കെഎസ്ഇബിയില്‍ ശോഭനമായ ഭാവിയെന്ന് കൈനോട്ടക്കാരന്‍; രണ്ടാഴ്ചയ്ക്കുള്ളില്‍ ബി അശോക് തെറിച്ചു.!
ഇന്നേയ്ക്ക് രണ്ടാഴ്ച മുമ്പ് ഒരു ലെറ്റര്‍ ഹെഡുമായി ഒരു കൈനോട്ടക്കാരന്‍ കെഎസ്ഇബിയിലെ ഉദ്യോഗസ്ഥരുടെ മുറികള്‍ കയറിയിറങ്ങിയത്.
തിരുവനന്തപുരം: കെഎസ്ഇബി ചെയര്‍മാന്‍ ബി അശോകിന്‍റെ ഭാവി കൈനോട്ടക്കാരന്‍ രണ്ടാഴ്ച മുമ്പ് പറഞ്ഞു. ശോഭനമായ ഭാവിയെന്ന് അശോക് ലെറ്റര്‍ ഹെഡിലും എഴുതി നല്‍കി. സ്ഥലം മാറ്റുമോ എന്നാണോ കൈനോട്ടക്കാരന്‍റെ പ്രവചനം..? കെഎസ്ഇബി എംഡി സ്ഥാനത്ത് നിന്നും ബി അശോക് ഐഎഎസിനെ സര്‍ക്കാര്‍ മാറ്റിയതിന് പിന്നാലെയാണ് ഈ പ്രവചനം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഇന്നേയ്ക്ക് രണ്ടാഴ്ച മുമ്പ് ഒരു ലെറ്റര്‍ ഹെഡുമായി ഒരു കൈനോട്ടക്കാരന്‍ കെഎസ്ഇബിയിലെ ഉദ്യോഗസ്ഥരുടെ മുറികള്‍ കയറിയിറങ്ങി തുടങ്ങിയത്. എല്ലാവരെയും ഈ ലെറ്റര്‍ ഹെഡ് കാണിക്കുന്നു. കൗതുകം തോന്നിയ ഉദ്യോഗസ്ഥന്‍ ഒരു ഫോട്ടോയും എടുത്തു.
അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു "Shri D Jayasankar Raj astropalmist met me today and made interesting predictions in my/kseb's future.It made interesting listening and gave hope" കെഎസ്ഇബി ചെയര്‍മാന്‍ ബി അശോക് കൈനോക്കിയപ്പോള്‍ ശോഭനമായ ഭാവി നേര്‍ന്നു. കൈനീട്ടക്കാരന് സ്വന്തം കൈപ്പടയില്‍ സ്വന്തം ലെറ്റര്‍ ഹെഡില്‍ ചെയര്‍മാന്‍ ഇങ്ങനെ എഴുതിക്കൊടുക്കണമെങ്കില്‍ പറഞ്ഞതെല്ലാം സന്തോഷമുള്ള കാര്യമായിരിക്കണം. എന്താകും പറഞ്ഞത്.?
ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റും എന്നായിരിക്കുമോ..? അങ്ങനെയാണെങ്കില്‍ ചെയര്‍മാന്‍ ഒരു മാറ്റം ആഗ്രഹിച്ചിരുന്നോ..? അതല്ല യൂണിയനുകളെല്ലാം കിണഞ്ഞ് ശ്രമിച്ചാലും തന്നെ ആര്‍ക്കും മാറ്റാനാകില്ലെന്ന് ആ കൈനീട്ടക്കാരന്‍ പറഞ്ഞുകാണുമോ..? എന്തായാലും ഒരു കാര്യമുറപ്പാണ്, കൈനോട്ടക്കാരന്‍ വന്ന് രണ്ടാഴ്ചക്കകം ചെയര്‍മാന്‍ മാറി.
ബി.അശോകിനെ മാറ്റി, രാജൻ ഖൊബ്രഗഡേ പുതിയ കെഎസ്ഇബി ചെയർമാൻ