ഡോ നജ്മ ചെയ്ത ശരിതെറ്റുകളെക്കുറിച്ച് പറയാനില്ല; പ്രതിപക്ഷം മനപൂർവ്വം ആരോപണം ഉന്നയിക്കുന്നെന്നും ആരോഗ്യമന്ത്രി
പ്രതിപക്ഷം മനപൂർവ്വം ആരോപണങ്ങളുന്നയിക്കുകയാണ്. ആരോഗ്യ പ്രവർത്തകർ നിരാശരായി തന്നെ വിളിച്ച് പറയുന്നു. ഡോ. നജ്മ ചെയ്തതിലെ ശരി തെറ്റുകളെ കുറിച്ച് പറയാൻ താനില്ല.
കാസർകോട്: തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രതിപക്ഷം ആരോഗ്യവകുപ്പിനെതിരെ മനപൂർവ്വം ആരോപണം ഉന്നയിക്കുകയാണെന്ന് മന്ത്രി കെ കെ ശൈലജ. ചെറിയ പ്രശ്നങ്ങളുണ്ടാകുമ്പോൾ പെരുപ്പിച്ച് കാണിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.
ഇന്ത്യയിൽ ഏറ്റവും ഫലപ്രദമായി കൊവിഡിനെ നിയന്ത്രിച്ചത് കേരളമാണ്. മരണ നിരക്ക് കുറക്കാനായതാണ് വലിയ നേട്ടം. പ്രതിപക്ഷം മനപൂർവ്വം ആരോപണങ്ങളുന്നയിക്കുകയാണ്. ആരോഗ്യ പ്രവർത്തകർ നിരാശരായി തന്നെ വിളിച്ച് പറയുന്നു. ഡോ. നജ്മ ചെയ്തതിലെ ശരി തെറ്റുകളെ കുറിച്ച് പറയാൻ താനില്ല. കേരളത്തിന് ആവശ്യമുള്ളത്ര വെൻ്റിലേറ്ററുകളുണ്ട്.
ജീവനക്കാരുടെ കുറവാണ് കാസർകോട് ആരോഗ്യമേഖലയിലെ ബുദ്ധിമുട്ട്. ടാറ്റ ആശുപത്രി പ്രവർത്തിക്കാൻ വേണ്ടത്ര ആരോഗ്യ പ്രവർത്തകരെ കിട്ടുന്നില്ല എന്നതാണ് പ്രതിസന്ധി. ആശുപത്രി 2 ആഴ്ചക്കകം പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.