കൊച്ചി മെട്രോ സ്റ്റേഷൻ നി‍ർമ്മാണത്തിനിടെ അപകടം: തൊഴിലാളിക്ക് ദാരുണാന്ത്യം; വാഹനങ്ങൾക്ക് ഇടയിൽപെട്ട് മരണം

കൊച്ചി മെട്രോ സ്റ്റേഷൻ നി‍‍‍ർമ്മാണത്തിനിടെ ആലുവ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു

Kochi metro station construction worker killed in accident at Kakkanadu

കൊച്ചി: കൊച്ചി മെട്രോയുടെ ഭാഗമായ സ്റ്റേഷൻ നിർമ്മാണത്തിനിടെ ഉണ്ടായ അപകടത്തിൽ കാക്കനാട് തൊഴിലാളിക്ക് ദാരുണാന്ത്യം. ആലുവ സ്വദേശിയായ അഹമ്മദ് നൂർ എന്ന 28 കാരനാണ് കൊല്ലപ്പെട്ടത്. മണ്ണ് കൊണ്ടുവന്ന ടിപ്പർ ലോറിക്കും മണ്ണുമാന്തി യന്ത്രത്തിനും ഇടയിൽ പെട്ടായിരുന്നു നൂറിന്റെ മരണം. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. മൃതദേഹം പിന്നീട് കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തു.

Latest Videos
Follow Us:
Download App:
  • android
  • ios