കൊട്ടാരക്കര ആശുപത്രി അതിക്രമം; പ്രതിഷേധം കടുത്തു, പ്രതി സന്ദീപിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നും മാറ്റി
തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കാണ് മാറ്റിയത്. പ്രതിയെ ആംബുലൻസിലാണ് മാറ്റിയത്. പ്രതിക്കെതിരെ ആശുപത്രിയിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്.
കൊല്ലം: കൊട്ടാരക്കര ആശുപത്രിയിൽ യുവഡോക്ടറെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതിഷേധം കടുത്തതോടെ പ്രതി സന്ദീപിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നും മാറ്റി. തിരുവനന്തപുരം മെഡിക്കൽ കോളേജ് സെല്ലിലേക്കാണ് മാറ്റിയത്. പ്രതിയെ ആംബുലൻസിലാണ് മാറ്റിയത്. പ്രതിക്കെതിരെ ആശുപത്രിയിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. മെഡിക്കൽ വിദ്യാർത്ഥികളടക്കം വലിയ പ്രതിഷേധം ഉയർത്തിയതിനെ തുടർന്നാണ് നടപടി.
പ്രതിയെ ചികിത്സിക്കില്ലെന്ന നിലപാടിലായിരുന്നു ഡോക്ടർമാർ. പിന്നീട് പൊലീസെത്തിയാണ് പ്രതിക്ക് ചികിത്സ നൽകിയത്. പ്രതിയെ ഒരുമണിയോടെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. പ്രതിയെ കൊണ്ടുപോകുന്നതിനിടെ പ്രതിഷേധം ശക്തമായിരുന്നു. മുദ്രാവാക്യം വിളികളോടെ വിദ്യാർത്ഥികളുൾപ്പെടെയുള്ള പ്രതിഷേധക്കാർ ആംബുലൻസും തടഞ്ഞും പ്രതിഷേധിച്ചു.
സന്ദീപിനെ ആശുപത്രിയിലെത്തിച്ചത് പരാതിക്കാരനെന്ന നിലയിൽ; വിലങ്ങില്ലാത്തതിൽ എഡിജിപിയുടെ വിശദീകരണം
വന്ദനയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാവ്യാപകമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കുകയാണ്. അത്യാഹിത വിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.ഐഎംഎയുടെ നേതൃത്വത്തിൽ സർക്കാർ-സ്വകാര്യ ഡോക്ടർമാരും പണിമുടക്ക് പ്രഖ്യാപിച്ചു.നാളെ രാവിലെ 8 മണി വരെയാണ് പണിമുടക്ക്. അത്യാഹിത വിഭാഗത്തിൽ മാത്രം സേവനം ഉണ്ടാകും.ഉച്ചയ്ക്ക് യോഗം ചേർന്ന് തുടർ സമരപരിപാടി നിശ്ചയിക്കും.കൊലപാതകത്തിന് കാരണം പോലീസിന്‍റെ ഉത്തരവാദിത്തം ഇല്ലായ്മയാണെന്ന ആക്ഷേപം ശക്തമാണ്.പോലീസിന്‍റെ സാന്നിധ്യത്തിലാണ് കുത്തേറ്റതെന്നത് അതീവ ഗൗരവതരമാണ്.സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്.