രാജ്യത്ത് ഏറ്റവും ചൂട് കേരളത്തിലെ ഈ നഗരത്തില്‍, 35 ഡിഗ്രി സെല്‍ഷ്യസ് 

ഏറ്റവും കുറഞ്ഞ ചൂട് രേഖപ്പെടുത്തിയത് കിഴക്കന്‍ രാജസ്ഥാനിലെ സികറിലാണ്, 2.8 ഡിഗ്രി സെല്‍ഷ്യസ്. 

kochi recorded highest temperature in country on friday joy

തിരുവനന്തപുരം: വെള്ളിയാഴ്ച രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് കൊച്ചിയിലാണെന്ന് കാലാവസ്ഥ നിരീക്ഷകര്‍. 35 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇന്നലെ കൊച്ചിയില്‍ രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ ചൂട് രേഖപ്പെടുത്തിയത് കിഴക്കന്‍ രാജസ്ഥാനിലെ സികറിലാണ്, 2.8 ഡിഗ്രി സെല്‍ഷ്യസ്. 

കഴിഞ്ഞ എട്ടു ദിവസത്തില്‍ അഞ്ച് ദിവസവും രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് കേരളത്തിലാണെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു. നാലു ദിവസമാണ് കണ്ണൂരില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ ചൂട് 16ന്, 36.7 ഡിഗ്രി സെല്‍ഷ്യസ്. 14ന് പുനലൂരില്‍ 35.4 ഡിഗ്രി ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. 

അതേസമയം, തെക്ക് കിഴക്കന്‍ അറബിക്കടലിനും തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഭൂമധ്യ രേഖക്ക് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തിനും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി മറ്റൊരു ചക്രവാതചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മിതമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഇന്ന് കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

'ഗൂഡാലോചന, ഗൂഡാലോചന തന്നെ' മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസില്‍ പൊലീസില്‍ വിശ്വാസക്കുറവില്ലെന്ന് മുഖ്യമന്ത്രി 
 

Latest Videos
Follow Us:
Download App:
  • android
  • ios