കോഴിക്കോട് പെട്രോൾ പമ്പിലെ 'സിനിമാ സ്റ്റൈൽ' കവര്‍ച്ച, പ്രതിയെ പൊക്കി പൊലീസ്, മുൻ ജീവനക്കാരൻ  

ഇയാള് നേരത്തെ ഇതേ പമ്പിൽ ജോലി ചെയ്തിരുന്നതായാണ് വിവരം. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ദിവസങ്ങൾക്കുള്ളിൽ പ്രതിയിലേക്കെത്തിയതെന്ന് പൊലീസ് പറഞ്ഞു. 

kottooli kozhikode petrol pump robbery case accused arrested

കോഴിക്കോട്: കോട്ടുളി പെട്രോൾ പമ്പിൽ ജീവനക്കാരനെ ആക്രമിച്ച് ബന്ദിയാക്കിയ ശേഷം കവർച്ച നടത്തിയ കേസിൽ പ്രതി പിടിയിൽ. മലപ്പുറം കാലടി സ്വദേശി സാദിഖാണ് ദിവസങ്ങൾക്കുള്ളിൽ പൊലീസിന്റെ പിടിയിലായത്. ഇയാള് നേരത്തെ ഇതേ പമ്പിൽ ജോലി ചെയ്തിരുന്നതായാണ് വിവരം. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ദിവസങ്ങൾക്കുള്ളിൽ പ്രതിയിലേക്കെത്തിയതെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് ഹോംസ്റ്റേയില് താമസിച്ചാണ് കവർച്ച ആസൂത്രണം ചെയ്തത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ്കവര്‍ച്ച ആസൂത്രണം ചെയ്തത്. ബൈക്ക്, മൊബൈൽ എന്നിവയുടെ ഇഎംഐ അടയ്ക്കാൻ വേണ്ടിയായിരുന്നു മോഷണമെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. 

കഴിഞ്ഞ ഒമ്പതാം തിയ്യതിയാണ് കോഴിക്കോട് കോട്ടൂളിയിൽ പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് ബന്ദിയാക്കി സിനിമാ മോഡൽ കവർച്ച നടന്നത്. ജീവനക്കാരനെ മ‍ര്‍ദ്ദിച്ച് കെട്ടിയിട്ട ശേഷം പമ്പിൽ നിന്നും 50,000 രൂപയുമായി ഇയാൾ കടന്നുകളയുകയായിരുന്നു. പമ്പിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും മര്‍ദ്ദനത്തിന്റെയും കവര്‍ച്ചയുടെയും ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. 

കോഴിക്കോട്ട് പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് സിനിമാ മോഡൽ കവർച്ച, ദൃശ്യം

കറുത്ത വസ്ത്രങ്ങളും കൈയുറയും കറുത്ത മുഖം മൂടിയും ധരിച്ചാണ് ഇയാൾ പെട്രോൾ പമ്പിലെ ഓഫീസിലേക്ക് ഇടിച്ചു കയറിയെത്തിയത്. തുടർന്ന് പെട്രോൾ പമ്പിലെ ജീവനക്കാരനും ഇയാളും തമ്മിൽ മൽപ്പിടുത്തമുണ്ടായി. ജീവനക്കാരനെ ഇയാൾ ക്രൂരമായി മർദ്ദിച്ചു. പരിക്കേറ്റ പെട്രോൾ പമ്പ് ജീവനക്കാരൻ മുഹമ്മദ് റാഫിയെ ആശുപത്രിയിലായിരുന്നു. 

എറണാകുളത്തും പെട്രോൾ പമ്പിൽ വൻ മോഷണം, ഒന്നരലക്ഷവും മൊബൈലും കവർന്നു

ഇൻകം ടാക്സ് ഉദ്യോഗസ്ഥർ ചമഞ്ഞുള്ള കവർച്ച; ഒരാൾ ഗോവയിൽ പിടിയിൽ

കൊച്ചി: ആലുവയിൽ ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് വീട്ടുകാരെ ബന്ദിയാക്കി സ്വർണവും  പണവും തട്ടിയ സംഭവത്തിൽ ഒരാൾ ഗോവയിൽ  പിടിയിൽ. ഗോവ സ്വദേശിയായ റെയിൽവേ ജീവനക്കാരൻ മൗലാലി ഹബീബുൽ  ഷെയ്ഖ് (36) എന്ന ആളാണ് പൊലീസിന്‍റെ പിടിയിലായത്.

പ്രത്യേക അന്വേഷണ സംഘം ഗോവയിലെ വാസ്ക്കോയിൽ നിന്നുമാണ് മൗലാലി ഹബീബുൽ ഷെയ്ക്കിനെ അറസ്റ്റ് ചെയ്തത്. പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി ഗോവയിലാണെന്ന് വ്യക്തമായത്. പിടികൂടുമെന്നായപ്പോൾ ഓടിരക്ഷപെടാൻ ശ്രമിച്ച ഇയാളെ ഉദ്യോഗസ്ഥർ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാള്‍ അടങ്ങുന്ന സംഘം ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് 50 പവനോളം സ്വർണവും  ഒന്നര ലക്ഷം  രൂപയും  കവർന്നത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

ആലുവ ബാങ്ക് കവലയ്ക്ക് സമീപം താമസിക്കുന്ന സ്വർണ പണിക്കാരനായ സഞ്ജയ് എന്നയാളുടെ വീട്ടിൽ കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ് നടന്നത്. എത്തിയ അഞ്ച് പേരിൽ മൂന്ന് പേർ മലയാളികളും രണ്ട് പേർ ഗോവ സ്വദേശികളുമാണ്. എത്തിയ അഞ്ച് പേരിൽ മൂന്ന് പേർ മലയാളികളും രണ്ട് പേർ ഗോവ സ്വദേശികളുമാണ്. ആദായ നികുതി ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തിയെത്തിയ സംഘം വീട്ടിൽ പരിശോധന നടത്തിയാണ് സ്വർണവും പണവും കവര്‍ന്നത്. 37.5 പവൻ സ്വർണവും 1,80,000 രൂപയുമാണ് സംഘം കവര്‍ന്നത്. വീട്ടിലെ സിസിടിവിയുടെ ഹാർഡ് ഡിസ്ക്കും സംഘം കൊണ്ടുപോയി.ഇവർ നൽകിയ മൊബൈൽ നമ്പറിൽ പിന്നീട് വിളിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് സഞ്‍ജയ് തന്നെ അറിഞ്ഞത്.

 

Latest Videos
Follow Us:
Download App:
  • android
  • ios