കൊച്ചി ഫ്ലാറ്റിലെ കൊലപാതകം : ഒപ്പം താമസിച്ചിരുന്ന കോഴിക്കോട് സ്വദേശിയെ കാണ്മാനില്ല
ഫ്ലാറ്റിലെ ഡക്ടിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സജീവ് കൃഷ്ണയ്ക്ക് ഒപ്പം മറ്റ് മൂന്ന് പേർ കൂടെ ഈ ഫ്ലാറ്റിൽ താമസിച്ചിരുന്നു.
കൊച്ചി : കൊച്ചിയിലെ ഫ്ലാറ്റിൽ നടന്ന കൊലപാതകത്തിൽ ദുരൂഹത നീങ്ങുന്നില്ല. ഇടച്ചിറയിലെ ഓക്സോണിയ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം സ്വദേശി സജീവ് കൃഷ്ണയുടെ കൂടെ താമസിച്ചിരുന്ന കോഴിക്കോട് പയ്യോളി സ്വദേശി അർഷാദിനെ കാണ്മാനില്ല. കൊലപാതകത്തിന് പിന്നാലെയാണ് ഇയാളെ കാണാതായതെന്നാണ് വിവരം. മലപ്പുറം സ്വദേശി സജീവ് കൃഷ്ണയുടെ മൃതദേഹമാണ് ഫ്ലാറ്റിലെ ഡക്ടിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിലാകെ പരിക്കേറ്റതിന്റെ പാടുകളുണ്ട്.
സജീവ് കൃഷ്ണയ്ക്ക് ഒപ്പം മറ്റ് മൂന്ന് പേർ കൂടെ ഈ ഫ്ലാറ്റിൽ താമസിച്ചിരുന്നു. ഈ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് പ്രാഥമികമായി അന്വേഷണം പുരോഗമിക്കുന്നത്. ഞായറാഴ്ച്ച രാത്രി വരെ സജീവ് കൃഷ്ണയെ ഫോണിൽ കിട്ടിയിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ഇന്നലെ രാവിലെ മുതൽ ഫോണിൽ കിട്ടിയില്ല. ഇതേ തുടർന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നുവെന്നാണ് വിവരം. ഇടച്ചിറയിലെ ഓക്സോണിയ എന്ന ഫ്ലാറ്റിന്റെ 16 ആം നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം സ്വദേശി ജിജി ഈപ്പൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഫ്ലാറ്റ്. ഇൻഫോപാർക്കിന് സമീപത്താണ് ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത്. ഇൻഫോപാർക്ക് പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
കൊച്ചിയിൽ വീണ്ടും കൊലപാതകം; ഇൻഫോപാർക്കിനടുത്തെ ഫ്ലാറ്റിൽ യുവാവിന്റെ മൃതദേഹം
ഷാജഹാൻ കൊലക്കേസിലെ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്
പാലക്കാട് സിപിഎം പ്രവർത്തകൻ ഷാജഹാൻ കൊല്ലപ്പെട്ട കേസിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പ്രതികളുടെ സിസിടിവി ദൃശ്യങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചത്. കൊലയ്ക്ക് ശേഷം പ്രതികൾ എത്തിയത് ചന്ദ്ര നഗറിലെ ബാറിലായിരുന്നു. ഇവിടെ നിന്ന് മദ്യപിച്ച ശേഷം ഇറങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. 9:50 നാണ് പ്രതികളിലെ മൂന്ന് പേർ ബാറിൽ എത്തിയത്. 10:20 വരെ ബാറിൽ തുടർന്നു. ബൈക്കിലാണ് പ്രതികളെത്തിയതെന്നും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്...കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക