'ചെലോല്‍ത് ചെലപ്ല് ശരിയാകും, ചെലോല്‍ത് ചെലപ്ല് ശരിയാവൂല...'; ഇരുചക്രവാഹനമോടിക്കുന്നവർക്ക് എംവിഡി മുന്നറിയിപ്പ്
സുരക്ഷിതമായ ഒരു സന്തുലനം നിലനിര്‍ത്താന്‍, വാഹനത്തിന്റെ വേഗത ഒരു നിശ്ചിത പരിധിക്കുള്ളില്‍ നിയന്ത്രിച്ചു കൊണ്ടേയിരിക്കുകയും വേണമെന്ന് എംവിഡി.
തിരുവനന്തപുരം: അമിത വേഗതയില്‍ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍വാഹന വകുപ്പ്. ഇരുചക്രവാഹനത്തെ ബാലന്‍സ് ചെയ്യിക്കുന്നത് പൂര്‍ണ്ണമായും അതിലെ യാത്രക്കാരുടെ ശാരീരികപ്രയത്നവും മാനസികസ്ഥിരതയും മാത്രമാണ്. ആ സന്തുലിതാവസ്ഥയില്‍ എത്തിച്ചേരുന്നത് തന്നെ വാഹനത്തെ മുന്നോട്ട് പ്രത്യേക വേഗതയില്‍ ചലിപ്പിക്കുമ്പോള്‍ മാത്രവുമാണ്. സുരക്ഷിതമായ ഒരു സന്തുലനം നിലനിര്‍ത്താന്‍, വാഹനത്തിന്റെ വേഗത ഒരു നിശ്ചിത പരിധിക്കുള്ളില്‍ നിയന്ത്രിച്ചു കൊണ്ടേയിരിക്കുകയും വേണമെന്ന് എംവിഡി അറിയിച്ചു.
എംവിഡി കുറിപ്പ്: *ഇരുമെയ്യാണെങ്കിലും....3.O* . ഒരു സുരക്ഷിതമായ സന്തുലിതാവസ്ഥയില്‍ അഥവാ ബാലന്‍സില്‍ ഒരു വാഹനത്തെ താങ്ങിനിര്‍ത്താന്‍ ചുരുങ്ങിയത് മൂന്ന് ചക്രങ്ങളെങ്കിലും അനിവാര്യമാണ്. ഇതരവാഹനങ്ങളില്‍ നിന്നും ഇരുചക്ര വാഹനത്തെ കൂടുതല്‍ അപകടകരമാക്കുന്ന ഏറ്റവും പ്രധാന ഘടകവും മറ്റു വാഹനങ്ങളെപ്പോലെ 'ജന്മനാല്‍' സന്തുലിതാവസ്ഥയിലല്ല എന്നതു തന്നെയാണ്.... ഇരുചക്രവാഹനങ്ങള്‍ക്ക് ഏതവസ്ഥയിലും ഒരു 'കൈത്താങ്ങ്' - a wheel or a Stand or a human effort or something else - ഒഴിവാക്കാനാവാത്ത ഒന്നാണ് എന്നത് അമിതാവേശത്താലോ ആശങ്കയാലോ നാമെല്ലാവരും, വിശിഷ്യാ നമ്മുടെ യുവത്വം ഓര്‍മ്മിക്കുന്നതേയില്ല.
പ്രയാണവേളയില്‍ ഒരു ഇരുചക്രവാഹനത്തെ ബാലന്‍സ് ചെയ്യിക്കുന്നത് പൂര്‍ണ്ണമായും അതിലെ യാത്രക്കാരുടെ ശാരീരികപ്രയത്നവും മാനസികസ്ഥിരതയും മാത്രമാണ്. ആ സന്തുലിതാവസ്ഥയില്‍ എത്തിച്ചേരുന്നത് തന്നെ വാഹനത്തെ മുന്നോട്ട് പ്രത്യേക വേഗതയില്‍ ചലിപ്പിക്കുമ്പോള്‍ മാത്രവുമാണ്. സുരക്ഷിതമായ ഒരു സന്തുലനം നിലനിര്‍ത്താന്‍, വാഹനത്തിന്റെ വേഗത ഒരു നിശ്ചിത പരിധിക്കുള്ളില്‍ നിയന്ത്രിച്ചു കൊണ്ടേയിരിക്കുകയും വേണം.
വിഖ്യാതമായ ന്യൂട്ടന്റെ മൂന്നാം ചലനനിയമപ്രകാരം, ഭൂഗുരുത്വബലത്തെ, ഒരു വസ്തുവിന്റെ സ്വയംഭ്രമണത്താല്‍ ഉളവാകുന്ന തുല്യമായ ആന്തരികപ്രതിബലം കൊണ്ടുളവാകുന്ന ഒരു നൈമിഷികസ്ഥിരതയാണ് സന്തുലനം അഥവാ ബാലന്‍സിംഗ് എന്നത്. ഉരുണ്ടു പോകുന്ന ഒരു നാണയം വീഴാതെ നീങ്ങുന്നത് പോലുള്ള 'ലളിതമായ' ഒരു പ്രതിഭാസം....
മേല്‍വിവരിച്ച ബാലന്‍സിംഗ് സാങ്കേതികത വികസിപ്പിക്കുക ശാസ്ത്രലോകത്തിന് അത്യന്തം ദുഷ്‌കരവും സങ്കീര്‍ണ്ണവും ചെലവേറിയതുമായ ഒരു പ്രക്രിയയാണ്. അതേസമയം മനുഷ്യനുള്‍പ്പെടുന്ന ജീവലോകത്തിന് സ്വശരീരം സന്തുലിതാവസ്ഥയില്‍ നിര്‍ത്തുക എന്നത് ഒരു നിസ്സാരജീവിതവൃത്തിയുമാണ്.
സ്വശരീരത്തിന്റെ സന്തുലിതാവസ്ഥയ്‌ക്കൊപ്പം വാഹനത്തിന്റെ സന്തുലിതാവസ്ഥയും ഒരുപോലെ നിലനിര്‍ത്താന്‍ മനുഷ്യശരീരവും യന്ത്രശരീരവും ഒന്നായി നീങ്ങേണ്ടതുണ്ട് എന്ന 'അദ്വൈതസിദ്ധാന്തം' മനസ്സിലാക്കുക. ഈ ശകടയാത്ര ഒരു വികടമാകാതിരിക്കാന്‍ *''ഇരുമെയ്യാണെങ്കിലും മനമൊന്നായ്..''* ചലിച്ചാലെ സാദ്ധ്യമുള്ളൂ എന്ന ബോധ്യം എന്നുമെന്നും എപ്പോഴും എപ്പോഴും നമുക്കുണ്ടായിരിക്കുകയും വേണം. ഇരുചക്രവാഹന യാത്രക്കാര്‍ക്ക് മാത്രമായുള്ള പ്രാഥമികവും പരമപ്രധാനവുമായ വെല്ലുവിളി ഈ ബാലന്‍സിംഗ് തന്നെയാണ്.
*No balance......... No more balance*
ഈ സിങ്ക്രണൈസേഷന്‍ അഥവാ സമന്വയനപ്രവൃത്തി ഓരോ വ്യക്തിയിലും അവരുടെ സ്വഭാവരീതികള്‍ക്കനുസൃതമായി വ്യത്യസ്തവുമായിരിക്കും എന്ന യാഥാര്‍ത്ഥ്യം, ഒരു റോഡ് ഗതാഗത സംവിധാനത്തില്‍ സുരക്ഷിതയാത്രയ്ക്ക് നിസ്സാരമായി കാണേണ്ട ഒരു സംഗതിയല്ല...! ഒരു ഡ്രൈവിംഗ് ടെസ്റ്റിന്റെ ഒന്നാംഘട്ടമായ 8 ട്രാക്കില്‍ പരീക്ഷിക്കപ്പെടുന്നതും, തുടര്‍ന്നുള്ള ദൈനംദിന യാത്രകളില്‍ അനുസ്യൂതം പരീക്ഷിക്കപ്പെടുന്നതും ഈ അടിസ്ഥാന ഡ്രൈവിംഗ് നൈപുണ്യമല്ലാതെ മറ്റൊന്നല്ല.
ഇന്നത്തെ ചിന്താവിഷയം ഇതാകട്ടെ, *ചെലോല്‍ത് ചെലപ്ല് ശരിയാകും..* *ചെലോല്‍ത് ചെലപ്ല് ശരിയാവൂല*
ഒന്ന് രണ്ട് ഭാഗങ്ങളില്‍ പ്രകടിപ്പിച്ച പ്രയോജകമായ അഭിപ്രായങ്ങള്‍ക്കും പ്രചോദകമായ അഭിനന്ദനങ്ങള്‍ക്കും വളരെ വളരെ നന്ദി..''റോട്ടിന്‍പുറം അനുഭവങ്ങളാല്‍ സമൃദ്ധം....'' തുടര്‍ന്നും നിരീക്ഷണാനുഭവങ്ങള്‍ മടിക്കാതെ പങ്കുവയ്ക്കുക..
ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊലക്കേസ്; ഒളിവിലായിരുന്ന പ്രതി പിടിയിൽ