നൃത്ത പരിപാടിക്കിടയിലെ അപകടം: ഗിന്നസിനോട് വിവരം തേടി പൊലീസ്, മേയർക്കെതിരെ ദീപ്തി മേരി വർ​ഗീസ്

സംഭവവുമായി ബന്ധപ്പെട്ട് കൊച്ചി കോർപറേഷൻ മേയർ കള്ളം പറയുന്നു എന്ന് കോൺ​ഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്.

kochi dance event police seeks information from guinness deepthi mary varghese reacts

കൊച്ചി: ഉമാ തോമസിന് പരുക്കേറ്റ കൊച്ചിയിലെ പരിപാടിയെപ്പറ്റി ഗിന്നസ് ബുക്ക് അധികൃതരോട് വിവരം തേടാൻ കൊച്ചി സിറ്റി പൊലീസ്. ഗിന്നസുമായി മൃദംഗവിഷൻ ഒപ്പിട്ട കരാർ രേഖകൾ കൈമാറണമെന്നാവശ്യപ്പെട്ട് കത്തയക്കുമെന്നും അറിയിച്ചു. സാമ്പത്തിക ചൂഷണവുമായി ബന്ധപ്പെട്ട കേസിലാണ് തീരുമാനം. അതേ സമയം അപകടത്തിൽപ്പെട്ട ഉമതോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതിയെന്ന് അധികൃതർ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് കൊച്ചി കോർപറേഷൻ മേയർ കള്ളം പറയുന്നു എന്ന് കോൺ​ഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്. ജിസിഡിഎയും കോർപ്പറേഷനും തമ്മിൽ ആശയവിനിമയം ഉണ്ടാകാതിരുന്നതാണ് അപകടത്തിന് കാരണമെന്നും 29 ആം തീയതിയിലെ പരിപാടിക്ക് കോർപ്പറേഷനിൽ അപേക്ഷ നൽകിയത് 28ന് വൈകിട്ടാണെന്നും ദീപ്തി മേരി വർഗീസ് ആരോപിച്ചു. 

സംഘാടകർ അപേക്ഷ നൽകിയത് ഒപ്പുവയ്ക്കാതെയായിരുന്നു. മൂന്നുമണിക്ക് ലഭിച്ച അപേക്ഷയിൽ നാലുമണിക്ക് ഹെൽത്ത് ഇൻസ്പെക്ടർ വന്ന് പരിശോധന നടത്തി. പിപിആർ ലൈസൻസിന് അപേക്ഷിച്ചത് എന്തിനാണെന്ന് സംഘാടകരോട് ചോദിച്ചില്ലെന്നും ലൈസൻസിന് അനുമതി നൽകിയത് അന്വേഷണം നടത്താതെയാണെന്നും അവർ ആരോപിച്ചു. മേയർക്കെതിരെ ഉൾപ്പെടെ സമഗ്രമായ അന്വേഷണം വേണമെന്നും ദീപ്തി മേരി വർഗീസ് ആവശ്യപ്പെട്ടു. 

ആശുപത്രിയിൽ നിന്ന് ആശ്വാസ വാർത്ത, 'സമയമെടുത്താലും സാധാരണ ജീവിതത്തിലേക്ക് ഉമ തോമസ് ആരോഗ്യത്തോടെ മടങ്ങി വരും'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios