കൊല്ലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; 2 പേർ മരിച്ചു, 3 പേർക്ക് പരിക്ക്

കൊല്ലം ചടയമംഗലത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടു മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. 

kollam accident car carrying Sabarimala pilgrims collided with tourist bus; One died, four seriously injured

കൊല്ലം ചടയമംഗലത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. കൊല്ലം ചടയമംഗലത്ത് ഇന്നലെ രാത്രി 11.30ഓടെയാണ് അപകടമുണ്ടായത്. ചടയമംഗലം നെട്ടേത്തറയിൽ വെച്ച് ടൂറിസ്റ്റ് ബസും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാര്‍ പൂര്‍ണമായും തകര്‍ന്നു.

മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള തമിഴ്നാട് തിരുനെൽവേലി സ്വദേശികളായ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. കാറിലുണ്ടായിരുന്ന തമിഴ്നാട് തിരുനെൽവേലി രാധാപുരം സ്വദേശി ശരവണൻ(30), മാര്‍ത്താണ്ഡം സ്വദേശി ഷണ്മുഖൻ ആചാരി (70) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു മൂന്നു പേരാണ് ഗുരുതര പരിക്കോടെ ചികിത്സയിലുള്ളത്. അപകടം നടന്നയുടനെ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആംബുലന്‍സുകളിലായി പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഒരാള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന നാലുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ ഒരാള്‍ കൂടി മരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ട് കുട്ടികൾ ഉൾപ്പടെ രണ്ടു പേർ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

മാര്‍ത്താണ്ഡം സ്വദേശികളായ വേദീശ്വര്‍ (14), കനീശ്വര്‍ (10), വാഹനത്തിന്‍റെ ഡ്രൈവര്‍ തിരുനെൽവേലി രാധാപുരം സ്വദേശി സ്വാമിനാഥൻ എന്നിവരാണ് ചികിത്സയിലുള്ളത്. ഇതിൽ സ്വാമിനാഥനും വേദീശ്വറും മെഡിക്കൽ കോളേജിലും പത്ത് വയസുള്ള കനീശ്വര്‍ എസ്എടിയിലുമാണ് ചികിത്സയിലുള്ളത്. ഒരു കുടുംബത്തിൽപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടത്. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചുപോകുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണോ എന്ന കാര്യം ഉള്‍പ്പെടെ  പൊലീസ് പരിശോധിക്കുന്നുണ്ട്.

'കലസ്ഥാന'മായി തലസ്ഥാനം! ആദ്യ ദിനം കണ്ണൂരിന് മുൻതൂക്കം, ഹൃദയം കീഴടക്കിയത് നൃത്തയിനങ്ങൾ; ഞായറാഴ്ച ആവേശം കൂടും

 

Latest Videos
Follow Us:
Download App:
  • android
  • ios