കൊക്കയിലേക്ക് മറിഞ്ഞ കെഎസ്ആർടിസി ബസിന് ബ്രേക്ക്‌ തകരാറില്ലെന്ന് എംവിഡി, വീൽ അഴിച്ച് പരിശോധിക്കും

ചെറിയ ഗിയറിൽ ഇറക്കം ഇറങ്ങിയതാണോ അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നതെന്ന് എൻഫോഴ്‌സ്മെന്റ് ആർടിഒ

ksrtc bus has no break failure says mvd officers on  pullupara accident

ഇടുക്കി : പുല്ലുപാറയിൽ അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസിന് ബ്രേക്ക്‌ തകരാർ ഇല്ലെന്ന് മോട്ടർ വാഹന വകുപ്പ്. വാഹനത്തിൽ സ്പീഡ് ഗവർണർ ഉണ്ടായിരുന്നു. വണ്ടിയുടെ വീൽ അഴിച്ച് പരിശോധന നടത്തും. ചെറിയ ഗിയറിൽ ഇറക്കം ഇറങ്ങിയതാണോ അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നതെന്ന് എൻഫോഴ്‌സ്മെന്റ് ആർടിഒ കെ.കെ രാജീവ്‌ ചൂണ്ടിക്കാട്ടി. ബസിന്റെ ബ്രേക്ക്‌ നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് നേരത്തെ ഡ്രൈവർ പറഞ്ഞിരുന്നു. കൊക്കയിൽ കിടന്നിരുന്ന ബസ് ഇന്നലെ രാത്രിയാണ് ഉയർത്തി പെരുവന്താനം പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്.

 പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് പേരാണ് മരിച്ചത്. തഞ്ചാവൂരിലേക്ക് തീർത്ഥാടന യാത്ര പോയ മാവേലിക്കര സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. മാവേലിക്കര സ്വദേശികളായ രമ മോഹൻ, അരുൺ ഹരി, സംഗീത് എന്നിവർ മുണ്ടക്കയത്തെ ആശുപത്രിയിൽ എത്തും മുമ്പ് മരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ബിന്ദു നാരായണൻ മരിച്ചത്. ബസ്സിൽ ഉണ്ടായിരുന്ന 33 പേർക്ക് പരിക്കേറ്റു. കുട്ടിക്കാലത്തെ വളവ് ഇറങ്ങിയപ്പോൾ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടുവെന്ന് ഡ്രൈവർ രാജീവ് കുമാർ പറഞ്ഞിരുന്നത്. മരിച്ചവരുടെ കുടുംബത്തിന് കെഎസ്ആർടിസി അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. പരിക്കേറ്റവരുടെ ചികിത്സ ചെലവും കെഎസ്ആർടിസി വഹിക്കും.  

പാലക്കാട് നിയന്ത്രണം വിട്ട് കാർ നിർത്തിയിട്ട 2 കാറുകളിലിടിച്ചു, പാഞ്ഞ് കയറിയത് ഗോൾഡ് കവറിംഗ് ഷോപ്പിലേക്ക്

Latest Videos
Follow Us:
Download App:
  • android
  • ios