'നാളെ മുതൽ പകൽ ​ഗരുഡയും' ; കോഴിക്കോട് - ബാംഗ്ലൂർ യാത്രക്കാർക്ക് പുതുവർഷ സമ്മാനവുമായി കെഎസ്ആർടിസി

രാവിലെ 08.25 ന് കോഴിക്കോട് എത്തുന്ന ഈ ബസ് വൈകീട്ട് 4.25 ന് ബാം​ഗ്ലൂർ എത്തിച്ചേരും. തിരിച്ച് 10.25 ന് ബാം​ഗ്ലൂരിൽ നിന്നെടുക്കുന്ന ബസാകട്ടെ രാവിലെ 5.20 ഓടെ കോഴിക്കോടേക്കും  എത്തും.

ksrtc introducing ac garuda service on calicut banlore route on 1 january 2025 onwards

കോഴിക്കോട് : കോഴിക്കോടുകാർക്ക് ന്യൂ ഇയർ സമ്മാനവുമായി കെ എസ് ആർ ടി സി. 2025 ജനുവരി 1 മുതൽ എസി ​ഗരുഡ പ്രീമിയം ബസ് കോഴിക്കോട്- സുൽത്താൻ ബത്തേരി-ബാം​ഗ്ലൂർ റൂട്ടിൽ സർവ്വീസ് നടത്തുമെന്ന് അറിയിച്ചു. പകൽ സമയത്ത് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് ഏറെ ഫലപ്രദമായിരിക്കും  ഈ ആഡംബര ബസ്. 

രാവിലെ 08.25 ന് കോഴിക്കോട് എത്തുന്ന ഈ ബസ് വൈകീട്ട് 4.25 ന് ബാം​ഗ്ലൂർ എത്തിച്ചേരും. തിരിച്ച് 10.25 ന് ബാം​ഗ്ലൂരിൽ നിന്നെടുക്കുന്ന ബസാകട്ടെ രാവിലെ 5.20 ഓടെ കോഴിക്കോടേക്കും എത്തും. കോഴിക്കോട്, കൽപ്പറ്റ, സുൽത്താൻ ബത്തേരി, മൈസൂർ, ബാം​ഗ്ലൂർ തുടങ്ങിയവയാണ് പ്രധാന സ്റ്റോപ്പുകൾ. 


🟦08.25 കോഴിക്കോട് - ബാംഗ്ലൂർ

0825 കോഴിക്കോട്
10.25 കൽപ്പറ്റ
11.05 സുൽത്താൻ ബത്തേരി 
14.05 മൈസൂർ
16.25 ബാംഗ്ലൂർ

🟦22: 25 ബാംഗ്ലൂർ - കോഴിക്കോട് 
(Forest Night Pass )

22.25 ബാംഗ്ലൂർ 
00.45 മൈസൂർ
03.05 സുൽത്താൻ ബത്തേരി 
03.35 കൽപ്പറ്റ
05.20 കോഴിക്കോട്

രാഹുൽ നയിച്ചു, നാഗർകോവിൽ വെട്ടി വാഗമണിലേക്ക് ആനവണ്ടിയിൽ അതിഥി തൊഴിലാളികളുടെ ഉല്ലാസയാത്ര

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios