1:16 PM IST
പള്ളിക്കൽ കൊലപാതകത്തിലെ പ്രതി പിടിയിൽ
തിരുവനന്തപുരം പള്ളിക്കൽ കാട്ടുപുതുശ്ശേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മുജീബ് പിടിയിൽ. സംഭവ സ്ഥലത്ത് നിന്നും ഏകദേശം ഒരു കിലോമീറ്റർ മാറിയുള്ള ക്രഷർ യൂണിറ്റിന് സമീപത്തെ പൊന്തക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതി. പള്ളിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്ഥലത്താണ് സംഭവം നടന്നത്.
1:15 PM IST
'അമ്മ'യുടെ ഓഫീസിൽ പരിശോധന നടത്തി പൊലീസ്
കൊച്ചിയിൽ താരസംഘടന അമ്മയുടെ ഓഫീസിൽ പരിശോധന നടത്തി പൊലീസ്. ലൈംഗികാതിക്രമ കേസിലുൾപ്പെട്ട നടൻമാരായ ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന നടത്തിയത്. ഇവർ സംഘടനയുടെ ഭാരവാഹികളായിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖകൾ ഉൾപ്പടെ അമ്മയുടെ ഓഫീസിൽ നിന്ന് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘം അമ്മ ഓഫീസിലെത്തിയത്.
1:15 PM IST
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി നടി ഖുശ്ബു
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ എന്തുകൊണ്ടാണ് വൈകിയതെന്ന ചോദ്യവുമായി നടി ഖുശ്ബു. ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ഖുശ്ബു ആവശ്യപ്പെട്ടു. റിപ്പോർട്ട് പുറത്തുവന്നതോടെ പല പുരുഷൻമാരുടെയും ഉറക്കം പോയി എന്നും തമിഴിലും ഹേമ കമ്മിറ്റി മാതൃകയിൽ സമിതിക്കായി ഒരുക്കങ്ങൾ തുടങ്ങിയെന്നും ഖുശ്ബു പറഞ്ഞു.
1:14 PM IST
9കാരിക്കായി പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്
കോഴിക്കോട് വടകരയിൽ 9 വയസുകാരിയെ കോമയിലാക്കിയ വാഹനാപകടത്തിൽ, പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ച് പൊലീസ്. കാറിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമന്ന് പ്രത്യേക അന്വേഷണസംഘം അറിയിച്ചു. വിവരം ലഭിക്കുന്നവർക്ക് 9497980796, 8086530022 എന്നീ നമ്പറുകളിലേക്ക് വിളിച്ചറിയിക്കണമെന്ന് പൊലീസ് നിർദേശിച്ചു. വര്‍ക് ഷോപ്പുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്.
1:13 PM IST
കനവ് ബേബി അന്തരിച്ചു
കനവ് ബേബി എന്ന കെ. ജെ ബേബി അന്തരിച്ചു. കനവ് എന്ന പേരിൽ ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയത് ബേബിയാണ്. 70 വയസ്സ് ആയിരുന്നു. വയനാട് നടവയൽ ചീങ്ങോട്ടെ വീടിനോട് ചേർന്നുള്ള കളരിയിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവാണ് കെ ജെ ബേബി. പിന്നാക്കവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾക്കായി പോരാടിയിരുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. നാടുഗദ്ദിക എന്ന അദ്ദേഹത്തിന്റെ നാടകം പ്രശസ്തമാണ്.
1:13 PM IST
സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾ ഇന്ന് തുടങ്ങും.
ഇപി ജയരാജന്‍റെ പുറത്ത് പോകലിനിടെ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾ ഇന്ന് തുടങ്ങും. ഒരുമാസം നീണ്ട് നിൽക്കുന്ന സമ്മേളനത്തിൽ തെറ്റ്തിരുത്തൽ നയരേഖയിൽ ഊന്നിനിന്നുള്ള ചർച്ചയും തീരുമാനങ്ങളുമാകും പ്രധാനമായും ഉണ്ടാവുക.
1:12 PM IST
മുറിവാലൻ കൊമ്പൻ ചെരിഞ്ഞു
ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മുറിവാലൻ കൊമ്പൻ ചരിഞ്ഞു. ഇന്ന് പുലർച്ചെയായിരുന്നു ആന ചരിഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റ് 21നായിരുന്നു ചക്കക്കൊമ്പനും മുറിവാലൻ കൊമ്പനും തമ്മിൽ കൊമ്പുകോർത്തത്. സംഭവത്തിൽ മുറിവാലൻ കൊമ്പന് പുറത്ത് ആഴത്തിലുള്ള പരുക്കുകൾ പറ്റിയിരുന്നു. ആനയുടെ ദേഹത്ത് ഉണ്ടായിരുന്ന മുറിവുകൾ പഴുത്തതോട് കൂടി ആന അവശനിലയിൽ ആവുകയായിരുന്നു.
1:12 PM IST
വെളിപ്പെടുത്തലുമായി നടി ലക്ഷ്മി രാമകൃഷ്ണന്‍
പ്രായമുള്ള സ്ത്രീകളോട് പോലും മോശമായി പെരുമാറുന്നത് മലയാള സിനിമയിൽ പതിവെന്ന് നടി ലക്ഷ്മി രാമകൃഷ്ണൻ. പ്രമുഖ സംവിധായകന്‍റെ താൽപര്യത്തിന് വഴങ്ങാത്തതിനാൽ, 19 തവണ റീടേക്ക് എടുക്കേണ്ടി വന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. കൊച്ചിയിലെ ഹോട്ടലിലേക്കുള്ള ക്ഷണം തള്ളിയതിനാൽ ഒരു ചിത്രത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടെന്നും ലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
1:09 PM IST
മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ
മുകേഷിന്റെ മുൻകൂർജാമ്യാപേക്ഷക്കെതിരെ പൊലീസ്. മുകേഷിന് ജാമ്യം നൽകരുതെന്നാണ് പൊലീസിന്റെ ആവശ്യം. ഇത് സംബന്ധിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നാളെ സത്യവാങ്മൂലം നൽകും. മുകേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.
1:09 PM IST
രാധികയുടെ വെളിപ്പെടുത്തലിൽ അന്വേഷണം
മലയാള സിനിമാ ലൊക്കേഷനുകളിലെ ക്യാരവനിൽ ഒളിക്യാമറ ഉണ്ടെന്ന നടി രാധികാ ശരത്കുമാറിൻറെ വെളിപ്പെടുത്തലിൽ അന്വേഷണം തുടങ്ങി. പ്രത്യേക അന്വേഷണ സംഘവുമായി സംസാരിച്ചെന്ന് രാധിക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിഷയം സെൻസെഷനലൈസ് ചെയ്യാൻ താല്പര്യമില്ലെന്നും രാധിക പറഞ്ഞു.
1:08 PM IST
സിദ്ദിഖിനെതിരായ ബലാത്സംഗകേസ്
സിദ്ദിഖിനെതിരായ ബലാത്സംഗ കേസില്‍ പരാതിക്കാരിയുമായി പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തി. സിദ്ദിഖ് താമസിച്ച മുറി പരാതിക്കാരി അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തു. സംഭവം നടന്ന 2016 ജനുവരി 28ന് 101 D മുറിയിലാണ് സിദ്ദിഖ് താമസിച്ചതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിൻ്റെ മൊഴിയും രേഖപ്പെടുത്തി. തെളിവെടുപ്പ് പൂര്‍ണമായും വീഡിയോയിൽ ചിത്രീകരിച്ചു.
6:27 AM IST
പിവി അൻവറുമായുള്ള ഫോൺവിളി വിവാദം
പിവി അൻവറുമായുള്ള പത്തനംതിട്ട എസ് പി സുജിത് ദാസിന്‍റെ വിവാദ ഫോൺ വിളിയില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെ സംരക്ഷിച്ച് സർക്കാർ. സുജിത് ദാസിനെതിരെ മാത്രമായിരിക്കും നടപടി. അജിത്കുമാര്‍ ബന്ധുകൾ വഴി സാമ്പത്തിക ഇടപാട് നടത്തുന്നു എന്നായിരുന്നു എസ്പി സുജിത് ദാസ് എംഎല്‍എയോട് പറഞ്ഞത്.
6:26 AM IST
സിപിഎം നടപടിയിൽ പ്രതികരിക്കാതെ ഇ പി ജയരാജൻ
ൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയ നടപടിയില്‍ പ്രതികരിക്കാതെ ഇ.പി. ജയരാജൻ. സംസ്ഥാന സമിതിയിൽ പങ്കെടുക്കാതെ മടങ്ങിയ ഇ.പി. കണ്ണൂരിലെ വീട്ടിലുണ്ട്. പെട്ടന്നൊരു പ്രതികരണത്തിന് ഇ.പി. ജയരാജൻ തയ്യാറല്ലെന്നാണ് സൂചന. കേന്ദ്രകമ്മിറ്റിയിൽ നിന്നും ഇപിയെ മാറ്റുമോ എന്ന ചര്‍ച്ചകളും സജീവമാണ്.
1:16 PM IST:
തിരുവനന്തപുരം പള്ളിക്കൽ കാട്ടുപുതുശ്ശേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മുജീബ് പിടിയിൽ. സംഭവ സ്ഥലത്ത് നിന്നും ഏകദേശം ഒരു കിലോമീറ്റർ മാറിയുള്ള ക്രഷർ യൂണിറ്റിന് സമീപത്തെ പൊന്തക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതി. പള്ളിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്ഥലത്താണ് സംഭവം നടന്നത്.
1:15 PM IST:
കൊച്ചിയിൽ താരസംഘടന അമ്മയുടെ ഓഫീസിൽ പരിശോധന നടത്തി പൊലീസ്. ലൈംഗികാതിക്രമ കേസിലുൾപ്പെട്ട നടൻമാരായ ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന നടത്തിയത്. ഇവർ സംഘടനയുടെ ഭാരവാഹികളായിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖകൾ ഉൾപ്പടെ അമ്മയുടെ ഓഫീസിൽ നിന്ന് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘം അമ്മ ഓഫീസിലെത്തിയത്.
1:15 PM IST:
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ എന്തുകൊണ്ടാണ് വൈകിയതെന്ന ചോദ്യവുമായി നടി ഖുശ്ബു. ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ഖുശ്ബു ആവശ്യപ്പെട്ടു. റിപ്പോർട്ട് പുറത്തുവന്നതോടെ പല പുരുഷൻമാരുടെയും ഉറക്കം പോയി എന്നും തമിഴിലും ഹേമ കമ്മിറ്റി മാതൃകയിൽ സമിതിക്കായി ഒരുക്കങ്ങൾ തുടങ്ങിയെന്നും ഖുശ്ബു പറഞ്ഞു.
1:14 PM IST:
കോഴിക്കോട് വടകരയിൽ 9 വയസുകാരിയെ കോമയിലാക്കിയ വാഹനാപകടത്തിൽ, പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ച് പൊലീസ്. കാറിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമന്ന് പ്രത്യേക അന്വേഷണസംഘം അറിയിച്ചു. വിവരം ലഭിക്കുന്നവർക്ക് 9497980796, 8086530022 എന്നീ നമ്പറുകളിലേക്ക് വിളിച്ചറിയിക്കണമെന്ന് പൊലീസ് നിർദേശിച്ചു. വര്‍ക് ഷോപ്പുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്.
1:13 PM IST:
കനവ് ബേബി എന്ന കെ. ജെ ബേബി അന്തരിച്ചു. കനവ് എന്ന പേരിൽ ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയത് ബേബിയാണ്. 70 വയസ്സ് ആയിരുന്നു. വയനാട് നടവയൽ ചീങ്ങോട്ടെ വീടിനോട് ചേർന്നുള്ള കളരിയിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവാണ് കെ ജെ ബേബി. പിന്നാക്കവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾക്കായി പോരാടിയിരുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. നാടുഗദ്ദിക എന്ന അദ്ദേഹത്തിന്റെ നാടകം പ്രശസ്തമാണ്.
1:13 PM IST:
ഇപി ജയരാജന്‍റെ പുറത്ത് പോകലിനിടെ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾ ഇന്ന് തുടങ്ങും. ഒരുമാസം നീണ്ട് നിൽക്കുന്ന സമ്മേളനത്തിൽ തെറ്റ്തിരുത്തൽ നയരേഖയിൽ ഊന്നിനിന്നുള്ള ചർച്ചയും തീരുമാനങ്ങളുമാകും പ്രധാനമായും ഉണ്ടാവുക.
1:12 PM IST:
ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മുറിവാലൻ കൊമ്പൻ ചരിഞ്ഞു. ഇന്ന് പുലർച്ചെയായിരുന്നു ആന ചരിഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റ് 21നായിരുന്നു ചക്കക്കൊമ്പനും മുറിവാലൻ കൊമ്പനും തമ്മിൽ കൊമ്പുകോർത്തത്. സംഭവത്തിൽ മുറിവാലൻ കൊമ്പന് പുറത്ത് ആഴത്തിലുള്ള പരുക്കുകൾ പറ്റിയിരുന്നു. ആനയുടെ ദേഹത്ത് ഉണ്ടായിരുന്ന മുറിവുകൾ പഴുത്തതോട് കൂടി ആന അവശനിലയിൽ ആവുകയായിരുന്നു.
1:12 PM IST:
പ്രായമുള്ള സ്ത്രീകളോട് പോലും മോശമായി പെരുമാറുന്നത് മലയാള സിനിമയിൽ പതിവെന്ന് നടി ലക്ഷ്മി രാമകൃഷ്ണൻ. പ്രമുഖ സംവിധായകന്‍റെ താൽപര്യത്തിന് വഴങ്ങാത്തതിനാൽ, 19 തവണ റീടേക്ക് എടുക്കേണ്ടി വന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. കൊച്ചിയിലെ ഹോട്ടലിലേക്കുള്ള ക്ഷണം തള്ളിയതിനാൽ ഒരു ചിത്രത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടെന്നും ലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
1:09 PM IST:
മുകേഷിന്റെ മുൻകൂർജാമ്യാപേക്ഷക്കെതിരെ പൊലീസ്. മുകേഷിന് ജാമ്യം നൽകരുതെന്നാണ് പൊലീസിന്റെ ആവശ്യം. ഇത് സംബന്ധിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നാളെ സത്യവാങ്മൂലം നൽകും. മുകേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.
1:09 PM IST:
മലയാള സിനിമാ ലൊക്കേഷനുകളിലെ ക്യാരവനിൽ ഒളിക്യാമറ ഉണ്ടെന്ന നടി രാധികാ ശരത്കുമാറിൻറെ വെളിപ്പെടുത്തലിൽ അന്വേഷണം തുടങ്ങി. പ്രത്യേക അന്വേഷണ സംഘവുമായി സംസാരിച്ചെന്ന് രാധിക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിഷയം സെൻസെഷനലൈസ് ചെയ്യാൻ താല്പര്യമില്ലെന്നും രാധിക പറഞ്ഞു.
1:08 PM IST:
സിദ്ദിഖിനെതിരായ ബലാത്സംഗ കേസില്‍ പരാതിക്കാരിയുമായി പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തി. സിദ്ദിഖ് താമസിച്ച മുറി പരാതിക്കാരി അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തു. സംഭവം നടന്ന 2016 ജനുവരി 28ന് 101 D മുറിയിലാണ് സിദ്ദിഖ് താമസിച്ചതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിൻ്റെ മൊഴിയും രേഖപ്പെടുത്തി. തെളിവെടുപ്പ് പൂര്‍ണമായും വീഡിയോയിൽ ചിത്രീകരിച്ചു.
6:27 AM IST:
പിവി അൻവറുമായുള്ള പത്തനംതിട്ട എസ് പി സുജിത് ദാസിന്‍റെ വിവാദ ഫോൺ വിളിയില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെ സംരക്ഷിച്ച് സർക്കാർ. സുജിത് ദാസിനെതിരെ മാത്രമായിരിക്കും നടപടി. അജിത്കുമാര്‍ ബന്ധുകൾ വഴി സാമ്പത്തിക ഇടപാട് നടത്തുന്നു എന്നായിരുന്നു എസ്പി സുജിത് ദാസ് എംഎല്‍എയോട് പറഞ്ഞത്.
6:26 AM IST: