ചരിത്ര നേട്ടം സ്വന്തമാക്കാനുള്ള കേരളത്തിന്‍റെ മുന്നേറ്റം; ജിഎഫ്സി അർഹത പട്ടികയിൽ ഇടം നേടി മുഴുവൻ നഗരങ്ങളും

മാലിന്യ സംസ്കരണ പ്രവർത്തനത്തിന്റെ മികവിന്റെ അടിസ്ഥാനത്തിലാണ് നഗരസഭകൾക്ക് റാങ്ക് നല്കുന്ന

Kerala progress to acquire historical achievement Entire cities have made it to the GFC merit list

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി എല്ലാ നഗരങ്ങൾക്കും ഗാർബേജ് ഫ്രീ സിറ്റി സ്റ്റാർ റേറ്റിംഗ് (ജിഎഫ്സി) സർട്ടിഫിക്കേഷന് അപേക്ഷിക്കുന്നതിനുള്ള അർഹതാ പട്ടികയിലിടം നേടിക്കൊണ്ട് സ്വച്ഛ് സർവ്വേക്ഷൻ സർവ്വേയിൽ പങ്കെടുക്കാനൊരുങ്ങി കേരളം. കേന്ദ്ര പാർപ്പിട നഗരകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ ശുചിത്വ സർവേകളിലൊന്നാണ് സ്വച്ഛ് സർവ്വേക്ഷൻ. 

മാലിന്യ സംസ്കരണ പ്രവർത്തനത്തിന്റെ മികവിന്റെ അടിസ്ഥാനത്തിലാണ് നഗരസഭകൾക്ക് റാങ്ക് നല്കുന്നത്. ഖരമാലിന്യ സംസ്കരണത്തിനുള്ള 7 മാനദണ്ഡങ്ങളിൽ നിശ്ചിത ശതമാനം മാർക്ക് നേടുന്ന നഗരങ്ങൾക്ക് മാത്രമാണ് ജിഎഫ് സിയുടെ അർഹതാ പട്ടികയിൽ ഇടം നേടാൻ സാധിക്കുന്നത്. ഓരോ വിഭാഗത്തിലും കരസ്ഥമാക്കുന്ന മാർക്കുകളുടെ അടിസ്ഥാനത്തിൽ 1, 3, 5, 7 സ്റ്റാർ റേറ്റിംങ്ങുകളാണ് നൽകുന്നത്. 

സ്വച്ഛ് സർവേക്ഷനിൽ മുൻപും സംസ്ഥാനം പങ്കെടുത്തിരുന്നെങ്കിലും, ഇതാദ്യമായാണ് സർവ്വേക്ഷനിലെ ഘടകമായ ഗാർബേജ് ഫ്രീ സിറ്റീസ് സ്റ്റാർ റേറ്റിംഗ് സർട്ടിഫിക്കേഷന് അപേക്ഷിക്കുന്നതിന്, മുഴുവൻ നഗരസഭകളും അർഹത നേടുന്നത്. കൽപ്പറ്റ മുനിസിപ്പാലിറ്റി, തൃശൂർ കോർപ്പറേഷൻ എന്നിവ 5 സ്റ്റാർ റേറ്റിംഗിനും, കോതമംഗലം മുനിസിപ്പാലിറ്റി  1 സ്റ്റാർ റേറ്റിംഗിനും, ബാക്കി 91 മുനിസിപ്പാലിറ്റികൾ ത്രീ സ്റ്റാർ റേറ്റിംഗിനുമാണ് ഇത്തവണ അപേക്ഷിച്ചിരിക്കുന്നത്. കന്റോൻമെന്റുകളെ മന്ത്രാലയം നഗരസഭയായി കണക്കാന്നുതിനാൽ കണ്ണൂർ കന്റോൻമെന്റുൾപ്പെടെ കേരളത്തിൽ 94 നഗരസഭകളാണ് സ്വച്ഛ് സർവ്വേക്ഷനിൽ മത്സരിക്കുന്നത്. 

ജിഎഫ്സിക്ക് പുറമെ ശുചിത്വ നിലവാരം ഉയർത്തുന്നതിനു സ്വച്ഛ് സർട്ടിഫിക്കേഷനുകളും നേടേണ്ടതായിട്ടുണ്ട്. 2016 ൽ കേരളം സമ്പൂർണ്ണ വെളിയിട വിസർജ്ജന വിമുക്ത പദവി നേടിയിരുന്നു. ശുചിത്വ നിലവാരം ഉയർത്തുന്നതിന് സ്വച്ഛ് ഭാരത് മിഷൻ, ODF+, ODF++, Water+ തുടങ്ങിയ സർട്ടിഫിക്കേഷൻ പദവികൾ നിശ്ചയിച്ചിട്ടുണ്ട്. പൊതു ഇടങ്ങളിൽ വൃത്തിയുള്ളതും, മതിയായ എണ്ണം പബ്ലിക് / കമ്മ്യൂണിറ്റി ടോയ്ലറ്റ് സൗകര്യവും ഉണ്ടെങ്കിൽ ആ നഗരത്തിനു ODF+ സർട്ടിഫിക്കേഷനും, ദ്രവമാലിന്യ സംസ്കരണ പ്ലാന്റുകളായ STP / FSTP എന്നിവ പ്രവർത്തനക്ഷമമാണെങ്കിൽ ODF++ സർട്ടിഫിക്കേഷനും, മലിനജല സംസ്കരണത്തിന് ശേഷം സംസ്കരിച്ച ജലത്തിന്റെ 20 ശതമാനം എങ്കിലും പുനഃരുപയോഗിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിൽ Water+ സർട്ടിഫിക്കേഷനും ലഭിക്കും. 2023 വരെയുള്ള കണക്കുകൾ പ്രകാരം കൽപ്പറ്റയ്ക്ക് മാത്രമാണ്  ഉയർന്ന സർട്ടിഫിക്കേഷനായ ODF++ ലഭിച്ചത്. ഇത്തവണ Water+ നാണ് കൽപ്പറ്റ അപേക്ഷിച്ചിരിക്കുന്നത്, ഒപ്പം തിരുവനന്തപുരം കോർപ്പറേഷനും. 12 നഗരസഭകൾ ODF++ നായും, 80 നഗരസഭകൾ ODF+ നുമാണ് അപേക്ഷിച്ചിരിക്കുന്നത്. എല്ലാ സർട്ടിഫിക്കേഷനും ഒരു വർഷമാണ് കാലാവധി.

സേവന തല മികവ് (5,705 മാർക്ക്), സർട്ടിഫിക്കേഷൻ (2,500 മാർക്ക് ), പൊതുജന അഭിപ്രായം (1,295 മാർക്ക്) എന്നിങ്ങനെ ആകെ 9,500 മാർക്കിനാണ് സ്വച്ഛ് സർവേക്ഷൻ സർവ്വേ നടത്തുന്നത്. ഇതിൽ സർട്ടിഫിക്കേഷനിൽ ഉൾപ്പെടുന്നവയാണ് ജി.എഫ്.സി-യും,  സ്വച്ഛ് സർട്ടിഫിക്കേഷനും.  ജിഎഫ്സി സ്റ്റാർ റേറ്റിംഗിന് 1375 മാർക്കും ഒ.ഡി.എഫ് സർട്ടിഫിക്കേഷനുകൾക്ക് 1125 മാർക്കുമാണ് നിശ്ചയിച്ചിരിക്കുന്നത്. 

സർവേയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി 2023ൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ എല്ലാ നഗരസഭകളിലും വൈ പി (യങ്‌  പ്രൊഫഷണൽസ്) മാരെ നിയമിക്കുകയും, പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ നോഡൽ ഓഫീസർമാരെ നിയമിക്കുകയും ചെയ്തിരുന്നു. കൂടാതെ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ നഗരസഭാ ജീവനക്കാർക്കായി സ്വച്ഛ് സർവേക്ഷൻ 2024 ടൂൽ കിറ്റിന്റെ മലയാളം പരിഭാഷ നടത്തി ഒരു കൈപുസ്തകം പ്രസിദ്ധീകരിക്കുകയും, കിലയുടെയും, ASCI യുടെയും നേതൃത്വത്തിൽ പ്രത്യേക പരിശീലനങ്ങളും, കേന്ദ്ര സംഘത്തിന്റെ ഫീൽഡ് മൂല്യനിർണയത്തിനായി ആവശ്യമായ സാമ്പിൾ ഡോക്യുമെന്റ് ടെംപ്ലേറ്റുകൾ വികസിപ്പിച്ചുനൽകുകയും ചെയ്തിരുന്നു.

2024 സർവ്വേക്ഷന് മികവ് പുലർത്താനായി സംസ്ഥാന ശുചിത്വ മിഷന്റെ നേതൃത്വത്തിൽ യഥാർത്ഥ സർവ്വേയ്ക്ക് സമാനമായി എല്ലാ നഗരസഭകളിലും, സ്വച്ഛ് സർവ്വേക്ഷൻ പ്രീ അസ്സസ്സമെന്റ് നടത്തുകയുണ്ടായി. പരിശോധനയിൽ കണ്ടെത്തിയ പോരായ്മകൾ പരിഹരിച്ചുവരികയാണ് നഗരസഭകൾ ഇപ്പോൾ. പരിശോധന വേളയിലുള്ള ജനപിൻതുണ സർവ്വേക്ഷനിൽ വലിയൊരു ഘടകമാണ്. മികച്ച മുന്നേറ്റം നടത്തുന്നതിന് പ്രവർത്തിച്ച എല്ലാ നഗരസഭകളെയും, ഇതിന് നേതൃത്വം നൽകിയ ശുചിത്വ മിഷനെയും ശുചിത്വമിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ യു വി ജോസിനെയും തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നേതൃത്വത്തിൽ പുരോഗമിക്കുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിലൂടെ മാലിന്യസംസ്കരണ രംഗത്ത് കേരളം കൈവരിച്ചു കൊണ്ടിരിക്കുന്ന നേട്ടങ്ങളെ  ദേശീയ തലത്തിൽ ഉയർത്തിക്കാട്ടാൻ  കൂടി ഇത്തരം അവസരങ്ങൾക്ക് സാധിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

40 വയസില്‍ താഴെയാണോ, ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ ചെയ്യേണ്ടത് ഇത്ര മാത്രം

വിദേശ യാത്രയ്ക്ക് പോകും മുമ്പ് ഇക്കാര്യം മറക്കല്ലേ; ഒരുപാട് കാര്യങ്ങൾക്ക് സഹായമാകും, ഓര്‍മ്മിപ്പിച്ച് നോർക്ക

2003ൽ 'പണി' തുടങ്ങി, കാക്കി ഉടുപ്പിട്ട് എത്തുന്ന 'കീരി'; മിക്ക ഓപ്പറേഷനുകൾക്കും ഒരേ പാറ്റേൺ, മോഷ്ടാവ് പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios