വലിയ ആശ്വാസം! കഴുത്തറപ്പ് തടയാൻ രണ്ടും കൽപ്പിച്ച് കെഎസ്ആര്‍ടിസി; ഒരു മാസത്തേക്ക് അധിക സർവീസുകൾ ഏർപ്പെടുത്തി

ഒക്ടബോര്‍ ഒമ്പത് മുതൽ നവംബര്‍ ഏഴ് വരെയാണ് യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് പ്രത്യേക അധിക സർവ്വീസുകൾ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും നടത്താൻ തീരുമാനിച്ചിട്ടുള്ളത്. 

ksrtc special services Great relief on holidays Additional services for one month

തിരുവനന്തപുരം: മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം അധിക അന്തർ സംസ്ഥാന സർവ്വീസുകളുമായി കെഎസ്ആർടിസി. ഒക്ടബോര്‍ ഒമ്പത് മുതൽ നവംബര്‍ ഏഴ് വരെയാണ് യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് പ്രത്യേക അധിക സർവ്വീസുകൾ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും നടത്താൻ തീരുമാനിച്ചിട്ടുള്ളത്. 

സർവീസുകളുടെ സമയക്രമം

ബംഗളൂരു ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ...

1. 19.45 ബംഗളൂരു - കോഴിക്കോട് (SF)(കുട്ട, മാനന്തവാടി വഴി)
2. 20.15 ബംഗളൂരു - കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി)
3. 20.50 ബംഗളൂരു - കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി)
4. 21.15 ബംഗളൂരു - കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി)
5. 21.45 ബംഗളൂരു - കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി)
6. 22.15 ബംഗളൂരു - കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി)
7. 22.50 ബംഗളൂരു - കോഴിക്കോട് (SF) (മൈസൂർ,സുൽത്താൻബത്തേരി വഴി)
8. 23.15 ബംഗളൂരു - കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി) 
9. 9. 20.45 ബംഗളൂരു - മലപ്പുറം (S/F)(മൈസൂർ, കുട്ട വഴി) (alternative days)
10. 20.45 ബംഗളൂരു - മലപ്പുറം (S/Dlx.) (മൈസൂർ, കുട്ട വഴി)(alternative days)
11.19.15 ബംഗളൂരു - തൃശ്ശൂർ (S/Exp.) (കോയമ്പത്തൂർ, പാലക്കാട് വഴി)
12. 21.15 ബംഗളൂരു - തൃശ്ശൂർ (S/Exp.) (കോയമ്പത്തൂർ, പാലക്കാട് വഴി)
13. 22.15 ബംഗളൂരു - തൃശ്ശൂർ (SF)(കോയമ്പത്തൂർ, പാലക്കാട് വഴി)
14.17.30 ബംഗളൂരു എറണാകുളം   (S/Dlx.) (കോയമ്പത്തൂർ, പാലക്കാട് വഴി)
15. 18.30 ബംഗളൂരു - എറണാകുളം  (S/Dlx.) (കോയമ്പത്തൂർ, പാലക്കാട് വഴി)
16. 19.30 ബംഗളൂരു - എറണാകുളം  (S/Dlx.) (കോയമ്പത്തൂർ, പാലക്കാട് വഴി)
17. 19.45 ബംഗളൂരു - എറണാകുളം(S/Dlx.) (കോയമ്പത്തൂർ, പാലക്കാട് വഴി)
18. 20.30 ബംഗളൂരു - എറണാകുളം(S/Dlx.) (കോയമ്പത്തൂർ, പാലക്കാട് വഴി)
19. 17.00 ബംഗളൂരു - അടൂർ (S/Dlx.) (കോയമ്പത്തൂർ, പാലക്കാട് വഴി)
20. 17.30 ബംഗളൂരു - കൊല്ലം (S/Exp) (കോയമ്പത്തൂർ, പാലക്കാട് വഴി)
21. 18.10 ബംഗളൂരു - കോട്ടയം (S/Dlx) (കോയമ്പത്തൂർ, പാലക്കാട് വഴി )
22. 19.10 ബംഗളൂരു - കോട്ടയം (S/Exp.) (കോയമ്പത്തൂർ, പാലക്കാട് വഴി)
23. 20.30 ബംഗളൂരു - കണ്ണൂർ (SF)(ഇരിട്ടി, മട്ടന്നൂർ വഴി)
24. 21.45 ബംഗളൂരു - കണ്ണൂർ (SF) (ഇരിട്ടി, മട്ടന്നൂർ വഴി)
25. 22.45 ബംഗളൂരു - കണ്ണൂർ (SF)(ഇരിട്ടി, കൂട്ടുപുഴ വഴി)
26. 22.15 ബംഗളൂരു - പയ്യന്നൂർ (S/Exp.) (ചെറുപുഴ വഴ
27. 19.30 ബംഗളൂരു - തിരുവനന്തപുരം (S/Dlx.) (നാഗർകോവിൽ വഴി)
28. 18.30 ചെന്നൈ - തിരുവനന്തപുരം (S/Dlx.)(നാഗർകോവിൽ വഴി)
29. 19.30 ചെന്നൈ - എറണാകുളം  (S/Dlx.) (സേലം, കോയമ്പത്തൂർ വഴി)
കേരളത്തിൽ നിന്നുള്ള അധിക സർവ്വീസുകൾ
09.10.2024 മുതൽ 06.11.2024 വരെ
1. 20.15 കോഴിക്കോട് - ബംഗളൂരു (SF) (മാനന്തവാടി, കുട്ട വഴി)
2. 20.45 കോഴിക്കോട് - ബംഗളൂരു (SF) (മാനന്തവാടി, കുട്ട വഴി)
3. 21.15 കോഴിക്കോട് - ബംഗളൂരു (SF) (മാനന്തവാടി, കുട്ട വഴി)
4. 21.45 കോഴിക്കോട് - ബംഗളൂരു (SF) (മാനന്തവാടി, കുട്ട വഴി)
5. 22.15 കോഴിക്കോട് - ബംഗളൂരു (SF) (മാനന്തവാടി, കുട്ട വഴി)
6. 22.30 കോഴിക്കോട് - ബംഗളൂരു (SF) (മാനന്തവാടി, കട്ട വഴി)
7. 22.50 കോഴിക്കോട് - ബംഗളൂരു (SF) (മാനന്തവാടി, കുട്ട വഴി)
8. 23.15 കോഴിക്കോട് - ബംഗളൂരു (SF) (മാനന്തവാടി, കുട്ട വഴി)
9. 20.00 മലപ്പുറം - ബംഗളൂരു (S/F)(മാനന്തവാടി, കുട്ട വഴി (alternativedays)
10. 20.00 മലപ്പുറം - ബംഗളൂരു (S/Dlx.) (മാനന്തവാടി, കുട്ട വഴി) (alternativedays)
11. 19.45 തൃശ്ശൂർ - ബംഗളൂരു (S/Exp.) (കോയമ്പത്തൂർ, സേലം വഴി)
12. 21.15 തൃശ്ശൂർ - ബംഗളൂരു (S/Exp.) (കോയമ്പത്തൂർ, സേലം വഴി)
13. 22.15 തൃശ്ശൂർ - ബംഗളൂരു (SF) (കോയമ്പത്തൂർ, സേലം വഴി)
14. 17.30 എറണാകുളം - ബംഗളൂരു  (S/Dlx.) (കോയമ്പത്തൂർ, സേലം വഴി)
15. 18.30 എറണാകുളം - ബംഗളൂരു (S/Dlx.) (കോയമ്പത്തൂർ, സേലം വഴി)
16. 19.00 എറണാകുളം - ബംഗളൂരു (S/Dlx.) (കോയമ്പത്തൂർ, സേലം വഴി)
17. 19.30 എറണാകുളം - ബംഗളൂരു (S/Dlx.) (കോയമ്പത്തൂർ, സേലം വഴി)
18. 20.15 എറണാകുളം - ബംഗളൂരു (S/Dlx.) (കോയമ്പത്തൂർ, സേലം വഴി)
19. 17.30 അടൂർ - ബംഗളൂരു (S/Dlx.) (കോയമ്പത്തൂർ, സേലം വഴി)
20. 18.00 കൊല്ലം - ബംഗളൂരു (S/ Exp.) (കോയമ്പത്തൂർ, സേലം വഴി)
21. 18.10 കോട്ടയം - ബംഗളൂരു (S/Dlx.)(കോയമ്പത്തൂർ, സേലം വഴി)
22. 19.10 കോട്ടയം - ബംഗളൂരു (S/Dlx.) (കോയമ്പത്തൂർ, സേലം വഴി)
23. 20.10 കണ്ണൂർ - ബംഗളൂരു (SF)(മട്ടന്നൂർ, ഇരിട്ടി വഴി)
24. 21.40 കണ്ണൂർ - ബംഗളൂരു (SF)(ഇരിട്ടി, കൂട്ടുപുഴ വഴി)
25. 22.10 കണ്ണൂർ - ബംഗളൂരു (SF)(ഇരിട്ടി, കൂട്ടുപുഴ വഴി)
26. 17.30 പയ്യന്നൂർ - ബംഗളൂരു (S/Exp.) (ചെറുപുഴ വഴി)
27. 18.00 തിരുവനന്തപുരം - ബംഗളൂരു (S/Dlx.) (നാഗർകോവിൽ, മധുര വഴി)
28. 18.30 തിരുവനന്തപുരം - ചെന്നൈ (S/Dlx.) (നാഗർകോവിൽ വഴി)
29. 19.30 എറണാകുളം - ചെന്നൈ   (S/Dlx.) (കോയമ്പത്തൂർ, സേലം വഴി)

യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസ് ആവശ്യമെങ്കിൽ ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തിയതായും കെഎസ്ആര്‍ടിസി അറിയിച്ചു. ഓൺലൈൻ റിസർവേഷൻ സംവിധാനവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്. നേരത്തെ ബംഗളൂരുവില്‍ നിന്നടക്കം ഓണയാത്രയ്ക്ക് കേരളത്തിലേക്കുള്ള സ്വകാര്യ ബസ് നിരക്ക് കുതിച്ചുയര്‍ന്നിരുന്നു. കർണാടക ആർടിസിയും നിരക്ക് വർധിപ്പിച്ചിരുന്നു. ബംഗളൂരു - കൊച്ചി ഐരാവത് ബസ് നിരക്ക് 800 രൂപയാണ് വർധിപ്പിച്ചത്. കേരളത്തില്‍ നിന്ന് കൂടുതല്‍ സ്വകാര്യ ലക്ഷ്വറി ബസ് സര്‍വീസുള്ള ബംഗളൂരുവിലേക്ക് സാധരണ ടിക്കറ്റ് നിരക്ക് 1200 മുതല്‍ 2000 വരെയാണ്. എന്നാല്‍ ഓണം സീസണില്‍ ഇത് 4500 മുതല്‍ 6000 വരെയായാണ് ഉയര്‍ത്തിയിരുന്നത്. കെഎസ്ആര്‍ടിസി അധിക സര്‍വീസുകൾ ഇതോടെ അവധി നാട്ടിലെത്തി തിരിച്ച് പോകാൻ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസമാകും. 

നടുറോഡിൽ 33 അടി ഉയരത്തിൽ ചീറ്റിത്തെറിച്ചത് മനുഷ്യ വിസര്‍ജ്യം; കാൽനടയാത്രക്കാരടക്കം നനഞ്ഞുകുളിച്ചു, വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios