ഇനി മൂന്നാർ കാണാൻ കെഎസ്ആർടിസി ഓപ്പൺ ഡബിൾഡക്കർ ; 'റോയൽ വ്യൂ' പുതുവർഷ സമ്മാനം

യാത്രക്കാർക്ക് പുറം കാഴ്ചകൾ പൂർണ്ണമായും ആസ്വദിക്കുവാൻ കഴിയുന്ന തരത്തിലാണ് ഡബിൾഡക്കർ സർവ്വീസ് ഒരുങ്ങുന്നത്.

KSRTC to Open Doubledecker bus to sight seeing in Munnar named Royal View as new year gift

ഇടുക്കി: തിരുവനന്തപുരത്ത് 'നഗരക്കാഴ്ചകൾ' ഓപ്പൺ ഡബിൾഡക്കർ സർവീസുകളുടെ മാതൃകയിൽ മൂന്നാറിലെ സഞ്ചാരികൾക്കായി കെഎസ്ആർടിസിയുടെ പുതുവർഷ സമ്മാനം. 'റോയൽ വ്യൂ' എന്ന പേരിലാണ് മൂന്നാറിൽ ഡബിൾ ഡക്കർ സർവീസ് നടത്തുക. സർവ്വീസിന്റെ ഉദ്ഘാടനം ഡിസംബർ 31 ന്  ചൊവ്വാഴ്ച രാവിലെ 11:00 ന് ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് നടക്കും. ബഹു: കഴക്കൂട്ടം എം എൽ എ ശ്രീ കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബഹു ഗതാഗത വകുപ്പ് മന്ത്രി ശ്രീ കെ ബി ഗണേഷ് കുമാർ റോയൽ വ്യൂ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിക്കും. 

കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരക്കാഴ്ചകൾ എന്ന പേരിൽ ആരംഭിച്ച രണ്ട് ഓപ്പൺ ഡബിൾഡക്കർ സർവീസുകൾ ഏറെ ജനപ്രീതി നേടിയിരുന്നു. ഇതേ മാതൃകയാണ് മൂന്നാറിലും പിന്തുടരുന്നത്. 

യാത്രക്കാർക്ക് പുറം കാഴ്ചകൾ പൂർണ്ണമായും ആസ്വദിക്കുവാൻ കഴിയുന്ന തരത്തിലാണ് ഡബിൾഡക്കർ സർവ്വീസ് ഒരുങ്ങുന്നത്. ഇതേ അവസരത്തിൽ തന്നെ കെഎസ്ആർടിസിയുടെ 2025 ലെ കലണ്ടർ പ്രകാശനവും ഗതാഗത വകുപ്പ് മന്ത്രി നിർവഹിക്കും.

ടിക്കറ്റ് നിരക്ക് കുറച്ചു, കൂടുതൽ സീറ്റുകൾ, എസ്കലേറ്റർ ഒഴിവാക്കി; നവകേരള ബസ് റീലോഡഡ്, കോഴിക്കോടെത്തിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios