തിങ്കൾ രാവിലെ 8 മുതൽ എഐ പിഴ, കുട്ടികൾ മൂന്നാം യാത്രക്കാരാകാം, ഹെൽമറ്റോ? 6 പിഴ വരും വഴിയെങ്കിലും അറിയണം
നാല് വയസുകഴിഞ്ഞ കുട്ടികൾക്കെല്ലാം ഹെൽമറ്റ് നിർബന്ധമായിരിക്കും
തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള എ ഐ ക്യാമറയിൽ അധിഷ്ഠിതമായ 'സേഫ് കേരള പദ്ധതിക്ക് തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് തുടക്കമാകും. എ ഐ ക്യാമറ പ്രവർത്തനം തുടങ്ങുമ്പോൾ അറിയേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങൾ എന്തൊക്കെയാണ്. ഇക്കാര്യങ്ങൾ വിവരിച്ചാണ് ഇന്ന് ഗതാഗത മന്ത്രി രംഗത്തെത്തിയത്. ഇരുചക്രവാഹന യാത്രക്കാരായ സാധാരണക്കാര്‍ക്ക് താത്കാലിക ആശ്വാസമേകുന്ന തീരുമാനവുമായാണ് മന്ത്രി വാർത്താ സമ്മേളനം നടത്തിയത്. കേന്ദ്ര തീരുമാനം വരും വരെ ഇരുചക്ര വാഹനങ്ങളിൽ മൂന്നാം യാത്രക്കാരായി 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ കണക്കാക്കുമെന്നും പിഴ ഈടാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ കേന്ദ്രനിയമത്തില്‍ ഭേദഗതി വേണമമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. അന്തിമ തീരുമാനം വരും വരെ കേരളത്തിൽ ഇരുചക്ര വാഹനങ്ങളിലെ മൂന്നാം യാത്രക്കാരായ 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് പിഴ ഈടാക്കില്ലെന്നും മന്ത്രി വിവരിച്ചു. എന്നാൽ നാല് വയസുകഴിഞ്ഞ കുട്ടികൾക്കെല്ലാം ഹെൽമറ്റ് നിർബന്ധമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടിയെ ഉപദ്രവിച്ചതറിഞ്ഞ് അമ്മ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെത്തി; മദ്രസ അധ്യാപകനെതിരെ കേസ്
തിങ്കളാഴ്ച രാവിലെ എട്ട് മണി മുതലാണ് എ ഐ ക്യാമറ വഴി ഗതാഗത നിയമലംഘനത്തിന് പിഴ ഈടാക്കൽ പദ്ധതി ആരംഭിക്കുക. ഹെൽമെറ്റ് സീറ്റ്ബെൽറ്റ്, മൊബൈൽ ഉപയോഗം, അമിത വേഗത, തുടങ്ങി വിവിധങ്ങളായ നിയമലംഘനങ്ങൾക്കെല്ലാം പിഴ ഈടാക്കും. റോഡ് സുരക്ഷാ നിയമം കർശനമാക്കുന്നത് ജനങ്ങളുടെ ജീവൻ സുരക്ഷിതമാക്കാനാണെന്നും റോഡപകട നിരക്കിൽ കേരളം മുന്നിലാണെന്നും മന്ത്രി ചൂണ്ടികാട്ടി. കേരളത്തിലെ ഒരു ദിവസം ശരാശരി 161 അപകടങ്ങളാണ് സംഭവിക്കുന്നത്. പ്രതിദിനം ശരാശരി 12 മരണങ്ങളും റിപ്പോർട്ട് ചെയ്യാറുണ്ട്. വാഹനങ്ങൾ കൂടുമ്പോള്‍ അപകട നിരക്ക് കൂടുന്നുവെന്നും ഇത് ഒഴിവാക്കാനാണ് നിയമലംഘനങ്ങൾക്ക് പൂട്ടിടാനുള്ള നീക്കമെന്നും മന്ത്രി വിവരിച്ചു. അതേസമയം വി ഐ പി വാഹനങ്ങൾക്ക് ഇപ്പോൾ ഉള്ള നിയമം തുടരുമെന്നാണ് മന്ത്രി പറഞ്ഞത്. ഒരു ദിവസം 25000 നോട്ടീസ് അയക്കാനാണ് തീരുമാനമെന്നും ആന്‍റണി രാജു വിവരിച്ചു. 726 എ ഐ ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ വിദഗ്ധ സമിതി ക്യാമറ സംവിധാനം പരിശോധിച്ചപ്പോൾ 692 എണ്ണം പ്രവർത്തന സജ്ജമാണെന്നും 34 എണ്ണം ഇനിയും സജ്ജമാകേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പിഴ എങ്ങനെ? ചുരുങ്ങിയത് ആറെണ്ണം അറിയണം
ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, ടു വീലറില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്‍താല്‍ 1000 രൂപ, ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപ, അനധികൃത പാര്‍ക്കിംഗ് 250 രൂപ, അമിതവേഗം 1500 രൂപ എന്നിങ്ങനെയാണ് പിഴ. ജംഗ്ഷനുകളില്‍ ചുവപ്പു സിഗ്‌നല്‍ ലംഘനം കോടതിക്കു കൈമാറും. ഓരോ തവണ ക്യാമറയില്‍ പതിയുമ്പോഴും പിഴ ആവര്‍ത്തിക്കും. അനധികൃത പാര്‍ക്കിങിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക.
ഏഷ്യാനെറ്റ് ന്യൂസ് വാർത്ത യൂട്യൂബിൽ തത്സമയം കാണാം