വന്ദേഭാരതിനും കിട്ടി റെഡ് സിഗ്നൽ, ഒരു മണിക്കൂറിലധികം പിടിച്ചിട്ടത് ഇരിങ്ങാലക്കുടയിൽ, കാരണം?
വന്ദേ ഭാരത് എക്‌സപ്രസിന് പുറമേ കന്യാകുമാരി - ബംഗ്‌ളൂരു ഐലൻഡ് എക്‌സ്പ്രസ്, തിരുവനന്തപുരം - ചെന്നൈ സൂപ്പര്‍ഫാസ്റ്റ് മെയില്‍ , തിരുവനന്തപുരം നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് , എന്നീ ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്
തൃശൂർ: കേരളത്തിലെ അതിവേഗ ട്രെയിനായ വന്ദേഭാരതിനും ട്രാക്കിൽ അനങ്ങാതെ മണിക്കൂറിലധികം കിടക്കേണ്ടിവന്നു. തിരുവനന്തപുരത്തു നിന്ന് കാസർകോടേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസ് ഒരു മണിക്കൂറിലേറെയാണ് പിടിച്ചിട്ടത്. ഇരിങ്ങാലക്കുടയിലാണ് വന്ദേ ഭാരത് എക്സ്പ്രസ് ഒരു മണിക്കൂറിലധികം പിടിച്ചിട്ടത്. പുതുക്കാട് സ്റ്റേഷനിലെ ട്രാക്ക് മാറുന്ന സിഗ്നൽ പോയിന്റ് തകരാറിലായതിനെ തുടർന്നാണ് വന്ദേ ഭാരതിനടക്കം ട്രാക്കിൽ ഒരു മണിക്കൂറിലധികം കിടക്കേണ്ടിവന്നു.
വന്ദേ ഭാരത് മാത്രമല്ല നിരവധി ട്രെയിനുകളാണ് പുതുക്കാട് സ്റ്റേഷനിലെ ട്രാക്ക് മാറുന്ന സിഗ്നൽ പോയിന്റ് തകരാറിലായതിനെ തുടർന്ന് വഴിയിൽ കിടക്കേണ്ടിവന്നത്. തൃശൂർ സിഗ്നലിലെ എഞ്ചിനിയറിങ് വിഭാഗങ്ങൾ എത്തി പ്രശ്നം പരിഹരിച്ച ശേഷമാണ് വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകൾ കടന്നുപോയത്. പുതുക്കാടിനു സമീപമുണ്ടായ സിഗ്നല്‍ തകരാറിനെ തുടർന്ന് എറണാകുളം തൃശൂര്‍ റൂട്ടില്‍ മൊത്തം ട്രെയിന്‍ ഗതാഗതം ഒരു മണിക്കൂറിലെറെ സമയം തടസ്സപ്പെട്ടു.
വന്ദേ ഭാരത് എക്‌സപ്രസിന് പുറമേ കന്യാകുമാരി - ബംഗ്‌ളൂരു ഐലൻഡ് എക്‌സ്പ്രസ്, തിരുവനന്തപുരം - ചെന്നൈ സൂപ്പര്‍ഫാസ്റ്റ് മെയില്‍ , തിരുവനന്തപുരം നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് , എന്നീ ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ വന്ദേ ഭാരത് എസ്ക്പ്രസുമായി ബന്ധപ്പെട്ട് പുറത്തുവന്ന മറ്റൊരു വാർത്ത കേരളത്തിലേക്ക് വീണ്ടും വന്ദേ ഭാരത് ട്രെയിൻ എത്തിയേക്കും എന്നതാണ്. ദീപാവലിയോട് അനുബന്ധിച്ചാണ് കേരളത്തിലേക്ക് പ്രത്യേക വന്ദേ ഭാരത് ട്രെയിനെത്തുകയെന്നാണ് വിവരം. കര്‍ണാടകത്തെയും തമിഴ്നാടിനെയും ബന്ധിപ്പിച്ചായിരിക്കും പുതിയ വന്ദേ ഭാരത് സര്‍വീസ് നടത്തുക എന്നും വിവരമുണ്ട്. ചെന്നൈ - ബെംഗളൂരു - എറണാകുളം റൂട്ടിലാകും ഈ അതിവേഗ ട്രെയിൻ ഓടുക. ദീപാവലി തിരക്ക് പരിഗണിച്ചാണ് തീരുമാനം. വ്യാഴാഴ്ചയ്ക്കും തിങ്കളാഴ്ചയ്ക്കും ഇടയിലാകും സര്‍വീസെന്നും സൂചനയുണ്ട്. ദക്ഷിണ റെയിൽവേയുടെ കൈവശമുള്ള സ്പെയര്‍ റാക്കുകൾ ഉപയോഗിച്ച് വന്ദേ ഭാരത് ചെന്നൈ - ബെംഗളൂരു - എറണാകുളം റൂട്ടിൽ ഇറക്കാനാണ് നിർദ്ദേശമുള്ളതെന്നാണ് വിവരം.
കേരളത്തിലേക്ക് വീണ്ടും വന്ദേഭാരത്: ദീപാവലി സമ്മാനം; ചെന്നൈ-ബെംഗളൂരു-എറണാകുളം റൂട്ടിൽ ഓടും