കാലിക്കറ്റ് സർവകലാശാല തെരഞ്ഞെടുപ്പ്, 'എസ്എഫ്ഐ കോട്ടകളിൽ കടന്നുകയറി കെഎസ്‍യു'; യുവജനതയുടെ താക്കീതെന്ന് സുധാകരൻ

മുഖ്യമന്ത്രി പിണറായി വിജയന് സ്തുതിപാഠകരായി മാറിയ എസ് എഫ് ഐ എന്ന വിദ്യാര്‍ത്ഥിവിരുദ്ധ സംഘടനയുടെ വാട്ടര്‍ലൂവാണ് ഈ തെരഞ്ഞെടുപ്പുകളില്‍ കണ്ടതെന്നും സുധാകരൻ

KSU beat SFI Latest news KSU won a huge victory in the college union elections calicut university k sudhakaran congratulates asd

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല തെരഞ്ഞെടുപ്പി. എസ് എഫ് ഐ കോട്ടകളിലടക്കം വിജയം സ്വന്തമാക്കിയ കെ എസ് യുവിനെ അഭിനന്ദിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. കെ എസ് യുവിന്റെ ഉജ്വല വിജയം സര്‍ക്കാരിനെതിരായ യുവജനതയുടെ ശക്തമായ താക്കീതെന്നാണ് സുധാകരന്‍ അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയന് സ്തുതിപാഠകരായി മാറിയ എസ് എഫ് ഐ എന്ന വിദ്യാര്‍ത്ഥിവിരുദ്ധ സംഘടനയുടെ വാട്ടര്‍ലൂവാണ് ഈ തെരഞ്ഞെടുപ്പുകളില്‍ കണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശ്രീക്കുട്ടനിലൂടെ 32 വർഷത്തിന് ശേഷം ആദ്യം; കേരളവര്‍മ്മയില്‍ ചെയര്‍മാന്‍ സ്ഥാനം കെഎസ്‌യുവിന്: ജയം ഒറ്റ വോട്ടിന്

സുധാകരൻ്റെ വാർത്താക്കുറിപ്പ്

കണ്ണൂര്‍, എം.ജി സര്‍വ്വകലാശാലകളിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനു പിന്നാലെ കാലിക്കറ്റ്സര്‍വ്വകലാശാലയിലും നീലക്കൊടി പാറിച്ച കെഎസ് യുവിന്റെ ഉജ്വല മുന്നേറ്റം പിണറായി സര്‍ക്കാരിനെതിരേയുള്ള യുവമനസുകളുടെ ശക്തമായ താക്കീതാണ്. മുഖ്യമന്ത്രി പിണറായി വിജയന് സ്തുതിപാഠകരായി മാറിയ എസ് എഫ് ഐ എന്ന വിദ്യാര്‍ത്ഥിവിരുദ്ധ സംഘടനയുടെ വാട്ടര്‍ലൂവാണ് ഈ തെരഞ്ഞെടുപ്പുകളില്‍ കണ്ടത്. എസ് എഫ് ഐ ഇത്രയും കാലം ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തിയ കാമ്പസുകളില്‍  ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും നീലപ്പതാക പാറുകയാണെന്നും സുധാകരന്‍ പറഞ്ഞു.

ജനരോഷം എത്രത്തോളം പിണറായി സര്‍ക്കാരിനെതിരാണെന്ന് തൃക്കാക്കരയിലേയും പുതുപ്പള്ളിയിലേയും കഴിഞ്ഞ രണ്ടുവര്‍ഷക്കാലം ഏഴുഘട്ടങ്ങളായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം നോക്കിയാല്‍ വ്യക്തമാകും. യുഡിഎഫിന് മിന്നും ജയങ്ങളാണ് ജനം സമ്മാനിച്ചത്. സമസ്തമേഖലയിലും പരാജയപ്പെട്ട പിണറായി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള അവസരങ്ങളൊന്നും ജനം പാഴാക്കാറില്ലെന്ന് സമീപകാല തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ വ്യക്തമാണ്. ജനം അത്രത്തോളം ഈ സര്‍ക്കാരിനെയും അവരുടെ നെറികേടിനേയും ദുര്‍ഭരണത്തേയും വെറുത്തുകഴിഞ്ഞെന്നും സുധാകരന്‍ പറഞ്ഞു. മൂന്ന് പതിറ്റാണ്ടുകള്‍ക്കു ശേഷം കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ്, പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒറ്റപ്പാലം എന്‍.എസ്.എസ് കോളേജ്, 45 വര്‍ഷത്തെ എസ് എഫ് ഐ ആധിപത്യം തകര്‍ത്ത് മഞ്ചേരി എന്‍.എസ്.എസ് കോളേജ് തുടങ്ങിയവ കെ.എസ്.യു മുന്നണി പിടിച്ചെടുത്തു.

കാഴ്ച്ചപരിമിതിയെ അതിജീവിച്ച് തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് മത്സരിച്ച എസ്.ശ്രീക്കുട്ടനും തിളക്കമാര്‍ന്ന വിജയം നേടി. പാലക്കാട് വിക്ടോറിയ കോളേജ്,നെന്മാറ എന്‍.എസ്.എസ് കോളേജ്, പാറക്കുളം എന്‍.എസ്.എസ് കോളേജ്, മൂത്തേടം ഫാത്തിമ കോളേജ്, ബത്തേരി സെന്റ് തോമസ് കോളേജ് അംബ്ദേകര്‍ കോളേജ്, തൃശൂര്‍ സെന്റ് തോമസ് കോളേജ്, നാദാപുരം ഗവ:കോളേജ്, ബാലുശ്ശേരി ഗോകുല്‍ കോളേജ്, കോഴിക്കോട് ചേളന്നൂര്‍ കോളേജ്, പൊന്നാനി അസ് ബാഹ്,വളാഞ്ചേരികെ.ആര്‍.എസ്.എന്‍ കോളേജ്, ചേന്നര മൗലാനാ കോളേജ്, മഞ്ചേരി എച്ച് എം സി, എം സി റ്റി ലോ കോളേജ്, കുന്ദമംഗലം ഗവണ്‍മെന്റ് കോളേജ് എന്നിവിടങ്ങളില്‍ കെ എസ് യു യൂണിയന്‍ നേടി.

ഗുരുവായൂര്‍ ഐ സി എ കോളേജ്, തൃത്താല ഗവണ്‍മെന്റ് കോളേജ്, പട്ടാമ്പി ഗവണ്‍മെന്റ് കോളേജ്, ആനക്കര എ ഡബ്ലു എച്ച് കോളേജ്, പെരുന്തല്‍മണ്ണ എസ് എൻ ഡി പി കോളേജ് എന്നിവിടങ്ങളില്‍ കെ എസ് യു മുന്നണിയും മൈനോറിറ്റി കോളേജില്‍ യു.ഡി.എസ്.എഫും യൂണിയന്‍ നേടി.വയനാട് ഇ .എം.ബി.സി, ഐച്ച്.ആര്‍.ഡി, എസ്.എം.സി, സി.എം ,ഓറിയന്റല്‍, ബത്തേരി അല്‍ഫോന്‍സാ, തൃശൂര്‍ കുട്ടനെല്ലൂര്‍ ഗവണ്‍മെന്റ് കോളേജ് ,കോട്ടായി ഐ.ച്ച്.ആര്‍.ഡി, തൃശൂര്‍ കുട്ടനെല്ലൂര്‍ ഗവ.കോളേജ്, മണ്ണാര്‍ക്കാട് എം.ഇ.എസ് എന്നിവിടങ്ങളില്‍ കെ.എസ്.യു മികച്ച വിജയം നേടി. കെ.എസ്.യുവിന്റെ ഉജ്വല വിജയത്തില്‍് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെയും വിജയികളായ എല്ലാവരേയും സുധാകരന്‍ അഭിനന്ദിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios