്നും പാലക്കാട് വികസനം കൊണ്ടുവരുന്ന സ്ഥാനാർത്ഥി ജയിക്കണമെന്നും സൗമ്യ പറഞ്ഞു. നാട്ടുകാർക്ക് വിട്ടുകൊടുക്കുകയാണെന്നും സൗമ്യ കൂട്ടിച്ചേർത്തു. 

സരിൻ പാർട്ടി മാറി ഇടത് സ്ഥാനാർത്ഥിയായതുൾപ്പടെ വ്യക്തിപരമായ തീരുമാനമെന്ന നിലപാടാണ് സൗമ്യയുടേത്. രാഷ്ട്രീയത്തെ കൃത്യമായ അകലത്തിൽ നിർത്തിയായിരുന്നു പ്രതികരണം. സരിന് അനുകൂലമായോ വിമർശിച്ചോ ഒരുഘട്ടത്തിലും പരാമർശം നടത്തിയിരുന്നില്ല. എന്നാൽ സൈബറാക്രമണം നേരിടേണ്ടിയും വന്നു. 

മാനസികാവസ്ഥ പരി​ഗണിച്ചു; 16കാരിയുടെ ഗർഭച്ഛിദ്രത്തിന് അനുമതി, 26 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കും

https://www.youtube.com/watch?v=Ko18SgceYX8

 

Latest Videos
Follow Us:
Download App:
  • android
  • ios