ലക്ഷദ്വീപിലെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന് മാംസാഹാരം തുടരും: നിര്‍ദേശവുമായി ദ്വീപ് ഭരണകൂടം

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി വന്ന പ്രഫുൽ ഘോടാ പാട്ടീൽ നടപ്പാക്കിയ  ഭരണപരിഷ്‌കാരത്തിൻ്റെ ഭാഗമായിട്ടാണ് ദ്വീപിലെ സ്കൂളുകളിൽ  മാംസാഹാരം നേരത്തെ ഒഴിവാക്കിയത്. 

Lakshadweep schools to serve non veg meals in school

കവരത്തി: ലക്ഷദ്വീപിലെ (lakshadweep) സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിന് മാംസാഹാരം  തുടരും. ഇതു സംബന്ധിച്ച് ഹെഡ് മാസ്റ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി ലക്ഷദീപ് വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിൻ്റെ പശ്ചാത്തലത്തിലാണ് ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെ നടപടി. മാംസം, മത്സ്യം, മുട്ട എന്നിവയുള്‍പ്പടെയുള്ള ഭക്ഷണങ്ങള്‍ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കാം എന്ന ലക്ഷദ്വീപ് വിദ്യാഭ്യാസവകുപ്പ് പ്രധാനാധ്യാപകര്‍ക്ക് നൽകിയ ഉത്തരവിൽ പറയുന്നു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി വന്ന പ്രഫുൽ ഘോടാ പാട്ടീൽ നടപ്പാക്കിയ   ഭരണപരിഷ്‌കാരത്തിൻ്റെ ഭാഗമായിട്ടാണ് ദ്വീപിലെ സ്കൂളുകളിൽ  മാംസാഹാരം നേരത്തെ ഒഴിവാക്കിയത്. 

ലക്ഷദ്വീപിലെ വിദ്യാലയങ്ങളില്‍ മുന്‍കാലങ്ങളിലേതുപോലെ മാംസം, മത്സ്യം, മുട്ട  എന്നിവ ഉപയോഗിക്കാമെന്നാണ് വിദ്യാഭ്യാസവകുപ്പ് ഡയറക്ടർ രാകേശ് ദഹിയയുടെ ഉത്തരവ്.  2022 മേയ് 2ലെ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പ്രഫുൽ ഘോട പട്ടേൽ ലക്ഷ ദ്വീപ് അഡ്മിനില്ട്രേറ്ററായശേഷം നടത്തിയ ഭരണ പരിഷ്കാരങ്ങളുടെ ഭാഗമായിട്ടാണ് ദ്ലീപിലെ  സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്ന് മാംസാംഹാരം ഒഴിവാക്കിയത്. ഇത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. 

ദ്വീപന്‍റെ കാലങ്ങളായുളള ഭക്ഷണ രീതിയിലേക്കടക്കം ഭരണകൂടം കടന്നുകയറുകയാണെന്ന് വിമ‍ർശനവുമുയർന്നു. അഡ്മിനിട്രേറ്ററുടെ തീരുമാനത്തിനെതിരെ സേവ് ലക്ഷദ്വീപ് ഫോറം പ്രവര്‍ത്തകനും കവരത്തി  സ്വദേശിയുമായ അഡ്വ. അജ്മല്‍ അഹമ്മദ് നേരത്തെ  ഹൈക്കോടതിയെ സമീപിച്ചിരുന്നു.  എന്നാൽ ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് കിട്ടാതെ വന്നതോടെയാണ് സുപ്രീംകോടതിയിലെത്തിയത്. തുടർന്നാണ് സുപ്രീംകോടതി തൽസ്ഥിതി തുരടാനും അഡ്മിനിസ്ട്ടേറ്റർക്കടക്കം നോട്ടീസയക്കാനും ഉത്തരവിട്ടത്. എന്നാൽ സുപ്രീംകോടതിയുടെ ഇടക്കാല  ഉത്തരവ് പുറത്തുവന്ന് രണ്ട് മാസത്തിനുശേഷമാണ് ഭരണകൂടം ഇത് നടപ്പാക്കുന്നത്. 

അതിജീവിതയ്ക്ക് ഹൈക്കോടതിയുടെ വിമർശനം, വിചാരണ കോടതിക്കെതിരായ ആരോപണങ്ങളുടെ അടിസ്ഥാനം എന്ത് ?  

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്ക് ഹൈക്കോടതിയുടെ വിമർശനം. ശരിയായ അന്വേഷണം നടത്താതെ ഉന്നത പങ്കാളിത്തത്തോടെ കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ വിമർശനം. വിചാരണ കോടതിക്കെതിരായ ആരോപണങ്ങളുടെ അടിസ്ഥാനം എന്താണെന്ന് ഹൈക്കോടതി ആരാഞ്ഞു. പ്രോസിക്യൂഷൻ നൽകിയ വിവരങ്ങളാണ് ആരോപണങ്ങളുടെ കാരണമെന്ന് അതിജീവിതയുടെ അഭിഭാഷക മറുപടി നൽകി. ഇതോടെ അന്വേഷണ സംഘം വിവരങ്ങൾ നിങ്ങൾക്ക് ചോർത്തി തരുന്നുണ്ടോയെന്ന് അതിജീവതയുടെ അഭിഭാഷകയോട് കോടതി ചോദിച്ചു. 

അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുന്നയിച്ചാൽ കോടതിക്ക് നോക്കി നിൽക്കാനാകില്ലെന്ന വിമർശനവും കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായി. ഹർജിയിൽ ദിലീപിന്റെ ഭാഗം കൂടി കേൾക്കണമെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദിലീപിനെ കക്ഷി ചേർത്തു. കേസ് അടുത്ത മാസം ഒന്നിന് പരിഗണിക്കാനായി മാറ്റി. 

 

Latest Videos
Follow Us:
Download App:
  • android
  • ios