ദേശീയ പണിമുടക്കിൽ പങ്കെടുത്തവരുടെ ശമ്പളം പിടിക്കും,നിലപാട് കടുപ്പിച്ച് ഗതാഗത മന്ത്രി

ശമ്പള പ്രശ്നത്തിൽ ഈ മാസം 5 ന് പണിമുടക്കിയ ജീവനക്കാരുടെയും വേതനം പിടിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനൊപ്പമാണ് ദേശീയ പണി മുടക്കിൽ പങ്കെടുത്തവരുടെ ശമ്പളം പിടിക്കാനും തീരുമാനിച്ചത്.

ksrtc to cut payment of employees who participate in nationwide protest

തിരുവനന്തപുരം: കെഎസ് ആർടിസിയിൽ നിലപാട് കടുപ്പിച്ച് ഗതാഗത മന്ത്രി. രണ്ട് ദിവസത്തെ ദേശീയ പണി മുടക്കിൽ പങ്കെടുത്തവരുടെ ശമ്പളം പിടിക്കും. പണിമുടക്ക് ദിവസം ഡയസ് നോൺ പ്രഖ്യാപിക്കാൻ ഹൈക്കോടതി നിർദ്ദേശമുണ്ടായിരുന്നുവെങ്കിലും കെഎസ്ആർടിസിയിൽ ഡയസ്നോൺ പ്രഖ്യാപിച്ചിരുന്നില്ല. ശമ്പള പ്രശ്നത്തിൽ ഈ മാസം 5 ന് പണിമുടക്കിയ ജീവനക്കാരുടെയും വേതനം പിടിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനൊപ്പമാണ് ദേശീയ പണി മുടക്കിൽ പങ്കെടുത്തവരുടെ ശമ്പളം പിടിക്കാനും തീരുമാനിച്ചത്.

KSRTC : മുഖ്യമന്ത്രിയും മുഖം തിരിച്ചു; നിലയില്ലാ കയത്തിൽ കെഎസ്ആര്‍ടിസി, പ്രതിഷേധിക്കാൻ പോലുമാകാതെ യൂണിയനുകൾ

തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പണിമുടക്കിയ ജീവനക്കാരുടെ കണക്ക് എടുത്തു തുടങ്ങി. പണിമുടക്കിന് തലേന്നും പിറ്റേന്നും മുൻകൂട്ടി അറിയിക്കാതെ ജോലിക്ക് ഹാജരാവത്തവർക്കും വൈകി എത്തിയവർക്കും എതിരെയും നടപടി ഉണ്ടാകും. തിങ്കളാഴ്ച തന്നെ ജോലിക്കെത്താത്തവരുടെ പട്ടിക സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരത്തിൽ ശമ്പള ഇനത്തിൽ 12 കോടിയിലേറെ രൂപ ലാഭിക്കാമെന്ന് കണക്ക് കൂട്ടൽ. 

പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം, 21 പേര്‍ക്ക് പരിക്ക്

കെഎസ്ആ‍ർടിസിയിലെ ശമ്പള പ്രതിസന്ധി തീ‍ര്‍ക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് യൂണിയനുകൾ

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിയിൽ (KSRTC Salary Crisis) മുഖ്യമന്ത്രി ഇടപെടണമെന്ന ആവശ്യം ശക്തമാക്കി യൂണിയനുകൾ.  കെഎസ്ആ‍ര്‍ടിസിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ചുമതലയുള്ള ഗതാഗതമന്ത്രി ആ ഉത്തരവാദിത്തം മറന്നെങ്കിൽ  മുഖ്യമന്ത്രി കടമ നിറവേറ്റണമെന്ന് ഐഎൻടിയുസി ആവശ്യപ്പെട്ടു. കെഎസ്ആടിസിയുടെ അവസാന എംഡി താനാവണമെന്നതാണ് ഇപ്പോഴത്തെ സിഎംഡിയുടെ നിലപാടെന്ന് കെ.മുരളീധരൻ എംപി കുറ്റപ്പെടുത്തി. 

മെയ് മാസം 12 ആയിട്ടും പോയ മാസത്തെ ശമ്പളം എന്ന് കിട്ടുമെന്ന് ഒരു ഉറപ്പും കെഎസ്ആ‍ര്‍ടിസിയിലെ ജീവനക്കാര്‍ക്കില്ല. പണിമുടക്കിയ തൊഴിലാളികളോട് പുറംതിരിഞ്ഞ് നൽക്കുകയാണ് മന്ത്രിയും സ‍ർക്കാരും. ബാങ്ക് വായ്പയ്ക്ക് ഗ്യാരണ്ടി ചോദിച്ചുള്ള കോർപ്പറേഷൻ്റെ അഭ്യർത്ഥനയോട്  സർക്കാർ  ഇതേവരെ പ്രതികരിച്ചിട്ടില്ല. 

ഇതോടെ പ്രത്യക്ഷ സമര പരിപാടികളിലേക്ക് കടന്നിരിക്കുകയാണ് സിഐടിയു  ഒഴികെയുള്ള തൊഴിലാളി സംഘടനകകൾ.  പ്രകടനങ്ങൾ വിലക്കിയുള്ള സർക്കുലർ അവഗണിച്ച് ഐഎൻടിയുസി പ്രവർത്തകർ സിഎംജിയുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു.ബിഎംഎസ്സും ഇന്ന് യൂണിറ്റ് കേന്ദ്രങ്ങളിൽ പ്രതിഷേധിക്കുന്നുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios