കോഴിക്കോട് സ്കൂൾ വാഹനവും സ്വകാര്യബസും കൂട്ടിയിടിച്ച് അപകടം; 6 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
സ്കൂൾ വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെയും വിദ്യാർത്ഥികളെയും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.
കോഴിക്കോട്: കോഴിക്കോട് എടച്ചേരിയിൽ സ്വകാര്യ ബസ് സ്‌കൂൾ വാഹനത്തിലിടിച്ച് 6 വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്കേറ്റു. കാർത്തികപ്പള്ളി എം.എം ഓർഫനേജ് ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. വടകര നിന്ന് നാദാപുരം ഭാഗത്തേക്ക് പോയ സ്വകാര്യ ബസാണ് ഇടിച്ചത്. സ്കൂൾ വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെയും വിദ്യാർത്ഥികളെയും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഇവരെ ജില്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ ഡ്രൈവറുടെ നില ഗുരുതരമാണ്.