കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി വിപുലീകരിക്കുന്നു, എം ലിജുവിനെ ഒഴിവാക്കും
കെപിസിസി ജനറൽ സെക്രട്ടറി പട്ടികയിലേക്ക് പരിഗണിക്കാത്തവരെ രാഷ്ട്രീയ കാര്യ സമിതിയിലേക്ക് പരിഗണിക്കണമെന്ന് നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടിയുടെ രാഷ്ട്രീയ കാര്യ സമിതി മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തി വിപുലീകരിക്കാൻ നീക്കം തുടങ്ങി. സമിതിയിൽ നിന്ന് എം ലിജുവിനെ ഒഴിവാക്കും. ആര്യാടൻ മുഹമ്മദ്, വിഎസ് വിജയരാഘവൻ, പിപി തങ്കച്ചൻ തുടങ്ങിയവരെ ഉൾപ്പെടുത്തി വിപുലീകരിക്കാനാണ് ശ്രമം.
കെപിസിസി മുൻ ജനറൽ സെക്രട്ടറി വിഎ മാധവനെയും രാഷ്ട്രീയ കാര്യ സമിതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമെ യുഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് എംഎം ഹസനെയും പരിഗണിക്കുന്നുണ്ട്.
കെപിസിസി ജനറൽ സെക്രട്ടറി പട്ടികയിലേക്ക് പരിഗണിക്കാത്തവരെ രാഷ്ട്രീയ കാര്യ സമിതിയിലേക്ക് പരിഗണിക്കണമെന്ന് നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു. ഡിസിസി പ്രസിഡന്റായതിനാലാണ് എം ലിജുവിനെ രാഷ്ട്രീയ കാര്യ സമിതിയിൽ നിന്ന് ഒഴിവാക്കിയത്.