സഞ്ചാരികൾക്കായി ടൂറിസം വകുപ്പിന്റെ ‘ശ്രീനാരായണഗുരു മൈക്രോസൈറ്റ്’ വികസിപ്പിക്കും ; മന്ത്രി പിഎ മുഹമ്മദ് റിയാസ്

ഗുരുവിനെ കുറിച്ച് അറിയാനും ഗുരുവിന്റെ നവോത്ഥാനപ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയാനും കഴിയുന്ന ഒന്നായി ശ്രീനാരായണ ഗുരു മൈക്രോസൈറ്റിനെ  വികസിപ്പിക്കും. ശിവഗിരി മഠത്തെ കുറിച്ചും  തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഈ സൈറ്റില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

kerala tourism department to start Sree narayana guru Microsite for travellers says Minister PA Muhammad Riyas

തിരുവനന്തപുരം:  ലോകത്തെവിടെ നിന്നും കേരളത്തിലെത്തുന്ന സഞ്ചാരികൾക്ക് ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ പകര്‍ന്നു നല്‍കാൻ മൈക്രോസൈറ്റ് രൂപീകരിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങള്‍ ഉള്ളടക്കം ചെയ്ത വിവിധ ഭാഷകളില്‍ ഉള്ള മൈക്രോസൈറ്റ് ആണ് ടൂറിസം വകുപ്പ് സജ്ജമാക്കുകയെന്നും അദ്ദേഹം പറഞ്ഞു. ശിവഗിരി തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥി - യുവജന സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം. 

ഗുരുവിനെ കുറിച്ച് അറിയാനും ഗുരുവിന്റെ നവോത്ഥാനപ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയാനും കഴിയുന്ന ഒന്നായി ശ്രീനാരായണ ഗുരു മൈക്രോസൈറ്റിനെ  വികസിപ്പിക്കും. ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങള്‍ , ആശ്രമങ്ങള്‍ തുടങ്ങിയവയെ കുറിച്ച് എല്ലാം ഇതിലൂടെ ലോകത്തിന് കൂടുതല്‍ മനസിലാക്കാനാകും. ശിവഗിരി മഠത്തെ കുറിച്ചും  തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഈ സൈറ്റില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ഗുരു എന്തിനെതിരെയാണോ പോരാടിയത് , അത് ഇപ്പോഴും സമൂഹത്തില്‍ തുടരണം എന്ന് ആഗ്രഹിക്കുന്നവര്‍ ഗുരുവിനെ തെറ്റായി വ്യാഖ്യാനിക്കുവാന്‍ ശ്രമിക്കുന്ന കാലം ആണ് ഇതെന്നും മന്ത്രി പ്രസം​ഗത്തിൽ പറഞ്ഞു. 

'സനാതന ധർമത്തെ ഉടച്ചുവാർത്തയാളാണ് ​ഗുരു, മനുഷ്യന്റെ ജാതി മനുഷ്യത്വമെന്നതാണ് ​ഗുരുവിന്റെ സന്ദേശം': മുഖ്യമന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios