ജാഗ്രത, കടലാക്രമണത്തിൽ പുതിയ അറിയിപ്പ്, കേരളത്തിലെ 'കള്ളക്കടല്‍' പ്രതിഭാസം തുടരും; നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരത്ത് തീരപ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണമേർപ്പെടുത്തിയതായി കളക്ടർ അറിയിച്ചു

kerala sea attack will continue april 1 live updates Kerala coast on high alert

തിരുവനന്തപുരം: കേരളത്തിലെ കടലാക്രമണത്തിന് കാരണമായ 'കള്ളക്കടല്‍' പ്രതിഭാസം തുടരുമെന്നും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ പുതിയ അറിയിപ്പ്. അടുത്ത രണ്ടു ദിവസം കൂടി 'കള്ളക്കടല്‍' പ്രതിഭാസം തുടരുമെന്നും കടലാക്രമണ സാധ്യതയുള്ളതിനാൽ തീര പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. ഇതിന്‍റെ ഭാഗമായി നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കടക്കം നിയന്ത്രണമേർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. തിരുവനന്തപുരത്ത് തീരപ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണമേർപ്പെടുത്തിയതായി കളക്ടർ അറിയിച്ചു.

കൊടുംചൂടും വേനൽമഴയും! കേരളത്തിൽ 12 ജില്ലക്കാർ ഏപ്രിൽ 4 വരെ ശ്രദ്ധിക്കുക, ചൂടിനൊപ്പം അസ്വസ്ഥതയുള്ള കാലാവസ്ഥയും

അതിനിടെ ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശവും പുതുക്കിയിട്ടുണ്ട്. ഇന്ന് മാത്രമല്ല നാളെയും ഉയർന്ന തിരമാലകൾക്കു സാധ്യതയുണ്ടെന്നാണ് വ്യക്തമാകുന്നത്. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും മുന്നറിയിപ്പ് തുടരും.

പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും നാളെ (01-04-2024) രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 
 
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios