സ്പീക്കർ തെരഞ്ഞെടുപ്പ് 25-ന്, ആദ്യ മന്ത്രിസഭാ യോഗം പ്രോടെം സ്പീക്കറെ നിശ്ചയിക്കും
സ്പീക്കർ സ്ഥാനാർത്ഥിയായി എം ബി രാജേഷിനെ പാർട്ടി തെരഞ്ഞെടുത്തിട്ടുണ്ട്. എന്നാൽ ഇന്ന് ചേരുന്ന ആദ്യമന്ത്രിസഭാ യോഗത്തിൽ പ്രോടെം സ്പീക്കറാരാണെന്ന് തീരുമാനമുണ്ടാകും.
തിരുവനന്തപുരം: 15-ാമത് കേരള നിയമസഭയുടെ സ്പീക്കർ തെരഞ്ഞെടുപ്പ് മെയ് 25-ന് നടക്കും. സ്പീക്കർ സ്ഥാനാർത്ഥിയായി എം ബി രാജേഷിനെ എൽഡിഎഫ് നേരത്തേ തന്നെ തെരഞ്ഞെടുത്തിട്ടുണ്ട്. സ്പീക്കർ തെരഞ്ഞെടുപ്പ് നടത്തി ഔദ്യോഗികമായി പ്രഖ്യാപനം വരുന്നത് വരെ സഭാ നടപടികൾ നിയന്ത്രിക്കാൻ പ്രോടെം സ്പീക്കറെ (താൽക്കാലിക സ്പീക്കറെ) ഇന്ന് വൈകിട്ട് ചേരുന്ന മന്ത്രിസഭായോഗം തെരഞ്ഞെടുക്കും. പ്രോടെം സ്പീക്കറുടെ നേതൃത്വത്തിലാകും എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക.
Read more at: ബൽറാമിനെ തോൽപിച്ച പോരാട്ട വീര്യം; രണ്ടാം പിണറായി സർക്കാരിൽ സഭാനാഥനാകാന്‍ എം ബി രാജേഷ്